തിരുവനന്തപുരം> വാരപ്പെട്ടിയിൽ ഓണത്തിന് വിളവെടുക്കാൻ പാകമായ നേന്ത്രവാഴകൾ കെഎസ്‌ഇബി അധികൃതർ വെട്ടിനശിപ്പിച്ച സംഭവത്തിൽ കർഷകൻ കാവുംപുറം തോമസിന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും കൃഷി മന്ത്രി പി പ്രസാദും നടത്തിയ ചർച്ചയിലാണ് തീരുമാനം. ചിങ്ങം ഒന്നിനാകും തോമസിന് നഷ്‌ടപരിഹാരം കൈമാറുക.220 കെവി ടവർലൈനിന്റെ അടിയിൽ നിന്ന ഇളങ്ങവം കാവുംപുറം തോമസിന്റെ കുലച്ച 406 വാഴകളാണ് കെഎസ്‌ഇബി അധികൃതർ കഴിഞ്ഞ വെള്ളിയാഴ്‌ച വെട്ടിമാറ്റിയത്. ഞായറാഴ്‌ച കൃഷിയിടത്തിൽഎത്തിയപ്പോഴാണ് വാഴകൾ വെട്ടിക്കളഞ്ഞ വിവരം അറിയുന്നത്. മുൻകൂട്ടി നോട്ടീസ് നൽകാതെയാണ് വാഴ വെട്ടിയത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ ന്യൂസ് കേരളാ 24 ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 85471 98263