• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു, കാറുകാരൻ പരസ്യമായി അധിക്ഷേപിച്ചു; ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു

by Web Desk 06 - News Kerala 24
April 18, 2023 : 8:39 am
in Kerala, News
Reading Time: 1 min read
0
A A
0
പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

തിരുവനന്തപുരം: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായപ്പോൾ നഷ്ടപരിഹാരമായി കാറുകാരൻ  48,000 രൂപ ആവശ്യപ്പെട്ടതിൽ മനംനൊന്ത് ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്തതായി കുടുംബത്തിന്റെ ആരോപണം. നാട്ടുകാർക്ക് മുന്നിൽ വച്ചുള്ള അധിക്ഷേപങ്ങളിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ആയ 21 കാരൻ ആത്മഹത്യ ചെയ്തതായാണ് കുടുംബം പറയുന്നത്. വിഴിഞ്ഞം ഉച്ചക്കട എസ് എസ് നിവാസിൽ ആദർശ് എസ് എസ്  ആണ് വെള്ളിയാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.

വെള്ളിയാഴ്ച രാത്രി 7 മണിയോടെ ഉച്ചക്കട – പയറ്റുവിള റോഡിൽ ഹനുമാൻ സ്വാമി ക്ഷേത്രത്തിന് സമീപം വെച്ച് ആദർശ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയും ഒരു സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിച്ചിരുന്നു.  കാറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ ആദർശിന് കാലിന് പരിക്ക് പറ്റിയിരുന്നു.  തുടർന്ന് കാർ ഓടിച്ചിരുന്ന യുവാവ് ഓട്ടോറിക്ഷ ലൈറ്റ് ഇല്ലാതെ വന്ന് ഇടിച്ചതാണെന്നും അതിനാൽ വാഹനം കണ്ടില്ലെന്നും ആദർശ് മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും തടിച്ചുകൂടിയ നാട്ടുകാർക്ക് മുന്നിൽ ആരോപണം ഉന്നയിച്ചു.  അപകടത്തിൽ കാറിനും ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ഇൻഷുറൻസ് ക്ലെയിം ചെയ്യാമെന്ന് ആദർശ് പറഞ്ഞെങ്കിലും കാർ ഓടിച്ചിരുന്ന യുവാവ് ഇതിന് തയ്യാറായില്ല. തനിക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് ആണ് ഉള്ളത് എന്നും അതിനാൽ വാഹനം അറ്റകുറ്റപ്പണികൾ ചെയ്യാൻ 48,000 നഷ്ടപരിഹാരം വേണമെന്നും യുവാവ് ആദർശിനോട് ആവശ്യപ്പെട്ടതായി കുടുംബം പറയുന്നു.

