• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

1000 പിഴ അടച്ചിട്ടും രക്ഷയില്ലേ! പാൻ ആധാർ ലിങ്ക് ചെയ്യാനാകാത്തത് എന്തുകൊണ്ട്? പ്രതികരിച്ച് ആദായ നികുതി വകുപ്പ്

by Web Desk 04 - News Kerala 24
July 2, 2023 : 8:54 pm
in India, News
Reading Time: 1 min read
0
A A
0
1000 പിഴ അടച്ചിട്ടും രക്ഷയില്ലേ! പാൻ ആധാർ ലിങ്ക് ചെയ്യാനാകാത്തത് എന്തുകൊണ്ട്? പ്രതികരിച്ച് ആദായ നികുതി വകുപ്പ്

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 ന് അവസാനിച്ചിരിക്കുകയാണ്. മുൻ സന്ദർഭങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ സമയപരിധി നീട്ടിനൽകിയിട്ടുമില്ല. അതുകൊണ്ടുതന്നെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവരുടെ പാൻകാർഡുകൾ 2023 ജൂലൈ 1 മുതൽ പ്രവർത്തനരഹിതമാകുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടുകളും ലിങ്ക് ചെയ്യാത്തവർ നേരിടേണ്ടിവരും. എന്നാൽ പിഴതുകയായ 1000 രൂപ ഫീസ് അടച്ചിട്ടും ഇതുവരെ പാൻ ആധാറുമായി ബന്ധിപ്പിക്കാൻ കഴിയാത്തവരുമുണ്ട്. ഇക്കാര്യത്തിൽ പരാതി ഉയർന്നതോടെ വിശദീകരണവുമായി ആദായ നികുതിവകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്.

ഫീസ് അടച്ചിട്ടും പാൻ ആധാറുമായി ബന്ധിപ്പിക്കാനാകാത്തവർക്ക് പ്രത്യേക പരിഗണന നൽകുമെന്ന് അറിയിപ്പ് നൽകുകയാണ് ആദായ നികുതിവകുപ്പ്. ചില പാൻ ഉടമകൾക്ക് ഫീസ് അടച്ചതിന് ശേഷം ആധാർ – പാൻ ലിങ്ക് ചെയ്യുന്നതിനുള്ള ചലാൻ ഡൗൺലോഡ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടതായയും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു. ആധാർ-പാൻ ലിങ്കിംഗിനായി ഫീസ് അടച്ചതിന് ശേഷം ചലാൻ ഡൗൺലോഡ് ചെയ്യുന്നതിൽ പാൻ ഉടമകൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്ന സന്ദർഭങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചലാൻ പേയ്‌മെന്റിന്റെ സ്റ്റാറ്റസ് ‘ഇ-പേ ടാക്‌സിൽ’ ലോഗിൻ ചെയ്തതിന് ശേഷം പരിശോധിക്കാമെന്നും, പേയ്‌മെന്റ് നടപടികൾ പൂർത്തിയായിക്കഴിഞ്ഞാൽ, പാൻ ഉടമയ്ക്ക് പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് തുടരാമെന്നും ഐ ടി ഡിപ്പാർട്ട്‌മെന്റ് ഷെയർ ചെയ്ത ട്വീറ്റിൽ പറയുന്നു.

പേയ്‌മെന്റ് നടപടികൾ പൂർത്തിയായിക്കഴിഞ്ഞാൽ, പാൻ ഉടമയ്‌ക്ക് ചലാൻ അറ്റാച്ച് ചെയ്‌ത പകർപ്പ് സഹിതമുള്ള ഒരു ഇമെയിൽ ലഭിക്കും. 1000 രൂപ ഫീസ് അടച്ചിട്ടും, 2023 ജൂൺ 30 നകം ലിങ്കിംഗ് നടപടികൾ പൂർത്തിയാകാത്തവരുടെ കേസുകൾ ഡിപ്പാർട്ട്‌മെന്റ് പ്രത്യേകം പരിഗണിക്കുമെന്നും, ട്വീറ്റിൽ കൂട്ടിച്ചേർത്തു. പാൻ പ്രവർത്തന രഹിതമായാൽ, പാൻ നിർബന്ധിതമായി ഉപയോഗിക്കേണ്ട ചില സേവനങ്ങൾ വ്യക്തികൾക്ക് ഇനി ലഭ്യമാകില്ല. കൂടാതെ, ആദായനികുതി റിട്ടേൺ (ഐ ടി ആർ) ഫയൽ ചെയ്തിട്ടില്ലെങ്കിൽ അത് പ്രശ്നമാകും. പാൻ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഐ ടി ആർ ഫയൽ ചെയ്യാൻ കഴിയുകയുള്ളു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏക സിവിൽ കോഡ്; സമാന ചിന്താഗതിക്കാരുമായി സഹകരിക്കാൻ ലീഗ്‌ തയ്യാർ: സാദിഖലി തങ്ങൾ

Next Post

മഹാരാഷ്ട്രയിൽ ജിതേന്ദ്ര അവ്ഹാദ് പുതിയ പ്രതിപക്ഷ നേതാവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മഹാരാഷ്ട്രയിൽ ജിതേന്ദ്ര അവ്ഹാദ് പുതിയ പ്രതിപക്ഷ നേതാവ്

മഹാരാഷ്ട്രയിൽ ജിതേന്ദ്ര അവ്ഹാദ് പുതിയ പ്രതിപക്ഷ നേതാവ്

തലസ്ഥാന വിവാദം: സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും പാർട്ടി അറിയണം: എംപിമാർക്ക് കോൺഗ്രസ് നിർദ്ദേശം

തലസ്ഥാന വിവാദം: സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും പാർട്ടി അറിയണം: എംപിമാർക്ക് കോൺഗ്രസ് നിർദ്ദേശം

മാലിന്യം തള്ളൽ: കൊച്ചിയിൽ 11 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

മാലിന്യം തള്ളൽ: കൊച്ചിയിൽ 11 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

കെ.ബൈജൂനാഥ് മനുഷ്യാവകാശ കമീഷൻ ആക്റ്റിങ് ചെയർപേഴ്സൺ

കെ.ബൈജൂനാഥ് മനുഷ്യാവകാശ കമീഷൻ ആക്റ്റിങ് ചെയർപേഴ്സൺ

ആകാശത്ത് കൂട്ടിയിടിച്ച് വിമാനങ്ങൾ തീഗോളമായി; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ആകാശത്ത് കൂട്ടിയിടിച്ച് വിമാനങ്ങൾ തീഗോളമായി; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021