• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വീട് മാറി ഡോര്‍ ബെല്‍ അടിച്ച പതിനാറുകാരന്‍ തലയ്ക്ക് വെടിയേറ്റ ഗുരുതരാവസ്ഥയില്‍

by Web Desk 06 - News Kerala 24
April 18, 2023 : 8:16 am
0
A A
0
ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

കാന്‍സാസ്: സുഹൃത്തിന്റെ വീട്ടില്‍ പോയ സഹോദരങ്ങളെ കൂട്ടിക്കൊണ്ട് വരാന്‍ പോയ 16 കാരന് വീട് മാറിപ്പോയതിന് പിന്നാലെ തലയ്ക്ക് വെടിയേറ്റു. കാന്‍സാസിലാണ് സംഭവം. റാല്‍ഫ് യാള്‍ എന്ന കറുത്ത വര്‍ഗക്കാരനായ പതിനാറുകാരനാണ് തലയ്ക്ക് വെടിയേറ്റ് ഗുരുതരാവസ്ഥയിലുള്ളത്.  സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് മിസൌറി പൊലീസ് വിശദമാക്കി. റാല്‍ഫിനെ വെടിവച്ചത് ആരാണെന്നത് ഇനിയും വ്യക്തമായിട്ടില്ല.

തലയില്‍ വെടിയേറ്റ കുട്ടിയുടെ ശരീരത്തിലേക്കും വെടിയേറ്റതിനാല്‍ അബദ്ധത്തിലുണ്ടായതല്ല വെടിവയ്പെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. വ്യാഴാഴ്ച വൈകുന്നേരമാണ് വെടി വയ്പുണ്ടായത്. ഇരട്ട സഹോദരന്മാരെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‌ പോയ റാല്‍ഫിന് വീട് മാറിപ്പോയിരുന്നു. വീട്ടിലെ അംഗങ്ങളില്‍ ആരെങ്കിലുമാണോ വെടിയുതിര്‍ത്തതെന്ന് പൊലീസ് വിശദമാക്കിയിട്ടില്ല. ഒന്നിലധികം തവണ വെടിയേറ്റ റാല്‍ഫ് അപകട നില ഇനിയും തരണം ചെയ്തിട്ടില്ല. ജീവന് ആപത് സാധ്യതയുള്ള മുറിവുകളാണ് 16കാരന് ഏറ്റിട്ടുള്ളതെന്നാണ് പൊലീസുകാര്‍ വിശദമാക്കുന്നത്.

വെളുത്ത വര്‍ഗക്കാരനായ ഒരാളാണ് വെടിയുതിര്‍ത്തതെന്നാണ് റാല്‍ഫിന്‍റെ കുടുംബം ആരോപിക്കുന്നത്. വെടിവയ്പിന് വര്‍ണവെറി കാരണമായിട്ടുണ്ടോയെന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്. മേലത്തെ നിലയിലെ ഡോല്‍ ബെല്ലിന് പകരം താഴെ നിലയിലെ ഡോല്‍ ബെല്ലാണ് 16കാരന്‍ അടിച്ചതെന്നാണ് സൂചന. വാതില്‍ തുറന്ന ഉടലന്‍ റാല്‍ഫിനെ വെടിയേല്‍ക്കുകയായിരുന്നു. വീട്ടിലേക്ക് തിരികെ ഓടാനുള്ള ശ്രമിക്കുന്ന നിലയിലാണ് അവശനായ റാല്‍ഫിനെ കണ്ടെത്തിയത്.

രാത്രി 10 മണിയോടെയാണ് പൊലീസ് വെടിവയ്പിനേക്കുറിച്ച് അറിയുന്നത്. സംഭവത്തില്‍ സംശയിക്കുന്ന ഒരാളെ ഇതിനോടകം കസ്റ്റഡയിലെടുത്തതായും സൂചനകളുണ്ട്. വെടിവയ്പില്‍ രൂക്ഷമായ പ്രതിഷേധമാണ് നഗരത്തിലുയരുന്നത്. ഹോളിവുഡ് താരങ്ങള്‍ അടക്കം റാല്‍ഫിന് നേരെയുണ്ടായ വെടിവയ്പിനെ അപലപിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓപ്പണ്‍ എഐയോട് മത്സരിക്കാന്‍ മസ്കിന്റെ ‘എഐ’

Next Post

ട്രെയിൻ തീ വയ്പ്പ് കേസ്; ഷാറൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
എലത്തൂർ തീവെപ്പ് കേസ്: രാജ്യവ്യാപക തെരച്ചില്‍, പഴുതടച്ച അന്വേഷണം; ഷഹറൂഖ് പിടിയിലായത് നാലാം നാള്‍

ട്രെയിൻ തീ വയ്പ്പ് കേസ്; ഷാറൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

തൈറോയ്ഡ് രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍…

അറിയാം തൈറോയ്‌ഡിന്‍റെ തിരിച്ചറിയാതെ പോകുന്ന ലക്ഷണങ്ങള്‍...

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു, കാറുകാരൻ പരസ്യമായി അധിക്ഷേപിച്ചു; ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു

സുഡാൻ കലാപം: പുറത്തുനിന്ന് കേൾക്കുന്നത് വെടിയുണ്ടയുടെ ശബ്ദം മാത്രം, ഖാ‍ർത്തൂമിൽ സ്ഥിതി ​ഗുരുതരമെന്ന് മലയാളി

സുഡാൻ കലാപം: പുറത്തുനിന്ന് കേൾക്കുന്നത് വെടിയുണ്ടയുടെ ശബ്ദം മാത്രം, ഖാ‍ർത്തൂമിൽ സ്ഥിതി ​ഗുരുതരമെന്ന് മലയാളി

കിണറ്റിൽ നിന്നും പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ ഒരു കുരങ്ങന്റെ പെടാപ്പാട്, വീഡിയോ

കിണറ്റിൽ നിന്നും പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ ഒരു കുരങ്ങന്റെ പെടാപ്പാട്, വീഡിയോ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In