• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സർക്കാർ ബോർഡ് ദുരുപയോഗം: മോട്ടർ വാഹന ചട്ടം ഭേദഗതി ചെയ്യും

by Web Desk 04 - News Kerala 24
November 6, 2022 : 8:11 am
in Kerala, News
Reading Time: 1 min read
0
A A
0
സർക്കാർ ബോർഡ് ദുരുപയോഗം: മോട്ടർ വാഹന ചട്ടം ഭേദഗതി ചെയ്യും

തിരുവനന്തപുരം :  ഔദ്യോഗിക വാഹനങ്ങളിൽ ബോർഡ് വയ്ക്കുന്നതു സംബന്ധിച്ചു വ്യക്തത വരുത്താൻ കേരള മോട്ടർ വാഹന ചട്ടം ഭേദഗതി ചെയ്യുന്നു. വ്യാപക ദുരുപയോഗം കണ്ടെത്തിയതിനെത്തുടർന്നാണ് 7 വർഷത്തിനുശേഷമുള്ള ഭേദഗതി. ചട്ടത്തിലെ 92 (എ) വകുപ്പിലാണു മാറ്റം. അടുത്ത വർഷമാദ്യം നിലവിൽ വരും.

പ്രതിപക്ഷ നേതാവ്, നിയമസഭാ സ്പീക്കർ എന്നിവരുടെ പദവി ഭേദഗതിയിൽ എടുത്തുപറയും. ചീഫ് സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരെയും ഉൾപ്പെടുത്തും. നിലവിൽ സർക്കാർ പ്രത്യേകമായി അനുവദിച്ചവർ എന്ന ഗണത്തിലാണ് ഇവർ. ഇതിനു പകരം, ‘ഗവൺമെന്റ് ഓഫ് കേരള’ എന്ന ബോർഡ് വയ്ക്കാൻ ചട്ടപ്രകാരം തന്നെ അധികാരമുള്ളവരായി ഇവരുടെ പദവികൾ ഉൾപ്പെടുത്തും.

മന്ത്രിമാർക്കും തുല്യപദവിയിലുള്ളവർക്കും മാത്രമേ കേരള സർക്കാർ എന്ന ബോർഡ് വയ്ക്കാനാകൂ. കാറിൽ ബോർഡ് വയ്ക്കാൻ അധികാരമുള്ള മറ്റുള്ളവർക്കു ബോർഡിന്റെ നിറത്തിൽ നിയന്ത്രണമുണ്ട്. ചുവപ്പു ബോർഡ് എല്ലാവർക്കും വയ്ക്കാനാകില്ല. എന്നാൽ, ഈ ചട്ടങ്ങളെല്ലാം അട്ടിമറിക്കപ്പെടുന്നുവെന്നാണു വിമർശനം. ഭരണഘടനാ സ്ഥാപനങ്ങളേത്, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങളേത് എന്നിവ സംബന്ധിച്ചു നിലവിലെ ചട്ടത്തിൽ അവ്യക്തതയുണ്ടെന്നും കണ്ടെത്തി. ഇതെത്തുടർന്നാണു പുതിയ പട്ടിക തയാറാക്കി ചട്ടം ഭേദഗതി ചെയ്തു വിജ്ഞാപനമിറക്കാൻ തീരുമാനിച്ചത്.

പട്ടിക തയാറാക്കേണ്ടതു നിയമവകുപ്പാണോ, ഗതാഗതവകുപ്പാണോ എന്ന ആശയക്കുഴപ്പത്തിൽ 2 മാസമായി നടപടികൾ നടന്നിരുന്നില്ല. ഗതാഗതവകുപ്പിനു കഴിഞ്ഞ ദിവസം നിർദേശം ലഭിച്ചു. കേരള സർക്കാർ ബോർഡ് വച്ച വാഹനങ്ങൾ ഉപയോഗിച്ചു ഡ്രൈവർമാർ കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണു ഭേദഗതി വേഗത്തിലാക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബസിനുള്ളിൽ കയറിയ നായ യാത്രക്കാരനെ കടിച്ചു

Next Post

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക്; എറണാകുളം– വേളാങ്കണ്ണി ആഴ്ചയിൽ 2 ദിവസമാക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക്; എറണാകുളം– വേളാങ്കണ്ണി ആഴ്ചയിൽ 2 ദിവസമാക്കും

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക്; എറണാകുളം– വേളാങ്കണ്ണി ആഴ്ചയിൽ 2 ദിവസമാക്കും

ചർമ്മത്തിൽ ചൊറിച്ചിൽ, തൊലി വരണ്ട് പൊട്ടുക ; എന്താണ് പ്ലാക്ക് സോറിയാസിസ്?

ചർമ്മത്തിൽ ചൊറിച്ചിൽ, തൊലി വരണ്ട് പൊട്ടുക ; എന്താണ് പ്ലാക്ക് സോറിയാസിസ്?

ഷാരോൺ കൊല; പ്രതി ഗ്രീഷ്മയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും

ഷാരോൺ കൊല; പ്രതി ഗ്രീഷ്മയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും

കത്ത് വ്യാജമെന്ന് ആര്യ: പൊലീസിൽ പരാതി നൽകും, പാർട്ടിയോട് വിശദീകരിക്കും

കത്ത് വ്യാജമെന്ന് ആര്യ: പൊലീസിൽ പരാതി നൽകും, പാർട്ടിയോട് വിശദീകരിക്കും

മലപ്പുറത്ത് പ്രസിൽ രാത്രിയിൽ തീപിടിത്തം; 25,000 രൂപയുടെ നഷ്ടം

മലപ്പുറത്ത് പ്രസിൽ രാത്രിയിൽ തീപിടിത്തം; 25,000 രൂപയുടെ നഷ്ടം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021