• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

എന്റെ കടലാസ് ; ജഗതിക്കു പിറന്നാൾ ആശംസകളുമായി ഇന്നസെന്റ്

by Web Desk 01 - News Kerala 24
January 5, 2022 : 11:51 am
0
A A
0
എന്റെ കടലാസ് ; ജഗതിക്കു പിറന്നാൾ ആശംസകളുമായി ഇന്നസെന്റ്

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് പിറന്നാൾ ആശംസകളുമായി മലയാള സിനിമാലോകം. ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപേരാണ് ജഗതിക്ക് ആശംസകൾ നേർന്നെത്തിയത്. ‘എന്റെ കടലാസിന് പിറന്നാൾ ആശംസകൾ’ എന്നായിരുന്നു നടൻ ഇന്നസെന്റ് കുറിച്ചത്. അജുവർഗീസ്, ശ്വേത മേനോൻ തുടങ്ങിയ താരങ്ങളും ജഗതിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തുവന്നു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റിരുന്ന താരം കഴിഞ്ഞ 10 വർഷമായി സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണ്. ആരോഗ്യം വീണ്ടെടുത്ത് വീണ്ടും വെള്ളിത്തിരയിൽ നിറഞ്ഞാടട്ടെ എന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ ആശംസിക്കുന്നത്.

സ്വാഭാവിക അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്മയിപ്പിച്ച നടന വിസ്മയമായ ജഗതിയുടെ കഥാപാത്രങ്ങൾ ഒരിക്കലും മലയാളി മറക്കാനിടയില്ല. അമ്പിളിക്കല മാഞ്ഞ ആകാശം കണക്കെ ‘അമ്പിളിച്ചേട്ടനില്ലാതെ’ മലയാള സിനിമ മുന്നോട്ട് നീങ്ങുന്നു. ചെറു നക്ഷത്രങ്ങൾ പലതും ഇടയ്ക്ക് മിന്നിത്തെളിയുന്നുണ്ട്. എന്നാലും അമ്പിളി കണക്കെ പുഞ്ചിരി തൂകി ആരെയും മയക്കാൻ അവർക്കായില്ലെന്നതാണ് സത്യം. സിനിമയിൽ മാറ്റങ്ങളുടെ കാലമായിരുന്നു. ഏറെയും ചെറുപ്പക്കാരുടെ പരീക്ഷണ ചിത്രങ്ങൾ. ജഗതി ആരോഗ്യത്തോടെ ഉണ്ടായിരുന്നുവെങ്കിൽ പോലും ഇത്തരം ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകരെ വിസ്മയിപ്പിക്കും എന്നത് ഉറപ്പ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ അസാന്നിധ്യം മലയാളസിനിമയ്ക്ക് തീരാത്ത നഷ്ടം തന്നെ.

ജഗതിക്ക് പകരം വെയ്ക്കാൻ ജഗതി മാത്രമേയുള്ളൂ. അദ്ദേഹത്തിനൊരു പകരക്കാരനെ സ്വപ്നം കാണാൻ പോലും പറ്റില്ല.. ചിലപ്പോഴൊക്കെ ജഗതിയുടെ കാലം കഴിഞ്ഞെന്ന മട്ടിൽ വാർത്തകൾ വന്നു. പക്ഷേ അങ്ങനെ കരുതിയവരെ പോലും വിസ്മയിപ്പിച്ച് സ്വന്തമൊരിടം മലയാള സിനിമയിൽ സൃഷ്ടിക്കുകയും ഇപ്പോഴും അതേപടി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. അടൂർഭാസിയും ബഹദൂറുമൊക്കെ അരങ്ങുവാണിരുന്ന കാലത്താണ് ജഗതി സിനിമയിൽ വരുന്നത്. പപ്പു, മാള അരവിന്ദൻ, മാമുക്കോയ, ജഗദീഷ്, കലാഭവൻ മണി, സലിംകുമാർ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി ആളുകൾ ഹാസ്യത്തിന്റെ വഴിയേ വന്നു. ഇവരെല്ലാം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവർ തന്നെയാണ്.

എന്നാൽ ജഗതിയെപ്പോലെ ജഗതി മാത്രം. മോഹൻലാൽ, ശ്രീനിവാസൻ, ജയറാം, ദിലീപ് എന്നിവർ നായകവേഷത്തോടൊപ്പം തന്നെ കോമഡിയും ചെയ്യുന്നവരായിരുന്നു. പക്ഷേ ഇവരുടെ ശ്രദ്ധേയമായ കോമഡി വേഷങ്ങൾ പരിശോധിച്ചാൽ മറ്റൊരു സത്യം വെളിപ്പെടും. ആ സിനിമകളിലെല്ലാം കൂടെ അഭിനയിക്കാൻ ജഗതിയുമുണ്ടായിരുന്നു! പ്രതിഭകൾ ഒന്നിക്കുമ്പോൾ ഒരാൾ മറ്റൊരാൾക്ക് പ്രചോദനമാകുന്നു എന്നർഥം. നമ്മളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജഗതി വീണ്ടും സിനിമയില്‍ തിരിച്ചെത്തണമെന്നാണ് മലയാളികളുടെ മുഴുവൻ പ്രാർഥന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രണ്ടാം പിണറായി സര്‍ക്കാരിനേല്‍ക്കുന്ന ആദ്യ പ്രഹരമായിരിക്കും തൃക്കാക്കര തെരെഞ്ഞെടുപ്പ് : ബെന്നി ബഹന്നാന്‍

Next Post

യുഡിഎഫ് നേതാക്കളുടെ യോഗത്തിലേക്ക് ഉമ്മൻചാണ്ടിയും ചെന്നിത്തലയുമില്ല ; കക്ഷി നേതാക്കളുടെ യോ​ഗമെന്ന് നേതൃത്വം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
യുഡിഎഫ് നേതാക്കളുടെ യോഗത്തിലേക്ക് ഉമ്മൻചാണ്ടിയും ചെന്നിത്തലയുമില്ല ; കക്ഷി നേതാക്കളുടെ യോ​ഗമെന്ന് നേതൃത്വം

യുഡിഎഫ് നേതാക്കളുടെ യോഗത്തിലേക്ക് ഉമ്മൻചാണ്ടിയും ചെന്നിത്തലയുമില്ല ; കക്ഷി നേതാക്കളുടെ യോ​ഗമെന്ന് നേതൃത്വം

പ്രതി ചേർക്കാൻ വേണ്ട തെളിവില്ല ; ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ പുനപരിശോധിക്കുന്നു

പ്രതി ചേർക്കാൻ വേണ്ട തെളിവില്ല ; ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ പുനപരിശോധിക്കുന്നു

എം എം മണി അപമാനിച്ചു ; പരസ്യ അധിക്ഷേപം പേടി : പരാതിയുമായി എസ് രാജേന്ദ്രന്‍

എം എം മണി അപമാനിച്ചു ; പരസ്യ അധിക്ഷേപം പേടി : പരാതിയുമായി എസ് രാജേന്ദ്രന്‍

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസ് ; വിചാരണ നീട്ടണമെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി തിങ്കളാഴ്ച മുതല്‍ ; വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

സമയബന്ധിതമയി ഫയലുകള്‍ തീര്‍പ്പാക്കണം ; ഇ-ഓഫീസ് സംവിധാനം യാഥാര്‍ത്ഥ്യമാക്കും : വീണാ ജോര്‍ജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In