• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൂടപ്പിറപ്പായിരുന്നു സതീശന്‍; ഈ നഷ്ടം നികത്താനാകാത്തതെന്ന് കെ സുധാകരൻ

by Web Desk 04 - News Kerala 24
October 27, 2022 : 2:58 pm
in Kerala, News
0
A A
0
കൂടപ്പിറപ്പായിരുന്നു സതീശന്‍; ഈ നഷ്ടം നികത്താനാകാത്തതെന്ന് കെ സുധാകരൻ

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റുമായിരുന്ന സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. കോണ്‍ഗ്രസ് പ്രസ്ഥാനത്തെ പ്രാണവായുപോലെ സ്‌നേഹിച്ച സഹോദരതുല്യനായ പൊതുപ്രവര്‍ത്തകനായിരുന്നു സതീശനെന്ന് അദ്ദേഹം അനുസ്മരിച്ചു.
ആത്മാര്‍ത്ഥത, ഊര്‍ജ്ജസ്വലത, സത്യസന്ധത എന്ന വാക്കുകളുടെ പര്യായമായിരുന്നു സതീശന്‍ പാച്ചേനി. കോണ്‍ഗ്രസ് ആശയവും ആദര്‍ശവും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ സ്വന്തം കുടുംബത്ത് നിന്നും പടിയിറക്കപ്പെട്ടിട്ടും തളരാതെ പോരാടി ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം.

പ്രതിസന്ധിഘട്ടങ്ങളില്‍ പാര്‍ട്ടിയുടെ താങ്ങും തണലുമായി മാറാന്‍ സതീശന് കഴിഞ്ഞു. കിടപ്പാടം പണയം വെച്ചും പാര്‍ട്ടിക്ക് ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ ഓടിനടന്ന സതീശന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എന്നും വികാരമാണ്. തിരഞ്ഞെടുപ്പ് മത്സര രംഗത്ത് അടിപതറിയെങ്കിലും അവയെല്ലാം ചരിത്ര രേഖകളില്‍ ഇടം പിടിച്ചവയാണ്. സിപിഎമ്മിന്റെ ശക്തിദുര്‍ഗങ്ങളില്‍ വി.എസ്.അച്യുതാനന്ദനെ പോലുള്ള കരുത്തരായ എതിരാളികളുമായാണ് സതീശന്‍ ഏറ്റുമുട്ടിയത്. അവര്‍ക്കെല്ലാം സതീശനെ പരാജയപ്പെടുത്താന്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന പാരമ്പര്യത്തിന്റെയും സംഘടനാ മികവിന്റെയും പ്രത്യേകതയാണ്. തോല്‍വികളില്‍ തളരാത്ത ധീരയോദ്ധാവായിരുന്നു സതീശന്‍. ആദര്‍ശ രാഷ്ട്രീയം ജീവിതാവസാനം വരെ കൈമോശം വരാത്ത പൊതുപ്രവര്‍ത്തകന്‍.

ആത്മാര്‍ത്ഥമായ സ്‌നേഹം ഉള്ളിലൊളിപ്പിച്ച കൂടപ്പിറപ്പായിരുന്നു എന്റെ സതീശന്‍. നേരില്‍ കാണുമ്പോഴെല്ലാം സംഘടനാകാര്യത്തോടൊപ്പം കുടുംബവിശേഷവും പങ്കുവെയ്ക്കാറുണ്ടായിരുന്നു. സതീശന്റെ ആരോഗ്യകാര്യങ്ങളില്‍ ഞാന്‍ ആശങ്കപങ്കുവെച്ചപ്പോഴെല്ലാം അതൊന്നും പ്രശ്‌നമില്ലെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ച പ്രിയ അനുജന്‍. അവന്റെ പോരാട്ട വീര്യം തൊട്ടടുത്ത് നിന്ന് കണ്ടറിഞ്ഞിട്ടുള്ള ഞാന്‍, ഈ പ്രതിസന്ധിയേയും അതിജീവിക്കുമെന്ന് ആത്മാര്‍ത്ഥമായി കരുതി. എന്നാലത് പാഴായി, സതീശന്‍ ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ ഒരു വല്ലാത്ത വിങ്ങലായി മനസ്സില്‍ നീറിപ്പുകയുന്നു. സതീശന്‍ പാച്ചേനിയുടെ അകാല വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നികത്താന്‍ കഴിയാത്തതാണ്. സതീശന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. സതീശന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതോടൊപ്പം ആ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നവെന്നും സുധാകരന്‍ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഹ്സ അമീനിയുടെ ഖബറിൽ തടിച്ചുകൂടിയ പതിനായിരങ്ങൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ പൊലീസ്, ശിരോ വസ്ത്രം ഊരി പ്രതിഷേധം

Next Post

തെലങ്കാനയിൽ ഗ്രാമീണർക്കൊപ്പം ഡ്രം കൊട്ടി രാഹുൽ ഗാന്ധി ജോഡോ യാത്ര പുനരാരംഭിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തെലങ്കാനയിൽ ഗ്രാമീണർക്കൊപ്പം ഡ്രം കൊട്ടി രാഹുൽ ഗാന്ധി ജോഡോ യാത്ര പുനരാരംഭിച്ചു

തെലങ്കാനയിൽ ഗ്രാമീണർക്കൊപ്പം ഡ്രം കൊട്ടി രാഹുൽ ഗാന്ധി ജോഡോ യാത്ര പുനരാരംഭിച്ചു

കോയമ്പത്തൂര്‍ സ്ഫോടനം: എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

കോയമ്പത്തൂര്‍ സ്ഫോടനം: എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

പാനൂർ വിഷ്ണുപ്രിയ കൊലപാതകം; ചുറ്റിക വാങ്ങിയ കടയിൽ തെളിവെടുപ്പ്; കൂസലില്ലാതെ ശ്യാംജിത്ത്, കടയുടമ തിരിച്ചറിഞ്ഞു

പാനൂർ വിഷ്ണുപ്രിയ കൊലപാതകം; ചുറ്റിക വാങ്ങിയ കടയിൽ തെളിവെടുപ്പ്; കൂസലില്ലാതെ ശ്യാംജിത്ത്, കടയുടമ തിരിച്ചറിഞ്ഞു

കേരള സർവ്വകലാശാല പുതുക്കിയ പരീക്ഷാ തിയതി, പരീക്ഷഫലം; പരിശോധിക്കാം

കേരള സർവ്വകലാശാല പുതുക്കിയ പരീക്ഷാ തിയതി, പരീക്ഷഫലം; പരിശോധിക്കാം

ഷാജഹാന്റെ കൊലക്ക് കാരണം രാഷ്ട്രീയ വൈരാഗ്യവും വ്യക്തിവിരോധവും, 12 പ്രതികൾ; കുറ്റപത്രം സമർപ്പിച്ചു

ഷാജഹാന്റെ കൊലക്ക് കാരണം രാഷ്ട്രീയ വൈരാഗ്യവും വ്യക്തിവിരോധവും, 12 പ്രതികൾ; കുറ്റപത്രം സമർപ്പിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021