ശബരിമല : കോവിഡ് മഹാമാരിയിൽനിന്നും ലോകത്തെ രക്ഷിക്കാൻ അയ്യനോട് പ്രാർഥിക്കാൻ 750 കിലോമീറ്റർ ഒറ്റക്കാലിൽ നടന്നെത്തി ആന്ധ്ര സ്വദേശിയായ തീർഥാടകൻ. അഖിലഭാരത അയ്യപ്പ ദീക്ഷ പ്രചാര സമിതിയംഗമായ അക്കരപക്ക സുരേഷ് എന്ന നെല്ലൂർ സ്വദേശിയാണ് ഇരുമുടിക്കെട്ടുമേന്തി സ്ട്രെച്ചറുകളുടെ സഹായത്തോടെ 105 നാളത്തെ യാത്രയ്ക്കൊടുവിൽ ശബരിമലയിൽ എത്തിയത്.
സെപ്റ്റംബർ 20-നാണ് ഗുരുസ്വാമിയായ രാജു ദേശപാണ്ഡ്യന്റെ നിർദേശാനുസരണം സുരേഷ് ശബരീശസന്നിധിയിലേക്ക് പുറപ്പെട്ടത്. നെല്ലൂരിലെ ഒരു ജുവലറി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സുരേഷ് ഇത് രണ്ടാംതവണയാണ് ശബരിമലയിലെത്തുന്നത്. അയ്യപ്പന്റെ അനുഗ്രഹത്താൽ യാത്രയിൽ യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടിവന്നില്ലെന്നും അദ്ദേഹം പറഞ്ഞു.