• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘മറ്റൊരു കേരള മോഡൽ’; നിപയെ കേരളം പ്രതിരോധിച്ചത് ലോകം കാണുന്നത് അത്ഭുതത്തോടെയെന്ന് എ എ റഹീം എംപി

by Web Desk 06 - News Kerala 24
September 20, 2023 : 11:56 am
in Kerala, News
Reading Time: 1 min read
0
A A
0
മുരളീധരന്‍ വർഗീയതയുടെ ബ്രാൻഡ് അംബാസഡറായി ; വിഷയം പാര്‍ലമെന്‍റിലേക്ക്, ഉന്നയിക്കുമെന്ന് എ എ റഹീം എംപി

തിരുവനന്തപുരം: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസിനെയും അഭിനന്ദിച്ച് എ എ റഹീം എംപി. പ്രത്യേക പാർലമെന്റ് സമ്മേളനത്തിനായി ദില്ലിയില്‍ എത്തിയപ്പോൾ മുതൽ പലർക്കും അറിയേണ്ടത് കേരളത്തിലെ നിപ വൈറസ് ബാധയെ കുറിച്ചായിരുന്നു. നിപ പ്രതിരോധത്തിൽ മറ്റൊരു കേരള മോഡൽ കൂടി കാഴ്ച വച്ചെന്ന് എ എ റഹീം ഫേസ് ബുക്കില്‍ കുറിച്ചു. ആശങ്ക വേണ്ടെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിഞ്ഞു. അതിഭീകരമായ വൈറസിനെ കേരളം പ്രതിരോധിച്ച രീതിയെ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ  അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. രോഗം തിരിച്ചറിഞ്ഞത് മുതൽ ശാസ്ത്രീയമായി എങ്ങനെ നിപ പ്രതിരോധം സാധ്യമാകുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് കേരളമെന്ന് എ എ റഹീം പറഞ്ഞു. എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്താണ് എ എ റഹീം എംപി കുറിപ്പ് അവസാനിപ്പിച്ചത്.

കുറിപ്പിന്‍റെ പൂര്‍ണരൂപം

പ്രത്യേക പാർലമെന്റ് സമ്മേളനത്തിനായി ഡൽഹിയിൽ എത്തിയപ്പോൾ മുതൽ പലർക്കും അറിയേണ്ടത് കേരളത്തിലെ നിപ വൈറസ് ബാധയെ കുറിച്ചാണ്. ആശങ്ക വേണ്ടെന്നും നിപ പ്രതിരോധത്തിൽ മറ്റൊരു കേരള മോഡൽ കൂടി കാഴ്ച വച്ചു എന്നും ആത്മവിശ്വാസത്തോടെ എല്ലാവർക്കും മറുപടി നൽകാനായി. അതിഭീകരമായ വൈറസിനെ കേരളം പ്രതിരോധിച്ച രീതിയെ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.

ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആരോഗ്യ പ്രവർത്തകർ വീണ്ടും ലോകശ്രദ്ധ ആകർഷിക്കുകയാണ്. രോഗം തിരിച്ചറിഞ്ഞത് മുതൽ ശാസ്ത്രീയമായി എങ്ങനെ നിപ പ്രതിരോധം സാധ്യമാകുമെന്ന്  ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് കൊച്ചു കേരളം. രോഗം റിപ്പോർട്ട് ചെയ്തത് മുതൽ കോഴിക്കോട്  ക്യാമ്പ് ചെയ്യുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെയും  ഇടപെടലുകൾ എടുത്തു പറയേണ്ടതാണ്.

രോഗബാധിതയായ 9 വയസ്സുകാരന്റെ അമ്മയോട് സംസാരിച്ച് ആത്മവിശ്വാസം നൽകുന്ന ആരോഗ്യമന്ത്രി കേരളത്തിന് ആകെ പകർന്നു നൽകിയതും അതേ ആത്മവിശ്വാസമാണ്. ആ ധൈര്യവും ആത്മവിശ്വാസവുമാണ് ഓരോ ആരോഗ്യ പ്രവർത്തകരിലും പ്രകടമായത്. പൊതുജനാരോഗ്യ രംഗത്ത് ഇടതുപക്ഷ സർക്കാർ പുലർത്തി വരുന്ന കരുതൽ ഒരിക്കൽ കൂടി കേരളത്തിന്റെ  ആരോഗ്യ മോഡലിന്റെ കരുത്ത് തെളിയിച്ചു. നിപ ഭീതി ഒഴിയുമ്പോൾ  മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ഹൃദയ അഭിവാദ്യങ്ങൾ

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തേനീച്ചയുടെ കുത്തേറ്റു 2 കുട്ടികൾക്ക് ദാരുണാന്ത്യം

Next Post

ബെന്നാര്‍ഘട്ട നാഷനല്‍ പാര്‍ക്കില്‍ വൈറസ് ബാധ; രണ്ടാഴ്ചക്കിടെ ചത്തത് ഏഴു പുള്ളിപ്പുലികള്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബെന്നാര്‍ഘട്ട നാഷനല്‍ പാര്‍ക്കില്‍ വൈറസ് ബാധ; രണ്ടാഴ്ചക്കിടെ ചത്തത് ഏഴു പുള്ളിപ്പുലികള്‍

ബെന്നാര്‍ഘട്ട നാഷനല്‍ പാര്‍ക്കില്‍ വൈറസ് ബാധ; രണ്ടാഴ്ചക്കിടെ ചത്തത് ഏഴു പുള്ളിപ്പുലികള്‍

എഐ ക്യാമറ: മേശക്കടിയിലെ ഇടപാടുകൾ ഞങ്ങൾ നടത്തിയിട്ടില്ല, അന്വേഷണം നടക്കട്ടെയെന്നും വനം മന്ത്രി

അരിക്കൊമ്പന്റെ സഞ്ചാരത്തിൽ ആശങ്ക വേണ്ട, ആവാസ വ്യവസ്ഥയോട് ഇഴകിചേർന്ന് കഴിഞ്ഞു; വനംമന്ത്രി

ഇക്കുറി ‘തിരുവോണം’ ഭാഗ്യം ആർക്ക്? ഇതാ ആ ടിക്കറ്റ് കയ്യിലേക്ക്, ഇന്ന് പ്രകാശനം

നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം, ലോട്ടറി കടയിൽ കള്ളൻ; ഓണം ബംബർ ടിക്കറ്റുകൾ മോഷണം പോയി

‘ഇത് രാജീവ് ​ഗാന്ധിയുടെ സ്വപ്നം, വനിതാ സംവരണ ബില്ലിനെ പിന്തുണക്കുന്നു’: സോണിയ ഗാന്ധി

'ഇത് രാജീവ് ​ഗാന്ധിയുടെ സ്വപ്നം, വനിതാ സംവരണ ബില്ലിനെ പിന്തുണക്കുന്നു': സോണിയ ഗാന്ധി

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021