• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മഹ്സ അമീനിയുടെ ഖബറിൽ തടിച്ചുകൂടിയ പതിനായിരങ്ങൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ പൊലീസ്, ശിരോ വസ്ത്രം ഊരി പ്രതിഷേധം

by Web Desk 06 - News Kerala 24
October 27, 2022 : 2:52 pm
in News, World
Reading Time: 1 min read
0
A A
0
മഹ്സ അമീനിയുടെ ഖബറിൽ തടിച്ചുകൂടിയ പതിനായിരങ്ങൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ പൊലീസ്, ശിരോ വസ്ത്രം ഊരി പ്രതിഷേധം

ടെഹ്റാൻ : മതകാര്യ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 22 കാരിയായ മഹ്സ അമീനി മരിച്ചതിന്റെ 40ാം ദിവസം ഖബറിടത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവർക്ക് നേരെ വെടിയുതിർത്ത് ഇറാൻ സുരക്ഷാ സേന. പതിനായിരക്കണക്കിന് പേരാണ് മഹ്സയുടെ ഓർമ്മയിൽ ഖബറിടത്തിൽ തടിച്ച് കൂടിയത്. അമിനിയുടെ ശവകുടീരത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ പടിഞ്ഞാറൻ കുർദിസ്ഥാൻ പ്രവിശ്യയിലെ സക്കസിലേക്ക് ആളുകൾ ഒഴുകിയെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സാക്വസ് നഗരത്തിലെ സിന്ദാൻ സ്ക്വയറിൽ തടിച്ചുകൂടിയ ആളുകൾക്ക് നേരെ സുരക്ഷാ സേന കണ്ണീർ  വാതകം പ്രയോഗിക്കുകയും വെടിയുതിർക്കുകയും ചെയ്തുവെന്ന് ഇറാനിലെ കുർദിഷ് പ്രദേശങ്ങളിലെ അവകാശ ലംഘനങ്ങൾ നിരീക്ഷിക്കുന്ന നോർവേ ആസ്ഥാനമായുള്ള  ഹെൻഗാവ് എന്ന സംഘം ട്വീറ്റ് ചെയ്തു.

2,000-ത്തോളം ആളുകളാണ് സഖേസിൽ തടിച്ചുകൂടിയതെന്നും ഇവർ “സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം” എന്ന് മുദ്രാവാക്യം മുഴക്കിയാണ് ആയിരങ്ങൾ അമീനിയുടെ ചരമ ദിനത്തിൽ തെരുവിലിറങ്ങിയതനെന്ന് ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലെ മറ്റ് നഗരങ്ങളിലും അമീനി അനുസ്മരണ ചടങ്ങുകൾ നടന്നു. സംഭവത്തിൽ അക്രമ സാധ്യത കണക്കിലെടുത്ത് സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവധി നൽകിയിരുന്നു. ശിരോവസ്ത്രങ്ങൾ ഊരിയെറഞ്ഞും മുദ്രാവാക്യം വിളിച്ചും ആളുകൾ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചു.

സ്ത്രീകൾക്കുള്ള ഇസ്ലാമിക വസ്ത്രധാരണ രീതി ലംഘിച്ചുവെന്നാരോപിച്ച് ടെഹ്‌റാനിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്ത കുർദിഷ് വംശജയായ മഹ്സ അമീനി മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബർ 16 നാണ് മരിച്ചത്. അമീനിയുടെ മരണം രാജ്യത്ത് വലിയ പ്രക്ഷോഭത്തിനാണ് തുടക്കമിട്ടത്. വിവിധ നഗരങ്ങളിലായി സെപ്തംബർ 17 ന് ആരംഭിച്ച പ്രതിഷേധങ്ങളിൽ ഇതുവരെ 250 ഓളം പേരാണ് മരിച്ചത്. മനുഷ്യാവകാശ പ്രവർത്തകരും ആക്ടിവിസ്റ്റുകളും അടക്കം അറുന്നൂറോളം പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ വിചാരണ ഉടൻ ആരഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ശരിയായ രീതിയില്‍ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്‍സ അമീനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഗുരുതരാവസ്ഥയിലായ പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് മസ്‍തിഷ്ക മരണം സംഭവിച്ച് കോമ അവസ്ഥയിലാവുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു. മഹ്സയുടെ മരണത്തിന് പിന്നാലെ കുര്‍ദ് ജനസംഖ്യയുള്ള മേഖലകളിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് മറ്റ് നഗരങ്ങളിലേക്കും രാജ്യത്തുടനീളവും വ്യാപിക്കുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോകത്തെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാൻ

Next Post

കൂടപ്പിറപ്പായിരുന്നു സതീശന്‍; ഈ നഷ്ടം നികത്താനാകാത്തതെന്ന് കെ സുധാകരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൂടപ്പിറപ്പായിരുന്നു സതീശന്‍; ഈ നഷ്ടം നികത്താനാകാത്തതെന്ന് കെ സുധാകരൻ

കൂടപ്പിറപ്പായിരുന്നു സതീശന്‍; ഈ നഷ്ടം നികത്താനാകാത്തതെന്ന് കെ സുധാകരൻ

തെലങ്കാനയിൽ ഗ്രാമീണർക്കൊപ്പം ഡ്രം കൊട്ടി രാഹുൽ ഗാന്ധി ജോഡോ യാത്ര പുനരാരംഭിച്ചു

തെലങ്കാനയിൽ ഗ്രാമീണർക്കൊപ്പം ഡ്രം കൊട്ടി രാഹുൽ ഗാന്ധി ജോഡോ യാത്ര പുനരാരംഭിച്ചു

കോയമ്പത്തൂര്‍ സ്ഫോടനം: എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

കോയമ്പത്തൂര്‍ സ്ഫോടനം: എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

പാനൂർ വിഷ്ണുപ്രിയ കൊലപാതകം; ചുറ്റിക വാങ്ങിയ കടയിൽ തെളിവെടുപ്പ്; കൂസലില്ലാതെ ശ്യാംജിത്ത്, കടയുടമ തിരിച്ചറിഞ്ഞു

പാനൂർ വിഷ്ണുപ്രിയ കൊലപാതകം; ചുറ്റിക വാങ്ങിയ കടയിൽ തെളിവെടുപ്പ്; കൂസലില്ലാതെ ശ്യാംജിത്ത്, കടയുടമ തിരിച്ചറിഞ്ഞു

കേരള സർവ്വകലാശാല പുതുക്കിയ പരീക്ഷാ തിയതി, പരീക്ഷഫലം; പരിശോധിക്കാം

കേരള സർവ്വകലാശാല പുതുക്കിയ പരീക്ഷാ തിയതി, പരീക്ഷഫലം; പരിശോധിക്കാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021