• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പിക്കാസ് ഉപയോഗിച്ച് പൂട്ട് പൊളിക്കും, മുഖം മൂടിയും കയ്യുറയുമിട്ട മോഷ്ടാവ്; ഭീതിയിലായി ഒരു നാട്

by Web Desk 06 - News Kerala 24
December 17, 2022 : 6:57 am
in Kerala, News
0
A A
0
പിക്കാസ് ഉപയോഗിച്ച് പൂട്ട് പൊളിക്കും, മുഖം മൂടിയും കയ്യുറയുമിട്ട മോഷ്ടാവ്; ഭീതിയിലായി ഒരു നാട്

മാന്നാർ: പരുമലയിലും ചെന്നിത്തലയിലും മോഷണം നടന്നതിന് പിന്നാലെ മാന്നാറിലെ വ്യാപാര സ്ഥാപനങ്ങളിലും മോഷണം. മാന്നാർ നായർ സമാജം സ്‌കൂളിന് തെക്കു വശത്തുള്ള എം.ജി മെഡിക്കൽ സ്റ്റോർ, പത്മശ്രീ മെഡിക്കൽസ്, പ്രിയ ബേക്കറി ആൻഡ് സ്റ്റേഷനറി എന്നിവിടങ്ങളിലാണ്  പുലർച്ചെ മോഷണം നടന്നത്. സമീപത്തുള്ള ചിലങ്ക സ്റ്റേഷനറി, ആമ്പിയൻസ് എന്നിവിടങ്ങളിൽ മോഷണ ശ്രമവും നടന്നു. വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകർത്താണ് മോഷണങ്ങൾ നടത്തിയിട്ടുള്ളത്.

എം.ജി മെഡിക്കൽ സ്റ്റോറിൽ നിന്ന് മുപ്പതിനായിരത്തോളം രൂപയും ഒരു മൊബൈൽ ഫോണും പത്മശ്രീ മെഡിക്കൽസിൽ നിന്നും ആറായിരത്തോളം രൂപയും പ്രിയ ബേക്കറിയിൽ നിന്ന് പണത്തോടൊപ്പം ബേക്കറി സാധനങ്ങളും മോഷണം പോയതായി ഉടമകൾ പൊലീസിനോട് വിശദമാക്കി. പുലർച്ചെ  ഒരു മണി കഴിഞ്ഞാണ്  മോഷണം നടന്നിരിക്കുന്നത്. മാന്നാർ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കടകളിലെ സി.സി.ടി.വികൾ പരിശോധിച്ച്  മുഖംമൂടിയും കൈ ഉറകളും ധരിച്ച് പിക്കാസ് ഉപയോഗിച്ച്  പൂട്ട് പൊളിക്കുന്നതും കടകൾക്കുള്ളിൽ നിൽക്കുന്നതുമായ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന് മുൻപും മാന്നാറിലെ കടകളിലും ക്ഷേത്രങ്ങളിലും മോഷണം നടന്നിട്ടുണ്ട്.

ഒരാഴ്ചയ്ക്കുള്ളിൽ സമീപ പ്രദേശങ്ങളിലായി നടക്കുന്ന മൂന്നാമത്തെ മോഷണമാണ് കഴിഞ്ഞ ദിവസം നടന്നത്. കഴിഞ്ഞ ശനിയാഴ്ച പരുമലയിലെ ഒരു ക്ഷേത്രത്തിലും മൂന്ന് വ്യാപാര സ്ഥാപനങ്ങളിലും സമാന രീതിയിലുള്ള മോഷണം നടന്നിരുന്നു. തിങ്കളാഴ്ച ചെന്നിത്തലയിലെ അഞ്ച് വ്യാപാര സ്ഥാപനങ്ങളിലും ഒരു വീട്ടിലുമാണ് മോഷണം നടന്നത്. മോഷണ പരമ്പര പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. മോഷ്ടാവിനെ ഇനിയും പൊലീസ് കണ്ടെത്താത്തതില്‍ പ്രദേശവാസികള്‍ക്ക് ആശങ്കയും വര്‍ധിപ്പിക്കുന്നുണ്ട്. മാന്നാർ തിരുവല്ല റോഡിനിരുവശങ്ങളിലുമുള്ള സി.സി.ടി.വികൾ  പരിശോധിച്ച പൊലീസ്  സംശയമുള്ളവരെ അന്വേഷണം നടത്തി നിരീക്ഷിച്ച് വരികയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തില്‍ ആദ്യം, ഫസാർഡ് ലൈറ്റിംഗ് സംവിധാനവുമായി കൂട്ടംവാതുക്കൽ കടവ് പാലം

Next Post

വിവാഹത്തേക്കുറിച്ച് നാട്ടുകാരുടെ അനാവശ്യ ചോദ്യങ്ങള്‍ സഹിക്കാന്‍ വയ്യ, 30 കാരി ചെയ്തത് അമ്പരപ്പിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിവാഹത്തേക്കുറിച്ച് നാട്ടുകാരുടെ അനാവശ്യ ചോദ്യങ്ങള്‍ സഹിക്കാന്‍ വയ്യ, 30 കാരി ചെയ്തത് അമ്പരപ്പിക്കും

വിവാഹത്തേക്കുറിച്ച് നാട്ടുകാരുടെ അനാവശ്യ ചോദ്യങ്ങള്‍ സഹിക്കാന്‍ വയ്യ, 30 കാരി ചെയ്തത് അമ്പരപ്പിക്കും

അവിഹിത ബന്ധം ആരോപിച്ച് കോണ്‍സ്റ്റബിളിന് ഭാര്യയുടെ മര്‍ദ്ദനം; വസ്ത്രമടക്കം വലിച്ചുകീറി രണ്ടാം ഭാര്യ

അവിഹിത ബന്ധം ആരോപിച്ച് കോണ്‍സ്റ്റബിളിന് ഭാര്യയുടെ മര്‍ദ്ദനം; വസ്ത്രമടക്കം വലിച്ചുകീറി രണ്ടാം ഭാര്യ

ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ പിടിയിലായ വിദേശികളുടെ കൈവശം ഐശ്വര്യ റായിയുടെ വ്യാജ പാസ്പോര്‍ട്ടും

ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ പിടിയിലായ വിദേശികളുടെ കൈവശം ഐശ്വര്യ റായിയുടെ വ്യാജ പാസ്പോര്‍ട്ടും

ബഫർസോണിലെ ഉപഗ്രഹ സർവേക്കെതിരെ പരാതി നൽകാനുള്ള സമയപരിധി നീട്ടിയേക്കും; സർക്കാരിനെതിരെ KCBC പ്രത്യക്ഷസമരത്തിന്

ബഫർസോണിലെ ഉപഗ്രഹ സർവേക്കെതിരെ പരാതി നൽകാനുള്ള സമയപരിധി നീട്ടിയേക്കും; സർക്കാരിനെതിരെ KCBC പ്രത്യക്ഷസമരത്തിന്

കെഎസ്ആര്‍ടിസി വീണ്ടും കാക്കി യൂണിഫോമിലേക്ക്; ജനുവരി മുതല്‍ മാറ്റം വരുത്താന്‍ മാനേജ്മെന്‍റ്

കെഎസ്ആര്‍ടിസി വീണ്ടും കാക്കി യൂണിഫോമിലേക്ക്; ജനുവരി മുതല്‍ മാറ്റം വരുത്താന്‍ മാനേജ്മെന്‍റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021