ദില്ലി: അമ്മമാരുടെ സ്നേഹം പോലെ ഉദാത്തമായ സ്നേഹം മറ്റൊന്നില്ലെന്ന് പറയാം. അതിനെ എങ്ങനെയെന്ന് നിർവ്വചിക്കാൻ പോലുമാകില്ല. ഈ പറഞ്ഞത്, മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല, ചില മൃഗങ്ങളുടെ കാര്യത്തിലും സത്യമാണ്. അത് തെളിയിക്കുന്ന ഒരു വീഡിയോ ദൃശ്യങ്ങളാണിത്.
കുഞ്ഞിനെ കെട്ടിപ്പിടിച്ച് സ്നേഹം പങ്കിടുകയാണ് അമ്മകംഗാരു. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുപ്രിയ സാഹുവാണ് ട്വിറ്ററിൽ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ അമ്മയും കുഞ്ഞും പരസ്പരം കെട്ടിപ്പിടിക്കുന്നതും ഉമ്മവെക്കുന്നതും കാണാം. വളരെ അമൂല്യം എന്ന തലക്കെട്ടോടെയാണ് ഉദ്യോഗസ്ഥ വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്.
https://twitter.com/supriyasahuias/status/1608670146264207360?s=20&t=81kqB_4DNt7VpyvYBPMCnQ
വെറും 57 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത് ഒന്നരലക്ഷത്തിനടുത്ത് ആളുകളാണ്. 3000ത്തിലധികം ലൈക്കുകളുമുണ്ട്. ‘അമ്മയുടെ സ്നേഹം, അവരുടെ കുഞ്ഞുങ്ങളെ പ്രതിസന്ധിയിൽ സംരക്ഷിക്കുന്നു, അതുകൊണ്ട് അത് വിലമതിക്കാനാവാത്തതാണ്’ എന്നാണ് ഒരു ഉപയോക്താവിന്റെ കമന്റ്. ‘അമ്മയുടെയും കുഞ്ഞിന്റെയും ബന്ധം എപ്പോഴും നിലനിൽക്കും. അനിർവചനീയം. പങ്കുവെച്ചതിന് വളരെ നന്ദി’യെന്നും മറ്റൊരാൾ. ‘ഹൃദയത്തെ സന്തോഷിപ്പിച്ചു’ എന്ന് മറ്റൊരാളും പ്രതികരിക്കുന്നു.












