• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോണ്‍ഗ്രസ് അനുകൂല പ്രസ്താവന ; സിപിഐ എക്‌സിക്യൂട്ടീവില്‍ ബിനോയ് വിശ്വത്തിനെതിരെ വിമര്‍ശനം

by Web Desk 01 - News Kerala 24
January 5, 2022 : 3:49 pm
0
A A
0
കോണ്‍ഗ്രസ് അനുകൂല പ്രസ്താവന ;  സിപിഐ എക്‌സിക്യൂട്ടീവില്‍ ബിനോയ് വിശ്വത്തിനെതിരെ വിമര്‍ശനം

തിരുവനന്തപുരം : സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ബിനോയ് വിശ്വം എംപിക്ക് എതിരേ വിമർശനം. കോൺഗ്രസിനെ ഒഴിച്ചുനിർത്തി ദേശീയതലത്തിൽ ബിജെപിക്ക് എതിരെ ഒരു ബദൽ സാധ്യമല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞത് പാർട്ടി നിലപാടാണെങ്കിലും പ്രതികരണം അനവസരത്തിലാണെന്ന് നേതാക്കൾ വിമർശിച്ചു. സി. ദിവാകരൻ ഉൾപ്പെടെയുള്ള നേതാക്കളാണ് എതിർപ്പ് പ്രകടിപ്പിച്ചത്. ഇപ്പോൾ നടത്തിയ പ്രസ്താവന അനവസരത്തിലുള്ളതാണ്. പ്രത്യേകിച്ച് തൃക്കാക്കരയിൽ ഒരു ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെ ഇത് ഇടതുമുന്നണിയെ മോശമായി ബാധിക്കുമെന്നാണ് വിമർശനം ഉയർത്തിയ നേതാക്കളുടെ നിലപാട്. പാർട്ടി ലൈനിൽ നിന്ന് ബിനോയ് വിശ്വം മാറി എന്ന വിമർശനമില്ലെങ്കിലും പാർട്ടി കോൺഗ്രസിലെ കരട് ചർച്ചയിലിരിക്കെയാണ് പ്രതികരണം ഉണ്ടായത്. കോൺഗ്രസുമായി യോജിക്കണമെന്ന് പറഞ്ഞിട്ടില്ലെങ്കിലും കോൺഗ്രസ് വേദിയിൽ പോയി ഇക്കാര്യം പറഞ്ഞത് അപക്വവും അനവസരത്തിലുള്ളതുമാണെന്നാണ് വിമർശനം.

ഇടതുപക്ഷത്തിന് മേൽക്കൈ ഇല്ലാത്ത ഒരു മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് വരാനിരിക്കെ നടത്തിയ പ്രതികരണം കോൺഗ്രസിന് ഗുണംചെയ്യുന്ന തരത്തിലുള്ളതാണെന്നാണ് ചർച്ചയിൽ പങ്കെടുത്ത് വിമർശനം ഉന്നയിച്ച നേതാക്കൾ അഭിപ്രായപ്പെട്ടത്. അതേസമയം വിമർശനത്തോട് പ്രതികരിക്കാൻ ബിനോയ് വിശ്വമോ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോ ഇതുവരെ തയ്യാറായിട്ടില്ല. കേന്ദ്രത്തിൽ കോൺഗ്രസ് തകർന്നാൽ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്നും കോൺഗ്രസ് തകരുന്നിടത്ത് ആർ.എസ്.എസ്. സംഘടനകൾ ഇടംപിടിക്കുമെന്നുമായിരുന്നു ബിനോയ് വിശ്വത്തിൻറെ പ്രസ്താവന. കൊച്ചിയിൽ നടന്ന പി.ടി. തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി.ജെ.പി-ആർ.എസ്.എസ് സംഘടനകൾ ഉയർത്തുന്ന വെല്ലുവിളിക്കു മുന്നിൽ കോൺഗ്രസ് തകർന്നാൽ ഉണ്ടാകാൻപോകുന്ന ശൂന്യതയേപ്പറ്റി ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് ഞങ്ങൾ. അതുകൊണ്ട് പറയുകയാണ്, കേരളത്തിലെ തർക്കങ്ങളെല്ലാം ഇരിക്കെത്തന്നെ ഞാൻ പറയുന്നു- കോൺഗ്രസ് തകർന്നാൽ ആ തകർച്ചയുടെ ശൂന്യത നികത്താനുള്ള കെൽപ് ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിനില്ല. ആ ശൂന്യത നികത്താനിടയുള്ളത് സംഘപരിവാറും അതിന്റെ ഫാസിസ്റ്റ് ആശയങ്ങളുമായിരിക്കും. അത് ഒഴിവാക്കണമെങ്കിൽ നെഹ്റുവിനെ ഓർത്തുകൊണ്ട് കോൺഗ്രസ് തകരാതിരിക്കാൻ ശ്രമിക്കണമെന്നാണ് ഞാൻ ചിന്തിക്കുന്നത് എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അനീഷ് ജോർജ് കൊലക്കേസിൽ പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി

Next Post

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തില്‍ വന്‍ സുരക്ഷാവീഴ്ച ; 15 മിനിറ്റ് ഫ്‌ളൈഓവറില്‍ കുടുങ്ങി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തില്‍ വന്‍ സുരക്ഷാവീഴ്ച ; 15 മിനിറ്റ് ഫ്‌ളൈഓവറില്‍ കുടുങ്ങി

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തില്‍ വന്‍ സുരക്ഷാവീഴ്ച ; 15 മിനിറ്റ് ഫ്‌ളൈഓവറില്‍ കുടുങ്ങി

കേരളത്തെ വിഭജിക്കില്ലെന്നത് തെറ്റ് ;  393 കിലോമീറ്റര്‍ ഭിത്തി കെട്ടേണ്ടി വരും ,  കുട്ടനാട് പോലെയാകും

കേരളത്തെ വിഭജിക്കില്ലെന്നത് തെറ്റ് ; 393 കിലോമീറ്റര്‍ ഭിത്തി കെട്ടേണ്ടി വരും , കുട്ടനാട് പോലെയാകും

കുട്ടികളുടെ കഴുത്തില്‍ കത്തിവെച്ച് പണവുംസ്വര്‍ണവും ആവശ്യപ്പെട്ടു  ;  തലസ്ഥാനത്ത് രാത്രി ഗുണ്ടാവിളയാട്ടം

കുട്ടികളുടെ കഴുത്തില്‍ കത്തിവെച്ച് പണവുംസ്വര്‍ണവും ആവശ്യപ്പെട്ടു ; തലസ്ഥാനത്ത് രാത്രി ഗുണ്ടാവിളയാട്ടം

കരാറുകാരന്റെ വീട്ടുപറമ്പില്‍ നിന്ന് അഞ്ച് ബാരല്‍ ടാര്‍ മോഷ്ടിച്ചു  ;  പ്രതി പിടിയില്‍

കരാറുകാരന്റെ വീട്ടുപറമ്പില്‍ നിന്ന് അഞ്ച് ബാരല്‍ ടാര്‍ മോഷ്ടിച്ചു ; പ്രതി പിടിയില്‍

പിരിച്ചെടുത്തത് 1300 കോടി ;  മോറിസ് കോയിന്‍ തട്ടിപ്പില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

പിരിച്ചെടുത്തത് 1300 കോടി ; മോറിസ് കോയിന്‍ തട്ടിപ്പില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In