• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘വസ്തുതാപരമല്ലാത്ത പച്ചനുണകൾ പ്രധാനമന്ത്രി പദത്തിലിരുന്ന് പറയരുത്’: മോദിക്കെതിരെ റഹീം

by Web Desk 04 - News Kerala 24
May 5, 2023 : 9:34 pm
in Kerala, News
0
A A
0
‘വസ്തുതാപരമല്ലാത്ത പച്ചനുണകൾ പ്രധാനമന്ത്രി പദത്തിലിരുന്ന് പറയരുത്’: മോദിക്കെതിരെ റഹീം

തിരുവനന്തപുരം ∙ ‘ദ് കേരള സ്റ്റോറി’ സിനിമയെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം. സിനിമയെ പ്രകീർത്തിച്ചുകൊണ്ട് പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തിൽ വിദ്വേഷ സിനിമയ്ക്കു പിന്നിൽ ആരാണെന്ന് ഏവർക്കും മനസ്സിലായല്ലോയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനായാണ് സിനിമ നിർമിച്ചിരിക്കുന്നത്. രാജ്യത്ത് വിദ്വേഷം പടർത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട പ്രധാനമന്ത്രിയാണ് അതിനെ ന്യായീകരിക്കുന്നതെന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും റഹീം പറഞ്ഞു

കുറിപ്പിന്റെ പൂർണരൂപം:

‘ദ് കേരള സ്റ്റോറി’ സിനിമയെ പ്രകീർത്തിച്ചു പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗത്തുവന്നിരിക്കുന്നു. ഇതോടെ ഈ വിദ്വേഷ സിനിമയ്ക്കു പിന്നിൽ ആരാണെന്ന് ഏവർക്കും മനസ്സിലായല്ലോ?. കേരളത്തെ അപകീർത്തിപ്പെടുത്താനും സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനും രാജ്യത്തെ സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളുടെ ആസൂത്രണമാണ് ഈ സിനിമ.

രാജ്യത്തിന്റെ മതസൗഹാർദത്തെ പോലും ചോദ്യം ചെയ്യുന്ന, വിദ്വേഷവും വെറുപ്പും പ്രസരിപ്പിക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയും പ്രോത്സാഹിപ്പിക്കരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവിന് പ്രധാനമന്ത്രി നൽകുന്ന ബഹുമാനം എത്രയാണെന്ന് കൂടി ഇതിൽനിന്ന് വ്യക്തമാകുന്നു.

രാജ്യത്ത് വിദ്വേഷം പടർത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട പ്രധാനമന്ത്രിയാണ് അതിനെ ന്യായീകരിക്കുന്നതെന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. പ്രധാനമന്ത്രി സ്ഥാനം ഭരണഘടനാപരമായ പദവിയാണ്. ആ പദവിയിൽ ഇരുന്ന് അദ്ദേഹം വിദ്വേഷ സിനിമയുടെ പ്രചാരകനാകരുത്. വസ്തുതാപരമല്ലാത്ത പച്ചനുണകൾ പ്രധാനമന്ത്രി പദത്തിലിരുന്ന് പറയരുത്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം, കേരളത്തോടുള്ള നരേന്ദ്ര മോദിയുടെ നിലപാട് നേരത്തേതന്നെ വ്യക്തമായിട്ടുള്ളതാണ്. സൊമാലിയയോട് കേരളത്തെ ഉപമിച്ച പ്രധാനമന്ത്രി, ഇപ്പോൾ മറ്റൊരു തലത്തിൽ കേരളത്തെ അപമാനിക്കുന്നവർക്ക് കൂട്ടുനിൽക്കുകയാണ്. കേരളത്തിന്റെ യഥാർഥ ചിത്രം ഇതല്ലെന്ന ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ട്. എന്നിട്ടും വിദ്വേഷ സിനിമയെ മുൻനിർത്തി കേരളത്തെ അപമാനിക്കാൻ പ്രധാനമന്ത്രി ശ്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രസ്താവന പിൻവലിച്ച് പ്രധാനമന്ത്രി കേരളീയരോട് മാപ്പു പറയണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട്ട് 5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Next Post

ചോറും ചിക്കനും ബീഫും പഴയത്; പിറവത്ത് 8 ഹോട്ടലുകൾക്ക് നോട്ടിസ്, പിഴ ഈടാക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചോറും ചിക്കനും ബീഫും പഴയത്; പിറവത്ത് 8 ഹോട്ടലുകൾക്ക് നോട്ടിസ്, പിഴ ഈടാക്കും

ചോറും ചിക്കനും ബീഫും പഴയത്; പിറവത്ത് 8 ഹോട്ടലുകൾക്ക് നോട്ടിസ്, പിഴ ഈടാക്കും

റോഡ് മുറിച്ചുകടക്കുന്നതിനിടെ അപ്രതീക്ഷിത അപകടം; കുഞ്ഞുമകളെ കാർ ഇടിച്ചു, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടം

റോഡ് മുറിച്ചുകടക്കുന്നതിനിടെ അപ്രതീക്ഷിത അപകടം; കുഞ്ഞുമകളെ കാർ ഇടിച്ചു, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടം

വിവാഹ സത്ക്കാരത്തിനിടെ പൂരി നൽകിയില്ല; അതിഥികൾ തമ്മിൽ കൂട്ടത്തല്ലും കല്ലേറും

വിവാഹ സത്ക്കാരത്തിനിടെ പൂരി നൽകിയില്ല; അതിഥികൾ തമ്മിൽ കൂട്ടത്തല്ലും കല്ലേറും

താമസ സ്ഥലത്ത് തീപിടുത്തം; മലയാളികള്‍ ഉള്‍പ്പെടെ ആറ് പ്രവാസികള്‍ക്ക് ദാരുണാന്ത്യം

താമസ സ്ഥലത്ത് തീപിടുത്തം; മലയാളികള്‍ ഉള്‍പ്പെടെ ആറ് പ്രവാസികള്‍ക്ക് ദാരുണാന്ത്യം

കെ.എസ്.ആർ.ടി.സി ബസിലെ ആക്രമണം: പ്രതിക്കെതിരെ വധശ്രമത്തിന് കേ​സെടുത്തു

കെ.എസ്.ആർ.ടി.സി ബസിലെ ആക്രമണം: പ്രതിക്കെതിരെ വധശ്രമത്തിന് കേ​സെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021