• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, December 5, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭൂരഹിതരോടുള്ള വഞ്ചന അവസാനിപ്പിക്കണം -സുബ്രമണി അറുമുഖം

by Web Desk 04 - News Kerala 24
October 12, 2023 : 5:06 pm
0
A A
0
ഭൂരഹിതരോടുള്ള വഞ്ചന അവസാനിപ്പിക്കണം -സുബ്രമണി അറുമുഖം

തിരുവനന്തപുരം: ഭൂരഹിതരോടുള്ള വഞ്ചന അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി സുബ്രമണി അറുമുഖം. വൻകിട കൈയേറ്റക്കാരെ സഹായിക്കുന്ന ഭൂപതിവ് ചട്ടഭേദഗതി പിൻവലിക്കുക, ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരായ കൃഷിക്കാരുടെ പേരിൽ വൻകിട കൈയേറ്റക്കാരെ വെള്ളപൂശാനും രക്ഷപ്പെടുത്തിയെടുക്കാനുമായി നടത്തുന്ന ആസൂത്രിത നീക്കമായേ കേരളത്തിലെ പുതിയ ഭൂപതിവ് ചട്ട ഭേദഗതിയെ മനസ്സിലാക്കാൻ കഴിയൂ. നേരത്തെ കേരള ഭൂപരിഷ്കരണ നിയമത്തിൽനിന്ന് ഒഴിവാക്കപ്പെട്ട കൃഷിക്ക് മാത്രം ഉപയുക്തമാക്കണമെന്ന കർശന നിയമം ഉണ്ടായിരുന്ന തോട്ടഭൂമിയുടെ അഞ്ച് ശതമാനം കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാം എന്ന ഭേദഗതി മുൻ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് കൊണ്ടുവന്നപ്പോൾ അതിനെ എതിർത്തവരാണ് കേരളത്തിലെ ഇടതുപക്ഷം. രവീന്ദ്രൻ പട്ടയങ്ങൾ പോലെയുള്ള വ്യാജ പട്ടയങ്ങൾ മുൻ എല്‍.ഡി.എഫ് സർക്കാർ റദ്ദ് ചെയ്തിരുന്നു. എന്നാൽ അത്തരം വ്യാജ പട്ടയങ്ങൾക്കും നിയമസാധുത നൽകാനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്.

ഇപ്പോൾ പാസാക്കിയ നിയമഭേദഗതിയിലൂടെ സർക്കാരിന് ചട്ടങ്ങൾ ഇഷ്ടാനുസരണം നിർമിക്കാനുള്ള അവസരം ഒരുങ്ങുകയാണ്. ഈ അധികാരം വിനിയോഗിക്കുക സ്വാഭാവികമായും ഉദ്യോഗസ്ഥരായിരിക്കും. അവരുടെ ഇഷ്ടാനുസരണം ഭൂമി കൈയേറ്റങ്ങൾ ക്രമപ്പെടുത്തുന്ന അവസ്ഥയുണ്ടാവുകയും ഇത് ഉദ്യോഗസ്ഥ-രാഷ്ട്രീയ അഴിമതിക്ക് വഴിവെക്കുകയും ചെയ്യും. ആദിവാസി ഭൂമികളിലുൾപ്പെടെയുള്ള കൈയേറ്റങ്ങൾക്ക് വരെ നിയമസാധുത നൽകപ്പെടുന്ന മുൻസാഹചര്യങ്ങൾ കൂടുതൽ ഗുരുതരമായി ആവർത്തിക്കുന്നതിനും ഈ ഭേദഗതി കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഐകകണ്ഠ്യേന പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതി ഭൂമി കൈയേറിയവർക്കും പട്ടയ ഭൂമിയിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തിയവർക്കും നിയമ പരിരക്ഷ നൽകാനുള്ള ശ്രമമാണെന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അഭിപ്രായപ്പെട്ടു. കാർഷികാവശ്യത്തിന് പതിച്ചു നൽകിയ ഭൂമി മുറിച്ചുവാങ്ങി അനധികൃതമായ പലതരം നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് എന്ന് ഹൈകോടതി അടക്കം ശരിവെച്ച കാര്യമാണ്. ഇക്കാര്യങ്ങൾ പരിശോധിച്ചു നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയണമെന്ന കോടതി നിർദേശത്തെ മറികടക്കാൻ വേണ്ടിയാണ് ഇപ്പോൾ നിയമ ഭേദഗതിക്ക് സർക്കാർ തുനിഞ്ഞത്. 1960ലെ ഭൂപതിവ് നിയമത്തെ അട്ടിമറിക്കുന്നതാണ് പുതിയ പരിഷ്കരണം. പ്രസ്തുത നിയമപ്രകാരം പട്ടയഭൂമി വകമാറ്റി ഉപയോഗിക്കാൻ പാടില്ല എന്നതിനാൽ സി.പി.എം ഓഫീസ് ഉൾപ്പെടെയുള്ള അനധികൃത നിർമാണ പ്രവർത്തനങ്ങൾ ഹൈകോടതി തന്നെ തടഞ്ഞിരുന്നു. ഭൂമിയുടെ സ്വാഭാവിക പരിസ്ഥിതി നശിപ്പിച്ചു കൊണ്ട് പരിസ്ഥിതി ലോല പ്രദേശങ്ങളിലുൾപ്പെടെ റിസോർട്ടുകളും മറ്റു കെട്ടിടങ്ങളും പണിത പട്ടയ മാഫിയകളെ തൃപ്തിപ്പെടുത്താനും സഹായിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്.

