താര ജാഡയില്ലാത്ത നടിയെന്ന് പ്രേക്ഷകർ ഒന്നടങ്കം വിശേഷിപ്പിക്കുന്നയാളാണ് ഗൗരി കൃഷ്ണൻ. അതിന് ഗൗരിയുടെ യുട്യൂബ് ചാനലിലെ വീഡിയോകൾ തന്നെ തെളിവാണ്. വളരെ ലളിതമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതാണ് ഗൗരിയുടെ പ്രത്യേകത. താരത്തിന്റെ വിവാഹവും ചടങ്ങുകളും എല്ലാം അങ്ങനെ തന്നെയായിരുന്നു. ആർഭാടം ഒഴിവാക്കിയ ആഘോഷമായിരുന്നു നടത്തിയത്. അതുകൊണ്ട് തന്നെ ആരാധകരുടെയിടയിലും സംസാര വിഷയം താരം തന്നെയായിരുന്നു. വിവാഹത്തിന്റെ ഓരോ വിശേഷങ്ങളും താരം തന്നെ യുട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. ആഭരണങ്ങളും വസ്ത്രങ്ങളും എടുത്തതും, ഹൽദിയും, റിസപ്ഷനുമെല്ലാം താരത്തിനൊപ്പം മലയാളികളും ആഘോഷമാക്കി.
ഇപ്പോഴിതാ വിവാഹത്തിന് തൊട്ടുപിന്നാലെ വിവാഹ വീഡിയോയും താരം പങ്കുവെച്ചു കഴിഞ്ഞു. താലികെട്ടും, വിവാഹത്തിനെതിയ സുഹൃത്തുക്കളെ കുറിച്ചും, സദ്യ വിശേഷങ്ങളും, വധു വരന്മാർ മാല ചാർത്തുന്നതും, ഒടുവിൽ വീട്ടിൽ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങുന്നത് വരെയുള്ള വീഡിയോ പ്രത്യേകമായി തന്നെ താരം പങ്കുവെച്ചിട്ടുണ്ട്. നാല് വ്യത്യസ്ത സാരിയിലാണ് കല്യാണ ദിവസത്തിൽ താരം ഒരുങ്ങിയിരിക്കുന്നത്. എല്ലാത്തിനും പ്രത്യേക ആഭരണങ്ങളുമാണ് അണിഞ്ഞിട്ടുള്ളത്. ഇതെല്ലാം ഇമിറ്റേഷൻ ഗോൾഡ് ആണെന്നതാണ് മറ്റൊരു വസ്തുത. നിരവധിപേരാണ് താരത്തിന് ആശംസകൾ അറിയിക്കുന്നത്.
എഴുപതുകളിലെ നായികയെ പോല അണിഞ്ഞൊരുങ്ങിയായിരുന്നു ഹല്‍ദിയ്ക്ക് ഗൗരി എത്തിയത്. സിംപിള്‍ വസ്ത്രവും മേക്കപ്പും. മേക്കപ്പിന് മുന്‍പ് പ്രാര്‍ത്ഥിക്കാന്‍ മറന്ന് പോയതിന്റെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നെ മേക്കപ്പ് തീരുവോളം ഗണപതിയെ സ്തുതിച്ചു എന്നാണ് ഗൗരിയും മേക്കപ്പ് ആര്‍ട്ടിസ്റ്റും പറഞ്ഞത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ഗൗരി കൃഷ്ണന്റേയും മനോജിന്റേയും വിവാഹ നിശ്ചയം നടന്നത്. എന്നാൽ പിന്നീട് ചെറുക്കനും കൂട്ടർക്കും കൊവിഡ് പോസിറ്റീവ് ആയതിനാലാണ് നേരത്തെ നിശ്ചയിച്ച ദിവസം വിവാഹ നിശ്ചയം നടത്താൻ സാധിക്കാതിരുന്നത് എന്നാണ് പിന്നീട് ഗൗരി കൃഷ്ണൻ പറഞ്ഞത്. എല്ലാവരുടേയും ആരോഗ്യ പ്രശ്നങ്ങൾ മാറിയതോടെ ഫെബ്രുവരിയിൽ വിവാഹ നിശ്ചയം നടത്തി.