• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

മൊബൈല്‍ ഡേറ്റ ഉപയോഗിച്ച് നിങ്ങളുടെ മരണ സാധ്യത പ്രവചിക്കാം

by Web Desk 04 - News Kerala 24
November 11, 2022 : 9:51 pm
0
A A
0
മൊബൈല്‍ ഡേറ്റ ഉപയോഗിച്ച് നിങ്ങളുടെ മരണ സാധ്യത പ്രവചിക്കാം

കടയില്‍ സാധാനം വാങ്ങാന്‍ പോയാലും നടക്കാന്‍ പോയാലുമെല്ലാം നാം കൂടെ കൊണ്ടു നടക്കുന്ന ഒന്നായി മൊബൈല്‍ ഫോണുകള്‍ മാറിയിട്ടുണ്ട്. കൈയില്‍ ഘടിപ്പിക്കുന്ന സ്മാര്‍ട്ട് വാച്ചുകള്‍ പോലെതന്നെ നമ്മുടെ ചലനത്തെ അളക്കാന്‍ മൊബൈല്‍ ഫോണിനും കഴിയും. നടത്തം, ഓട്ടം, ചലനം എന്നിങ്ങനെ ഹൃദയാരോഗ്യ സംബന്ധമായ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും സാക്ഷിയായ മൊബൈല്‍ ഫോണില്‍ രേഖപ്പെടുത്തുന്ന ഡേറ്റ ഉപയോഗിച്ച് നമ്മുടെ മരണസാധ്യത പ്രവചിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇല്ലിനോയ് സര്‍വകലാശാലയിലെ ഗവേഷകര്‍.

ഇതിന് സഹായിക്കുന്ന ഒരു ആപ്പൊന്നും തയാറായിട്ടില്ലെങ്കിലും അതിനുളള സാധ്യതകള്‍ തുറന്നിടുകയാണ് ഇവിടുത്തെ ഗവേഷകരുടെ പഠനം. കൂടുതല്‍ നേരം ഓടിപ്പാഞ്ഞ് നടക്കുന്നവര്‍ കൂടുതല്‍ കാലം ജീവിക്കുമെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ബ്രൂസ് ഷാറ്റ്സ് പറയുന്നു. ഇതിനുള്ള വൈദ്യശാസ്ത്രപരമായ തെളിവുകള്‍ മൊബൈല്‍ ഫോണ്‍ ഡേറ്റ വഴി കണ്ടെത്തുകയായിരുന്നു തങ്ങളുടെ ഗവേഷണലക്ഷ്യമെന്നും ബ്രൂസ് കൂട്ടിച്ചേര്‍ത്തു.
45നും 79നും ഇടയില്‍ പ്രായമായ ഒരു ലക്ഷം പേരുടെ വിവരങ്ങള്‍ യുകെ ബയോബാങ്കില്‍ നിന്ന് ഗവേഷണസംഘം ശേഖരിച്ചു. ഗവേഷണത്തില്‍ പങ്കെടുത്തവര്‍ കൈകളില്‍ സദാസമയവും റിസ്റ്റ് സെന്‍സറുകള്‍ അണിഞ്ഞിരുന്നു. ഇത് വഴി ഇവരുടെ ചലനസംബന്ധമായ വിവരങ്ങള്‍ ഗവേഷകര്‍ നിരീക്ഷിച്ചു. ഇതുപയോഗിച്ച് അഞ്ച് വര്‍ഷക്കാലത്തേക്ക് ഓരോ വര്‍ഷവും ഇവരുടെ മരണസാധ്യത ഗവേഷകര്‍ പ്രവചിച്ചു. ഇത് ശരിക്കുമുള്ള മരണ കണക്കുകളുമായി ഒത്ത് നോക്കിയപ്പോള്‍ പ്രവചനങ്ങളുടെ കൃത്യത തിരിച്ചറിയാന്‍ സാധിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിലോ രണ്ട് വര്‍ഷത്തിലോ ഒരാള്‍ മരിക്കാനുള്ള സാധ്യതകള്‍ ഈ ഡേറ്റ ഉപയോഗിച്ച് പ്രവചിക്കാമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്താനും അത് വഴി തങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കൂട്ടാനും ഈ പ്രവചനങ്ങള്‍ സഹായിക്കും. ഹൃദയനിരക്ക് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്ന സ്മാര്‍ട്ട് വാച്ചുകളുടെ ഉപയോഗത്തിന് ഇപ്പോള്‍ പ്രചാരം വര്‍ധിക്കുകയാണ്. എന്നാല്‍ ഇവയുടെ വില എല്ലാവര്‍ക്കും താങ്ങാവുന്നതല്ല. ഇവിടെയാണ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചുള്ള ആരോഗ്യ ഡേറ്റ ശേഖരണത്തിന്‍റെ പ്രസക്തി. ആശുപത്രികള്‍ക്ക് തങ്ങളുടെ രോഗികളുടെ ആരോഗ്യം ട്രാക്ക് ചെയ്യാന്‍ ഈ സംവിധാനം ഉപയോഗിക്കാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജനങ്ങളോട് നല്ല രീതിയിൽ പെരുമാറണം; ജനസേവനം കാക്കി യൂനിഫോമിന്‍റെ ഉത്തരവാദിത്തമെന്ന് ഡി.ജി.പി

