തിരുവനന്തപുരം: രാജ്ഭവൻ രാഷ്ട്രീയനിയമനങ്ങൾ നടത്തിയെന്ന് തെളിയിച്ചാൽ രാജിവെക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആർ.എസ്.എസ് നോമിനി പോയിട്ട് സ്വന്തം ആളെ പോലും താൻ നിയമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ കള്ളക്കടത്തിൽ ഉൾപ്പെട്ടാൽ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ഒമ്പത് യൂനിവേഴ്സിറ്റികളുടെ വൈസ് ചാൻസിലർമാരുടെ കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. വി.സിമാരുടെ വിശദീകരണം ലഭിച്ചിട്ടില്ല. വി.സിമാർക്ക് നേരിട്ട് കാണാൻ നവംബർ ഏഴ് വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വി.സിമാരുടെ ശമ്പളം പിടിക്കുന്നതിലും തീരുമാനമായിട്ടില്ല. അനാവശ്യമായി താൻ ഇടപെടൽ നടത്തിയതിന് മുഖ്യമന്ത്രി തെളിവ് നൽകട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.