• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മണിപ്പൂർ വിഷയം പ്രാധാന്യത്തോടെ ചർച്ച ചെയ്യണം, അക്രമം അവസാനിപ്പിക്കണം -മോഹൻ ഭാഗവത്

by Web Desk 04 - News Kerala 24
June 10, 2024 : 9:44 pm
in India, News
Reading Time: 1 min read
0
A A
0
മണിപ്പൂർ വിഷയം പ്രാധാന്യത്തോടെ ചർച്ച ചെയ്യണം, അക്രമം അവസാനിപ്പിക്കണം -മോഹൻ ഭാഗവത്

നാഗ്പുർ: മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ പ്രത്യേക പ്രാധാന്യത്തോടെ വിഷയം ചർച്ച ചെയ്യണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഒരു വർഷമായി മേഖലയിലെ സമാധാനാന്തരീക്ഷം തകർന്നിരിക്കുകയാണെന്നും അക്രമം അവസാനിപ്പിക്കുകയെന്നത് പ്രധാനമാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. കഴിഞ്ഞ വർഷം മേയിൽ മണിപ്പുരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് ഭാഗവത് ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നത്. കേന്ദ്രത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റതിനു പിന്നാലെയാണ് ഭാഗവതിന്‍റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

“സമാധാനത്തിനു വേണ്ടിയുള്ള മണിപ്പൂരിന്‍റെ കാത്തിരിപ്പിന് ഒരു വർഷം പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ പത്ത് വർഷം സംസ്ഥാനത്ത് സമാധാനാന്തരീക്ഷമായിരുന്നു. എന്നാൽ എല്ലാം പെട്ടെന്നാണ് മാറിയത്. വളരെ വേഗത്തിലാണ് അക്രമം പടർന്നുപിടിച്ചത്. പ്രത്യേക പരിഗണനയോടെ വിഷയം ചർച്ച ചെയ്യപ്പെടേണ്ടതും അക്രമം അവസാനിപ്പിക്കേണ്ടതും പ്രധാനമാണ്” -നാഗ്പുരിൽ നടന്ന പരിപാടിയിൽ മോഹൻ ഭാഗവത് പറഞ്ഞു.

അതിനിടെ, മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്‍റെ വാഹനവ്യൂഹത്തിനു നേരെ തിങ്കളാഴ്ച ആക്രമണം നടന്നു. ജിരിബം മേഖലയിലേക്കുള്ള യാത്രക്കിടെ, കാങ്‌പോക്പി ജില്ലയിൽവച്ച് ആയുധധാരികളുടെ സംഘം ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രിക്കുനേരെയാണ് ആക്രമണം ഉണ്ടായതെന്ന് ബിരേന്‍ സിങ് പ്രതികരിച്ചു.

ഈ മാസം ആറിന് അജ്ഞാതരുടെ ആക്രമണത്തെ തുടര്‍ന്ന് ജിരിബം മേഖലയിൽ ഒരാള്‍ മരിച്ചിരുന്നു. സംഭവത്തിനു പിന്നാലെ പ്രദേശത്ത് വ്യാപക അക്രമം അരങ്ങേറി. സര്‍ക്കാര്‍ ഓഫിസുകളും എഴുപതോളം വീടുകളും ആക്രമിക്കപ്പെട്ടു. നൂറിലധികം പ്രദേശവാസികള്‍ പലായനം ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജിരിബം ജില്ല സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പദ്ധതിയിട്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സെക്രട്ടേറിയറ്റിൽ തീർപ്പാക്കാൻ 2,99,425 ഫയലുകൾ

Next Post

പൂണെ പോർഷെ അപകടം; 17കാരന്‍റെ മാതാപിതാക്കളുടെ പൊലീസ് കസ്റ്റഡി നീട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൂണെ പോർഷെ അപകടം; 17കാരന്‍റെ മാതാപിതാക്കളുടെ പൊലീസ് കസ്റ്റഡി നീട്ടി

പൂണെ പോർഷെ അപകടം; 17കാരന്‍റെ മാതാപിതാക്കളുടെ പൊലീസ് കസ്റ്റഡി നീട്ടി

‘കേന്ദ്ര സർക്കാറിനെ ഏകപക്ഷീയമായ രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല’ -സചിൻ പൈലറ്റ്

'കേന്ദ്ര സർക്കാറിനെ ഏകപക്ഷീയമായ രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല' -സചിൻ പൈലറ്റ്

‘അയ്യോ ലീക്കായി..’; അഞ്ച് വർഷത്തെ പ്രണയം തുറന്ന് പറഞ്ഞ് സിജോ, ഭാവി വധു ഇതാ..

'അയ്യോ ലീക്കായി..'; അഞ്ച് വർഷത്തെ പ്രണയം തുറന്ന് പറഞ്ഞ് സിജോ, ഭാവി വധു ഇതാ..

79,044 പേർ പരീക്ഷയെഴുതി, ആദ്യ ഓൺലൈൻ ‘കീം’ പരീക്ഷ ചരിത്ര വിജയമെന്ന് മന്ത്രി ഡോ. ബിന്ദു

79,044 പേർ പരീക്ഷയെഴുതി, ആദ്യ ഓൺലൈൻ 'കീം' പരീക്ഷ ചരിത്ര വിജയമെന്ന് മന്ത്രി ഡോ. ബിന്ദു

സംസ്ഥാനത്ത് പലയിടങ്ങളിലും നാളെ സൈറൺ മുഴങ്ങും; പരിഭ്രാന്തരാവേണ്ടെന്ന് അധികൃതർ, പരീക്ഷണം മാത്രം

സംസ്ഥാനത്ത് പലയിടങ്ങളിലും നാളെ സൈറൺ മുഴങ്ങും; പരിഭ്രാന്തരാവേണ്ടെന്ന് അധികൃതർ, പരീക്ഷണം മാത്രം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021