കണ്ണൂർ∙ പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി സ്ത്രീകളോടുള്ള വെല്ലുവിളിയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധിയാണിത്. അക്കാദമിക് ഡപ്യൂട്ടേഷന്‍ കണക്കാക്കുന്നില്ലെങ്കില്‍ കോളജ് പ്രിന്‍സിപ്പല്‍മാരെ വരെ ബാധിക്കും. പ്രസവാവധി സേവനകാലമായി പരിഗണിക്കുന്നതുപോലും പ്രശ്നമാവും. വനിതാ മജിസ്ട്രേറ്റ് പ്രസവാവധി എടുത്താലും ഇത് ബാധകമാവുമെന്ന് ജയരാജന്‍ പറഞ്ഞു.
‘‘നിലവിൽ ജുഡീഷ്യറിയുടെ കീഴ്‌വഴക്കം അനുസരിച്ച് പ്രസവ അവധിക്കാലവും സേവന കാലമായി കണക്കാക്കി പ്രമോഷൻ കൊടുക്കുന്നുണ്ട്. നിലവിലെ നിയമം അനുസരിച്ച് അധ്യാപികയുടെ പ്രവസ അവധി സേവനമായി കണക്കാക്കി പ്രമോഷൻ കൊടുക്കുന്നുണ്ട്. അതൊക്കെ ഈ വിധിയോടു കൂടി വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.’’– ജയരാജൻ പറഞ്ഞു.