തിരുവനന്തപുരം; കൊലപാതക കേസിൽ നെയ്യാറ്റിൻകര അഡീഷണൽ ഡിസ്ട്രിക് ആന്റ് സെഷൻസ് കോടതി ശിക്ഷ വിധിച്ച് റിമാന്റ് ചെയ്ത കെ.എസ്.ആർ.ടി.സി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സെൻട്രലിലെ ഇൻസ്പെക്ടർ ആയ കെ.എൽ രാജേഷിനെയാണ് 1960 തിലെ കേരള സിവിൽ സർവീസ് ചട്ടം 10(3) പ്രകാരം സസ്പെൻഡ് ചെയ്തത്.
സർക്കാർ ജീവനക്കാരൻ ആയിരിക്കെ ക്രിമിനൽ കേസിൽ പ്രതിയായി കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി റിമാൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയുടെ സൽപേരിന് കളങ്കം വരുത്തുകയും, കോർപ്പറേഷന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുയും ചെയ്ത പ്രവർത്തി ഗുരുതരമായ സ്വഭാവദൂഷ്യവും, ചട്ടലംഘനവും, അച്ചടക്കലംഘനവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മേൽ നടപടികൽ വിധി പകർപ്പ് ലഭിച്ച ശേഷം നിയമോപദേശം അനുസരിച്ച് സ്വീകരിക്കും.