• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ന​ഗ്നനായി നടക്കാൻ യുവാവിന് അവകാശമുണ്ട്, പിഴ ചുമത്താനാകില്ല, ന​ഗ്നനായി നടന്ന യുവാവിനെ പിന്തുണച്ച് കോടതി

by Web Desk 06 - News Kerala 24
February 5, 2023 : 12:17 pm
in News, World
Reading Time: 1 min read
0
A A
0
ന​ഗ്നനായി നടക്കാൻ യുവാവിന് അവകാശമുണ്ട്, പിഴ ചുമത്താനാകില്ല, ന​ഗ്നനായി നടന്ന യുവാവിനെ പിന്തുണച്ച് കോടതി

പൊതുവിടങ്ങളിൽ പൂർണ ന​ഗ്നനായി പ്രത്യക്ഷപ്പെടുക എന്നത് നമ്മുടെ രാജ്യത്ത് നിയമ വിരുദ്ധമാണ് അല്ലേ? അതുപോലെ സ്പെയിനിൽ ഒരാൾ ന​ഗ്​നനായി നടന്നതിന് അയാൾക്കെതിരെ പിഴ ചുമത്തി. എന്നാൽ, ഹൈക്കോടതിയിൽ നിന്നും അയാൾക്ക് അനുകൂലമായ വിധിയാണ് വന്നത്. യുവാവിന് ന​ഗ്നനായി നടക്കാൻ ഇനിയും അവകാശമുണ്ട് എന്നാണ് കോടതി പറഞ്ഞത്. മാത്രമല്ല ഇയാൾ കോടതിയിൽ ഹാജരായതും ന​ഗ്നനായിട്ടാണ്.

സ്പെയിനിലെ അൽദായയിലെ തെരുവുകളിൽ കൂടിയാണ് ഇയാൾ ന​ഗ്നനായി നടന്നത്. കീഴ്ക്കോടതി ഇതിന് ഇയാൾക്കെതിരെ പിഴ ചുമത്തി. ഇതേ തുടർന്ന് ഇയാൾ ഹൈക്കോടതിയിൽ പോവുകയായിരുന്നു. 29 -കാരനായ അലസാൻഡ്രോ കൊളോമറിനെതിരെയാണ് ന​ഗ്നനായി നടന്നതിന് പിഴ ചുമത്തിയത്. എന്നാൽ, തുടർന്ന് ഹൈക്കോ‌ടതിയിൽ പോകുമ്പോഴും ഇയാൾ ഒരു ജോഡി ഹൈക്കിം​ഗ് ബൂട്ട് മാത്രമാണ് ധരിച്ചത്, വസ്ത്രങ്ങൾ ഒന്നും തന്നെ ധരിച്ചില്ല. ഇതിന്റെ വീഡിയോയും പിന്നാലെ പുറത്ത് വന്നു. കോടതിയിൽ തന്റെ ആശയ സ്വാതന്ത്ര്യമെന്ന അവകാശത്തെ ഹനിക്കുന്നതാണ് തനിക്കെതിരെ പിഴ ചുമത്തിയ നടപടി എന്ന് ഇയാൾ ആരോപിച്ചു.

ഇപ്പോൾ അശ്ലീല പ്രദർശനത്തിനാണ് തനിക്ക് നേരെ പിഴ ചുമത്തിയിരിക്കുന്നത്. എന്നാൽ, നിഘണ്ടു പ്രകാരം ലൈം​ഗികതാൽപര്യത്തോടെ എന്തെങ്കിലും ചെയ്താലാണ് അശ്ലീല പ്രദർശനം ആവുന്നത്. തനിക്ക് അങ്ങനെ ഒരുദ്ദേശവും ഉണ്ടായിരുന്നില്ല. അങ്ങനെ ഒന്നും താൻ ചെയ്തിരുന്നുമില്ല. അതിനാൽ തന്നെ തനിക്ക് നേരെ ചുമത്തിയിരിക്കുന്ന പിഴ വെറും അനീതിയാണ് എന്നും അലസാണ്ട്രോ പറഞ്ഞു.

1988 മുതൽ സ്പെയിനിൽ ന​ഗ്നമായി നടക്കുന്നത് നിയമവിരുദ്ധമല്ല. എന്നാൽ, അക്കാര്യത്തിൽ വല്ലാഡോളിഡ് ബാഴ്സലോണ പോലെയുള്ള പ്രദേശങ്ങൾ തങ്ങളുടേതായ ചില നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ, അൽദായ അത്തരം നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന സ്ഥലമല്ല എന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല, അലസാണ്ട്രോ പൊതുസുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഒന്നും ചെയ്തിട്ടില്ല എന്നും കോടതി നിരീക്ഷിച്ചു. ഈ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് യുവാവിന് അനുകൂലമായി കോടതി സംസാരിച്ചത്.

2020 മുതലാണ് താൻ ന​ഗ്നനായി നടക്കാൻ തുടങ്ങിയത് എന്നും എന്നാൽ സമൂഹത്തിൽ നിന്നും അപമാനത്തേക്കാൾ പിന്തുണയാണ് തനിക്ക് ലഭിച്ചത് എന്നും ഇയാൾ പിന്നീട് റോയിട്ടേഴ്സിനോട് പറഞ്ഞു. എന്നാൽ, ഒരു തവണ അദ്ദേഹത്തെ ഒരാൾ കത്തി വച്ച് ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഭൂരിഭാ​ഗം ആളുകളും തന്നെ പിന്തുണക്കുകയാണ് ചെയ്തത് എന്നും അലസാണ്ട്രോ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാട്ടാനകളെ വെടിവച്ചുകൊല്ലുമെന്ന സിപി മാത്യുവിന്‍റെ പ്രസ്താവന പ്രകോപനപരം, സർക്കാരിനെതിരെയുള്ള നീക്കം-വനംമന്ത്രി

Next Post

‘ജീവിതത്തിലെ മോശം അനുഭവം’; മനസ് തുറന്ന് ബിനു അടിമാലി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ജീവിതത്തിലെ മോശം അനുഭവം’; മനസ് തുറന്ന് ബിനു അടിമാലി

'ജീവിതത്തിലെ മോശം അനുഭവം'; മനസ് തുറന്ന് ബിനു അടിമാലി

‘പി .ടി.ഉഷയുടെ ആരോപണം പ്രാദേശിക വിഷയം മാത്രം,ഇതൊന്നും ഡൽഹിയിൽ പോയി പറയേണ്ട കാര്യമല്ല’

'പി .ടി.ഉഷയുടെ ആരോപണം പ്രാദേശിക വിഷയം മാത്രം,ഇതൊന്നും ഡൽഹിയിൽ പോയി പറയേണ്ട കാര്യമല്ല'

കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍

ഫിസിക്സ്, ഹിന്ദി ഹയർസെക്കണ്ടറി അധ്യാപക തസ്തികകളിൽ ഒഴിവുകൾ

ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

'ഗീബൽസിയൻ തന്ത്രമാണ് ബാലഗോപാൽ പറയുന്നത്,ബജറ്റിൽ ഭീമമായ നികുതിക്ക് കാരണം കേന്ദ്ര സർക്കാരാണെന്നത് കള്ള പ്രചരണം '

കൂടത്തായി കേസ് : നാല് മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവും കണ്ടെത്താനായില്ല; ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട് പുറത്ത്

കൂടത്തായി കേസ് : നാല് മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവും കണ്ടെത്താനായില്ല; ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട് പുറത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021