ആലപ്പുഴ∙ ജില്ലയിൽ കരുവാറ്റയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ജില്ലയിൽ മുൻപ് ഹരിപ്പാട് വഴുതാനത്തും ചെറുതനയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. 8000 താറാവുകൾക്കാണ് പക്ഷിപ്പനി സംശയിക്കുന്നത്. തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ ലാബിൽ പരിശോധിച്ചപ്പോൾ സൂചന ലഭിച്ചതിനെത്തുടർന്ന് ഭോപ്പാലിലെ കേന്ദ്ര ലാബിൽ അയച്ചു നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.