• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട ഹർജിയിൽ ഇന്ന് ഫെഫ്കയുടെ നിർണായക യോഗം

by Web Desk 06 - News Kerala 24
November 1, 2023 : 8:47 am
in Kerala, News
Reading Time: 1 min read
0
A A
0
സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട ഹർജിയിൽ ഇന്ന് ഫെഫ്കയുടെ നിർണായക യോഗം

കൊച്ചി: സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട ഹർജിയിൽ ഫെഫ്കെ ഇന്ന് നിർണായക യോഗം ചേരും. രാവിലെ കൊച്ചിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിലാണ് യോഗം. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സിനിമ സംഘടനകളും സംയുക്തമായി ചേർന്നുള്ള യോഗത്തിൽ സിനിമ റിവ്യൂവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുക. നേരത്തെ സിനിമ റിവ്യൂമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെയും, സർക്കാരിന്റെയും ഇടപെടൽ ഫെഫ്ക സ്വാഗതം ചെയ്തിരുന്നു. തീയറ്ററുകളിലുള്ള സിനിമകളെ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ ആദ്യ കേസെടുത്തതിന് പിന്നാലെ ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിർമാതാക്കൾ രംഗത്തുവന്നിരുന്നു. സിനിമ റിവ്യൂ ബോംബിങ് പശ്ചാത്തലത്തിൽ സിനിമ പ്രമോഷന് ഉൾപ്പെടെ പ്രോട്ടോക്കോൾ കൊണ്ടുവരുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. സിനിമ പി.ആർ.ഒമാർക്ക് അടക്കം അക്രഡിറ്റേഷൻ കൊണ്ടുവരാനാണ് ആലോചന.

റിവ്യൂ എന്ന പേരിൽ തീയറ്റർ പരിസരത്തുനിന്ന് സംസാരിക്കാൻ ആരെയും അനുവദിക്കില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. തോന്നിയത് പോലെ റിവ്യു നടത്തുന്നവർ സിനിമ വ്യവസായത്തെ തകർക്കുന്നുവെന്ന് നിർമാതാവ് ജി.സുരേഷ് കുമാർ പറഞ്ഞു.

ഭാര്യയുടെ കെട്ടുതാലി പണയം വച്ചുവരെ സിനിമ എടുത്തവർ ഉണ്ട്‌. എന്ത് തോന്നിവാസവും വിളിച്ചു പറയണമെങ്കിൽ വേറെ വല്ല പണിക്കും പോയാൽ പോരെ എന്നും ജി.സുരേഷ് കുമാർ ചോദിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ തോന്നിവാസം പറയലാണോ എന്നും സുരേഷ് കുമാർ ചോദിച്ചു.

ഒക്ടോബർ 25നാണ് സിനിമ റിവ്യൂ ചെയ്തവർക്കെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്ത്. റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിൽ ആയിരുന്നു കേസ്. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി.

നെഗറ്റിവ് റിവ്യൂ നൽകി സിനിമകളെക്കുറിച്ച് മോശം അഭിപ്രായമുണ്ടാക്കിയെന്ന കേസിൽ അശ്വന്ത് കോക്ക് ഉൾപ്പെടെ അഞ്ച് യൂട്യൂബ് ചാനൽ അക്കൗണ്ടുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. സൈബർ സെൽ സഹായത്തോടെ ഉള്ളടക്ക പരിശോധന നടത്തനാണ് തീരുമാനം. സ്‌നേക്ക് പ്ലാന്റ്, അശ്വന്ത് കോക്ക്, അരുൺ തരംഗ, ട്രാവലിങ് സോൾ മേറ്റ്‌സ് എന്നിവർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കൊച്ചി സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കളമശ്ശേരി സ്ഫോടനം ; പ്രതി ഡൊമിനിക് മാർട്ടിന്റെ തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും

Next Post

കുക്കി സംഘടനയെ യുഎപിഎ നിയമപ്രകാരം നിരോധിച്ചു ; മണിപ്പൂരിൽ സുരക്ഷ വർധിപ്പിച്ച് സർക്കാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുക്കി സംഘടനയെ യുഎപിഎ നിയമപ്രകാരം നിരോധിച്ചു ; മണിപ്പൂരിൽ സുരക്ഷ വർധിപ്പിച്ച് സർക്കാർ

കുക്കി സംഘടനയെ യുഎപിഎ നിയമപ്രകാരം നിരോധിച്ചു ; മണിപ്പൂരിൽ സുരക്ഷ വർധിപ്പിച്ച് സർക്കാർ

കയ്യിൽ ഒന്നര കിലോ കഞ്ചാവ് ; പിടിച്ചത് മധുകൊല്ലിയിൽ നിന്ന്, വയനാട് സ്വദേശിക്ക് രണ്ട് വര്‍ഷം തടവും പിഴയും ശിക്ഷ

കയ്യിൽ ഒന്നര കിലോ കഞ്ചാവ് ; പിടിച്ചത് മധുകൊല്ലിയിൽ നിന്ന്, വയനാട് സ്വദേശിക്ക് രണ്ട് വര്‍ഷം തടവും പിഴയും ശിക്ഷ

‘ആരോ​ഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആക്ഷേപങ്ങൾ പൊളിഞ്ഞു, ജനങ്ങൾക്ക് മുന്നിൽ സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല’

ഒരുമയോടെ പുതിയ കാലത്തിലേക്ക് കുതിക്കാം ; കേരളപ്പിറവി ആശംസകളുമായി മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ് ; ഇ.ഡിയുടെ ആദ്യ കുറ്റപത്രം ഇന്ന്

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ് ; ഇ.ഡിയുടെ ആദ്യ കുറ്റപത്രം ഇന്ന്

ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ അടങ്ങിയ അഞ്ച് സൂപ്പർ ഫുഡുകൾ

രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ആറ് ഭക്ഷണങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021