അപകട സ്ഥലത്തിന് സമീപം ആണ് ആദർശിന്റെ വീട്. വീട്ടിൽ നിന്ന് പോകുന്ന വഴിക്കാണ് അപകടം എന്ന് ബന്ധുക്കൾ പറയുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആദർശിന്റെ സഹോദരൻ അനൂപ് എന്ത് ചെയ്യണമെന്ന് അറിയാതെ ഭയന്ന് നിന്ന ആദർശിനോട് വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിനോടും  കാറോടിച്ചിരുന്ന യുവാവിനോടും അനൂപ് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്ന കാര്യങ്ങൾ ചർച്ചചെയ്തെങ്കിലും കാർ ഓടിച്ചിരുന്ന യുവാവ് വാഹനത്തിന് തേർഡ് പാർട്ടി ഇൻഷുറൻസ് ആയതിനാൽ വാഹനം ശരിയാക്കാൻ സർവീസ് സെൻ്ററിൽ നിന്ന് പറഞ്ഞ 48,000 രൂപ നഷ്ടപരിഹാരം വേണമെന്ന് നിലപാടിൽ ഉറച്ചുനിന്നു. ഇതിനിടയിൽ വീട്ടിലേക്ക് പോയ ആദർശിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എത്തിയ പിതൃ സഹോദരനാണ് ആദർശ് വീടിനുള്ളിൽ തൂങ്ങി നിൽക്കുന്നത് കാണുന്നത്. ഉടനെ അദ്ദേഹം അപകട സ്ഥലത്ത് ഓടിയെത്തി ആദർശിൻ്റെ സഹോദരൻ അനൂപിനോടും നാട്ടുകാരോടും വിവരം പറഞ്ഞു. ഇവർ എത്തി ആദർശിനെ ഉടൻ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അന്ന് രാത്രി തന്നെ അപകടത്തിൽപ്പെട്ട കാർ സ്ഥലത്തുനിന്ന് മാറ്റിയതായി ആദർശിന്റെ കുടുംബം ആരോപിക്കുന്നു. കാറോടിച്ചിരുന്ന വ്യക്തി നാട്ടുകാർക്ക് മുമ്പിൽ വച്ച് അധിക്ഷേപിച്ചതും അമിതമായ തുക ആവശ്യപ്പെട്ടതിലുമുള്ള മാനസിക സംഘർഷവും മനോവിഷമവും ആണ് ആദർശിൻ്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. സമീപത്തെ സിസിടിവി ക്യാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ബൈക്കിന് ഓവർടേക്ക് ചെയ്ത് വരുന്ന ഓട്ടോറിക്ഷയും എതിർദിശയിൽ നിന്ന് വരുന്ന കാറും കൂട്ടിയിടിക്കുന്നതും തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു സമീപത്തെ പോസ്റ്റിൽ ഇടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ കാർ ഓടിച്ചിരുന്ന യുവാവിന്റെ ആരോപണം തള്ളി ഓട്ടോറിക്ഷ ഹെഡ് ലൈറ്റ് ഇട്ടാണ് വന്നതെന്ന് ദൃശ്യങ്ങളിൽ കാണാൻ കഴിയും. കാർ ഓടിച്ചിരുന്ന യുവാവിന്റെ അധിക്ഷേപം കാരണമാണ് ആദർശ് ആത്മഹത്യ ചെയ്തതെന്നും സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയതായി മരിച്ച ആദർശിന്റെ സഹോദരൻ അനൂപ് പറഞ്ഞു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അറിയാം തൈറോയ്‌ഡിന്‍റെ തിരിച്ചറിയാതെ പോകുന്ന ലക്ഷണങ്ങള്‍…

Next Post

സുഡാൻ കലാപം: പുറത്തുനിന്ന് കേൾക്കുന്നത് വെടിയുണ്ടയുടെ ശബ്ദം മാത്രം, ഖാ‍ർത്തൂമിൽ സ്ഥിതി ​ഗുരുതരമെന്ന് മലയാളി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സുഡാൻ കലാപം: പുറത്തുനിന്ന് കേൾക്കുന്നത് വെടിയുണ്ടയുടെ ശബ്ദം മാത്രം, ഖാ‍ർത്തൂമിൽ സ്ഥിതി ​ഗുരുതരമെന്ന് മലയാളി

സുഡാൻ കലാപം: പുറത്തുനിന്ന് കേൾക്കുന്നത് വെടിയുണ്ടയുടെ ശബ്ദം മാത്രം, ഖാ‍ർത്തൂമിൽ സ്ഥിതി ​ഗുരുതരമെന്ന് മലയാളി

കിണറ്റിൽ നിന്നും പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ ഒരു കുരങ്ങന്റെ പെടാപ്പാട്, വീഡിയോ

കിണറ്റിൽ നിന്നും പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ ഒരു കുരങ്ങന്റെ പെടാപ്പാട്, വീഡിയോ

സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

75 ലക്ഷത്തിന്‍റെ സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

റബർ വില 300 രൂപയാകുമോ എന്ന് ചോദ്യം; ഒന്നും പറയാനാകില്ലെന്ന് റബർ ബോർഡ് ചെയർമാൻ

റബർ വില 300 രൂപയാകുമോ എന്ന് ചോദ്യം; ഒന്നും പറയാനാകില്ലെന്ന് റബർ ബോർഡ് ചെയർമാൻ

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മേവറം ബൈപ്പാസിൽ അപകടം: പൊലീസുകാരൻ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021