• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

34 ഗ്രാം ഭാരമുള്ള അപൂർവ പിങ്ക് ഡയമണ്ട്, 300 വർഷത്തിനിടയിൽ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലുത്

by Web Desk 06 - News Kerala 24
July 28, 2022 : 10:25 am
in News, World
Reading Time: 1 min read
0
A A
0
34 ഗ്രാം ഭാരമുള്ള അപൂർവ പിങ്ക് ഡയമണ്ട്, 300 വർഷത്തിനിടയിൽ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലുത്

34 ഗ്രാം ഭാരമുള്ള ഒരു അപൂർവ പിങ്ക് ഡയമണ്ട് കണ്ടെത്തി. കഴിഞ്ഞ 300 വർഷത്തിനിടയിൽ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലുതാണ് ഇതെന്നാണ് കരുതുന്നത്. 170 കാരറ്റ് വരുന്ന ഈ ഡയമണ്ടിന് ‘ലുലോ റോസ്’ എന്ന് പേരിട്ടു. അം​ഗോളയിലെ ഖനിയിൽ നിന്നാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. 185 കാരറ്റ് വരുന്ന ദരിയ-ഇ-നൂറിന് ശേഷം ഖനനം ചെയ്തെടുത്ത ഏറ്റവും വലിയ പിങ്ക് വജ്രമാണിതെന്നാണ് കരുതപ്പെടുന്നത്. “ലുലോയിൽ നിന്നാണ് ഇത് കണ്ടെടുത്തത്. ഇത് അം​ഗോള ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഖനിയാണ് എന്നത് വീണ്ടും തെളിയിക്കുന്നു” എന്ന് അംഗോളയുടെ ധാതുവിഭവ മന്ത്രി ഡയമന്തിനോ അസെവെഡോ പറഞ്ഞു.

ലുലോ ഖനിയിൽ നിന്ന് കണ്ടെടുത്ത ഏറ്റവും വലിയ അഞ്ചാമത്തെ വജ്രമാണിത് എന്നാണ് കരുതപ്പെടുന്നത്. ഓസ്‌ട്രേലിയയിലെ ലുക്കാപ ഡയമണ്ട് കമ്പനിയും അംഗോളൻ സർക്കാരും തമ്മിലുള്ള സംയുക്ത സംരംഭമാണിത്. ഇതുപോലെ സമാനമായ വജ്രങ്ങൾ നേരത്തെ കോടിക്കണക്കിന് രൂപയ്ക്ക് വിറ്റിട്ടുണ്ട്. പിങ്ക് സ്റ്റാർ എന്നറിയപ്പെടുന്ന ഒരു വജ്രം 71.2 മില്ല്യൺ ഡോളറിനാണ് 2017 -ൽ വിറ്റത്.

എന്നാൽ, ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ലുലോ റോസിന് എത്ര രൂപ വില വരും എന്ന് സ്ഥിരീകരിച്ചിട്ടില്ല. മുറിച്ച് കഷ്ണങ്ങളാക്കിയെങ്കിൽ മാത്രമേ അത് പറയാൻ സാധിക്കൂ. പിങ്ക് വജ്രങ്ങൾ വളരെ വളരെ അപൂർവമാണ്. അപൂർവം എന്നത് പോലെ തന്നെ ഇത് പരുക്കൻ വജ്രം കൂടിയാണ്. അതിനാൽ തന്നെ മുറിച്ച് ഏതെങ്കിലും ആകൃതിയിലാക്കി മാറ്റുക എന്നത് പ്രയാസം കൂടിയ ജോലിയാണ്.

ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ പിങ്ക് വജ്രം ദാരിയ ഈ നൂർ ഇന്ത്യയിൽ നിന്നാണ് കണ്ടെത്തിയത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പരുക്കൻ വജ്രം 1905 -ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് കണ്ടെത്തിയ കള്ളിനൻ വജ്രമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെരുമ്പാവൂരില്‍ രണ്ടുനില വീട് ഇടിഞ്ഞുതാഴ്ന്നു ; പതിമൂന്നുകാരന്‍ മരിച്ചു

Next Post

തുള്ളൽ നിന്നല്ലോ, ഇനിയൊരു ഫ്ലാഷ്ബാക്ക് ; മാധ്യമം ദിനപത്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജലീല്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യും ; ലോകായുക്തയെ കടന്നാക്രമിച്ച് കെ.ടി.ജലീല്‍

തുള്ളൽ നിന്നല്ലോ, ഇനിയൊരു ഫ്ലാഷ്ബാക്ക് ; മാധ്യമം ദിനപത്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജലീല്‍

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു ; ഒരു ഗ്രാം 4535 രൂപ

നാല് ദിവസത്തിന് ശേഷം കുതിച്ചുയർന്ന് സ്വർണവില; ഇന്നത്തെ നിരക്കറിയാം

വിൻ വിൻ W 678 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ പ്ലസ് KN- 431 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

മംഗ്ലൂരുവിലെ യുവമോർച്ച നേതാവിൻറെ കൊലപാതകം : പ്രതികൾ മലയാളികളെന്ന് സൂചന, കേരളത്തിലേക്ക് അന്വേഷണ സംഘം

യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാര കൊലക്കേസ് : 6 പേർ കൂടി കസ്റ്റഡിയിൽ, പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ

റെയിൽവേ സ്റ്റഷേനിൽ കുഴഞ്ഞുവീണയാളെ കയ്യിലെടുത്തോടി ആർപിഎഫ് കോൺസ്റ്റബിൾ

ട്രെയിനിൽ ബാഗുകൾക്കിടയിൽ പാമ്പ്, കണ്ടത് തിരൂരിൽ വെച്ച് ; പരിഭ്രാന്തരായി യാത്രക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021