• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 2, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കോടതി ഉത്തരവോടെ കുഞ്ഞിനെ കൊല്ലാനാണോ പരാതിക്കാരി ഉദ്ദേശിക്കുന്നത്- ‘ചോദ്യവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

by Web Desk 04 - News Kerala 24
October 12, 2023 : 6:02 pm
in India, News
Reading Time: 1 min read
0
A A
0
കോടതി ഉത്തരവോടെ കുഞ്ഞിനെ കൊല്ലാനാണോ പരാതിക്കാരി ഉദ്ദേശിക്കുന്നത്- ‘ചോദ്യവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: കോടതിയുത്തരവ് വഴി 26 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാനാണോ യുവതിയുടെ തീരുമാനമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. 26 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി തേടിയ ഭർതൃമതിയുടെ ഹരജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ഹരജിയിൽ അടുത്ത വാദം കേൾക്കുന്നതിന് മുമ്പായി യുവതിയോട് ഇക്കാര്യത്തെ കുറിച്ച് സംസാരിക്കണമെന്നും യുവതിയുടെ അഭിഭാഷകനോടും കേന്ദ്രത്തിന്റെ അഭിഭാഷകനോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. മൂന്നംഗ ജഡ്ജിമാരുടെ പാനലാണ് ഹരജി പരിഗണിച്ചത്.

രണ്ട് മക്കളുടെ മാതാവായ യുവതി, ഡിപ്രഷൻ അനുഭവിക്കുന്നത് മൂലമാണ് മൂന്നാമത്തെ കുഞ്ഞിനെ അലസിപ്പിക്കാൻ അനുമതി തേടി സുപ്രീംകോടതിയിലെത്തിയത്. സാമ്പത്തികമായും മാനസികമായും മൂന്നാമതൊരു കുഞ്ഞിനെ വളർത്താനുള്ള അവസ്ഥയിലല്ല താനെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടി.

ഒക്ടോബർ ഒമ്പതിന് ഗർഭം തുടരാനാണ് കോടതി അവരോട് നിർദേശിച്ചത്. എന്നാൽ ഈ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസ് ഹിമ കോഹ്‍ലി, ജസ്റ്റിസ് നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ ദിവസം ഭിന്ന വിധിയാണ് പുറപ്പെടുവിച്ചത്.

യുവതിയുടെ രണ്ടാമത്തെ കുട്ടിക്ക് ഒരു വയസ് ആണ് പ്രായം. ഗർഭഛിദ്രമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് 27 വയസുള്ള യുവതി. മാനസിക പ്രശ്നത്തിന് നിലവിൽ താൻ മരുന്ന് കഴിക്കുന്നുണ്ടെന്നും യുവതി അറിയിച്ചിരുന്നു. ഭർത്താവുമൊത്താണ് ഡൽഹി സ്വദേശിയായ യുവതി കോടതിയിലെത്തിയത്. ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ അവകാശത്തെ കൂടി കണക്കിലെടുക്കുമ്പോൾ സ്വന്തം താൽപര്യം മാത്രം പരിഗണിച്ച് യുവതിക്ക് അബോർഷൻ സാധ്യമല്ലെന്നായിരുന്നു അഡീഷനൽ സോളസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി വാദിച്ചത്. അനിവാര്യമായ സാഹചര്യമാണെങ്കിൽ മാത്രം 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാനാണ് അനുമതിയുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ കുഞ്ഞ് മൂലം അമ്മയുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുകയോ, കുഞ്ഞിന് ജനിതകപ്രശ്നമുണ്ടാവുകയോ ചെയ്യുന്നു​ണ്ടെങ്കിൽ മാത്രമേ ഗർഭഛിദ്രം അനുവദിക്കാൻ സാധിക്കുകയുള്ളൂവെന്നും അവർ വാദിച്ചു. മെഡിക്കൽ ബോർഡിലെ ഒരു വിദഗ്ധ ഡോക്ടർ ഗർഭഛിദ്രത്തിന് എതിരായിരുന്നുവെന്നും കുഞ്ഞിന് ജനിക്കാൻ ഒരു അവസരം നൽകണമെന്നും കേന്ദ്രം ബോധിപ്പിച്ചു. അമ്മയുടെ ആരോഗ്യം കണക്കിലെടുത്ത് ഗർഭഛിദ്രം അനുവദിക്കണമെന്ന് കാണിച്ച് യുവതിയുടെ അഭിഭാഷകനും ഹരജി നൽകി.

ആദ്യം അമ്മയുടെ ആശങ്കയാണ് പരിഗണിക്കേണ്ടത്. മൂന്നാമതൊരു കുഞ്ഞ് വേണ്ടെന്ന ഉറച്ച തീരുമാനത്തിലാണ് അമ്മയെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഹരജയിൽ ഭിന്നാഭിപ്രായമായിരുന്നു ജഡ്ജിമാർക്ക്. സർക്കാരിന്റെ നിലപാടിനൊപ്പമായിരുന്നു ജസ്റ്റിസ് കോഹ്‍ലി. എന്നാൽ അമ്മയുടെ തീരുമാനവും മാനിക്കപ്പെടണമെന്ന് ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. പൊതുധാരണയിലെത്താൻ കഴിയാതെ, ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും ബി.വി. നാഗരത്‌നയും ഒടുവിൽ കേസ് മൂന്നംഗ ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസിന് റഫർ ചെയ്യുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇസ്രായേലിൽ കൊല്ലപ്പെട്ടത് 22 അമേരിക്കക്കാർ; 17 പേരെ കാണാതായി, നിരവധി പേരെ ബന്ദികളാക്കിയതായി സംശയമെന്ന് വൈറ്റ്ഹൗസ്

Next Post

2024ൽ മോദി പ്രധാനമന്ത്രിയാകില്ലെന്ന് സഞ്ജയ് റാവത്ത്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
2024ൽ മോദി പ്രധാനമന്ത്രിയാകില്ലെന്ന് സഞ്ജയ് റാവത്ത്

2024ൽ മോദി പ്രധാനമന്ത്രിയാകില്ലെന്ന് സഞ്ജയ് റാവത്ത്

കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു

കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു

മേഖല അവലോകന യോഗങ്ങൾ പുതിയ മാതൃക; പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കും: മുഖ്യമന്ത്രി

മേഖല അവലോകന യോഗങ്ങൾ പുതിയ മാതൃക; പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കും: മുഖ്യമന്ത്രി

സ്‌കൂൾ കായികോത്സവം ഈ വർഷവും പകലും രാത്രിയുമായി; മികച്ച സംഘാടനം ഉറപ്പാക്കും: മന്ത്രി വി ശിവൻകുട്ടി

സ്‌കൂൾ കായികോത്സവം ഈ വർഷവും പകലും രാത്രിയുമായി; മികച്ച സംഘാടനം ഉറപ്പാക്കും: മന്ത്രി വി ശിവൻകുട്ടി

കാര്‍ഷിക സര്‍വകലാശാല വിസിയുടെ സൂം മീറ്റിങ് പ്രസംഗം ചോര്‍ന്നു, ഇടത് സംഘടനാ നേതാവിന് സസ്പെന്‍ഷന്‍

കാര്‍ഷിക സര്‍വകലാശാല വിസിയുടെ സൂം മീറ്റിങ് പ്രസംഗം ചോര്‍ന്നു, ഇടത് സംഘടനാ നേതാവിന് സസ്പെന്‍ഷന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021