Next Post

വ്യാജ ഇ മെയിൽ ഉപയോഗിച്ച് എസ്.ബി.ഐയിൽ നിന്നും 25 ലക്ഷം തട്ടിയവരെ കേരള പൊലീസ് യുപിയിൽ നിന്നും പൊക്കി

Related Posts

ക്ഷയരോഗികളുടെ എണ്ണം വർദ്ധിക്കുന്നു ; രോഗികളില്‍ 26 ശതമാനവും ഇന്ത്യയില്‍

ക്ഷയരോഗികളുടെ എണ്ണം വർദ്ധിക്കുന്നു ; രോഗികളില്‍ 26 ശതമാനവും ഇന്ത്യയില്‍

October 31, 2024
ചർമ്മത്തിന് മാത്രമല്ല മുടിയ്ക്കും തേൻ മികച്ചത് ; ഇങ്ങനെ ഉപയോ​ഗിക്കാം

മഞ്ഞളിനൊപ്പം തേൻ കഴിക്കൂ; അറിയാം ഗുണങ്ങൾ

October 29, 2024
രാവിലെ വെറും വയറ്റില്‍ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍…

ചിയ സീഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

October 28, 2024
മുപ്പതുകളില്‍ സ്ത്രീകള്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍…

നിങ്ങൾ ഉച്ചഭക്ഷണം ഒഴിവാക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

October 28, 2024
കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഡയറ്റില്‍ ഉള്‍പ്പെടുത്താം അവക്കാഡോ; അറിയാം ഗുണങ്ങള്‍…

ബ്ലഡ് ഷു​​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

October 27, 2024
ഇടയ്ക്കിടെ തലവേദനയും ഉറക്കമില്ലായ്മയും; കാരണം ഇതാണെങ്കില്‍ പരിഹാരമുണ്ട്…

മഗ്നീഷ്യത്തിന്‍റെ കുറവുണ്ടോ? അറിയാം ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും

October 26, 2024
Next Post
വ്യാജ ഇ മെയിൽ ഉപയോഗിച്ച് എസ്.ബി.ഐയിൽ നിന്നും 25 ലക്ഷം തട്ടിയവരെ കേരള പൊലീസ് യുപിയിൽ നിന്നും പൊക്കി

വ്യാജ ഇ മെയിൽ ഉപയോഗിച്ച് എസ്.ബി.ഐയിൽ നിന്നും 25 ലക്ഷം തട്ടിയവരെ കേരള പൊലീസ് യുപിയിൽ നിന്നും പൊക്കി

എണ്ണമയമുള്ള ചർമ്മത്തിന് കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ…

എണ്ണമയമുള്ള ചർമ്മത്തിന് കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ...

കാനയിൽ മാലിന്യം തള്ളുന്നവർക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണം: ഹൈക്കോടതി

കാനയിൽ മാലിന്യം തള്ളുന്നവർക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണം: ഹൈക്കോടതി

ആഫ്രിക്കൻ പന്നിപ്പനി: പന്നികളെ കൊന്നുതുടങ്ങി

ആഫ്രിക്കൻ പന്നിപ്പനി: പന്നികളെ കൊന്നുതുടങ്ങി

മെക്കിട്ടുകയറൽ വേണ്ട: ക്ഷേമകാര്യങ്ങളിൽ കേന്ദ്ര തീട്ടൂരം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

മെക്കിട്ടുകയറൽ വേണ്ട: ക്ഷേമകാര്യങ്ങളിൽ കേന്ദ്ര തീട്ടൂരം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In