അതേസമയം, പട്ടയ ഭൂമിയിൽ കൃഷി നടത്തുന്ന സാധാരണക്കാരായ കർഷകർ നിർമിച്ച വീടുകൾ പോലെയുള്ള ചെറുകിട നിർമാണ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകണം. എന്നാൽ, അതിൽ പോലും വൻ തുക പിഴ ഈടാക്കി കൃഷിക്കാരെ ബുദ്ധിമുട്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീരാമൻ കൊയ്യോൻ, സന്തോഷ് പെരുമ്പട്ടി, വെല്‍ഫെയര്‍ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, വൈസ് പ്രസിഡന്റ് കെ.എ ഷഫീഖ്, സെക്രട്ടറി ജ്യോതിവാസ് പറവൂർ, ജില്ലാ വൈസ് പ്രസിഡന്റ് മധു കല്ലറ എന്നിവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബസിൽ വിദ്യാർഥിനിയോട്‌ മോശം പെരുമാറ്റം; മിമിക്രി താരം ബിനു ബി കമൽ റിമാൻഡിൽ

Next Post

ബന്ദികളെ മോചിപ്പിക്കാതെ ഗസ്സക്ക് വെള്ളവും വൈദ്യുതിയും നൽകില്ലെന്ന് ഇസ്രായേൽ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ബന്ദികളെ മോചിപ്പിക്കാതെ ഗസ്സക്ക് വെള്ളവും വൈദ്യുതിയും നൽകില്ലെന്ന് ഇസ്രായേൽ

ബന്ദികളെ മോചിപ്പിക്കാതെ ഗസ്സക്ക് വെള്ളവും വൈദ്യുതിയും നൽകില്ലെന്ന് ഇസ്രായേൽ

തെലങ്കാനയിൽ കോൺഗ്രസുമായി ലയനമില്ല; ശർമിളയുടെ പാർട്ടി ഒറ്റക്ക് മത്സരിക്കും

തെലങ്കാനയിൽ കോൺഗ്രസുമായി ലയനമില്ല; ശർമിളയുടെ പാർട്ടി ഒറ്റക്ക് മത്സരിക്കും

അടിസ്ഥാന സൗകര്യങ്ങളില്ല; തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ഗോത്രവർഗ ഗ്രാമങ്ങൾ

അടിസ്ഥാന സൗകര്യങ്ങളില്ല; തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ഗോത്രവർഗ ഗ്രാമങ്ങൾ

ഇസ്രായേലിൽ കൊല്ലപ്പെട്ടത് 22 അമേരിക്കക്കാർ; 17 പേരെ കാണാതായി, നിരവധി പേരെ ബന്ദികളാക്കിയതായി സംശയമെന്ന് വൈറ്റ്ഹൗസ്

ഇസ്രായേലിൽ കൊല്ലപ്പെട്ടത് 22 അമേരിക്കക്കാർ; 17 പേരെ കാണാതായി, നിരവധി പേരെ ബന്ദികളാക്കിയതായി സംശയമെന്ന് വൈറ്റ്ഹൗസ്

കോടതി ഉത്തരവോടെ കുഞ്ഞിനെ കൊല്ലാനാണോ പരാതിക്കാരി ഉദ്ദേശിക്കുന്നത്- ‘ചോദ്യവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

കോടതി ഉത്തരവോടെ കുഞ്ഞിനെ കൊല്ലാനാണോ പരാതിക്കാരി ഉദ്ദേശിക്കുന്നത്- 'ചോദ്യവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In