• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മൂന്നു തവണ സിവിൽ സർവീസിൽ വിജയം നേടി ഉത്തരാഖണ്ഡിലെ ആദ്യ വനിത ചീഫ് സെക്രട്ടറിയായ രാധ രാധുരി

by Web Desk 04 - News Kerala 24
February 1, 2024 : 5:43 pm
in India, News
0
A A
0
മൂന്നു തവണ സിവിൽ സർവീസിൽ വിജയം നേടി ഉത്തരാഖണ്ഡിലെ ആദ്യ വനിത ചീഫ് സെക്രട്ടറിയായ രാധ രാധുരി

സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് സ്വപ്നം കാണുന്നവർ നിരവധി. പലരും പലതവണ ശ്രമിച്ചാണ് ആ സ്വപ്നം പൂവണിയിക്കുന്നത്. സിവിൽ സർവീസ് ഉദ്യോഗസ്ഥനായ പിതാവിനെ കണ്ടു വളർന്ന് അദ്ദേഹത്തിന്റെ പാത പിന്തുടരാൻ തീരുമാനിച്ച മകളുടെ കഥയാണ് പറയാൻ പോകുന്നത്. ഉത്തരാഖണ്ഡിലെ ആദ്യ വനിത ചീഫ് സെക്രട്ടറിയായ രാധ രാധുരിയെ കുറിച്ച്. ബുധനാഴ്ചയാണ് രാധ രാധുരിയെ ഉത്തരാഖണ്ഡിലെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്.

സിവിൽ സർവീസിലെത്തുന്നതിന് മുമ്പ് മാധ്യമപ്രവർത്തകയാകാനായിരുന്നു രാധ ആഗ്രഹിച്ചത്. മുംബൈയിൽ നിന്ന് ഹിസ്റ്ററിയിൽ ​ഓണേഴ്സ് ബിരുദം നേടിയശേഷമാണ് രാധ മാസ് കമ്യൂണിക്കേഷനിൽ പി.ജി ചെയ്തത്. അതു കഴിഞ്ഞ് ഉസ്മാനിയ യൂനിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് പേഴ്സനൽ മാനേജ്മെന്റിലും പി.ജിയെടുത്തു. കോളജ് മാഗസിന്റെ എഡിറ്ററായ കാലത്തെ് നല്ലൊരു മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് അവർ സ്വപ്നം കണ്ടു. കുറച്ച് കാലം ഇന്ത്യൻ എക്സ്പ്രസിന്റെ ബോംബെ എഡിഷനിൽ ജോലി ചെയ്യുകയും ചെയ്തു. അതിനു ശേഷം ഇന്ത്യ ടു​ഡെയിലും.

1985ലാണ് രാധ രാധുരി ആദ്യമായി സിവിൽ സർവീസ് പരീക്ഷയെഴുതിയത്. പിതാവിന്റെ നിർദേശപ്രകാരമായിരുന്നു അത്. പരീക്ഷ പാസായി എന്നു മാത്രമല്ല, ഇന്ത്യൻ ഇൻ​ഫർമേഷൻ സർവീസിൽ ജോലി ലഭിക്കുകയും ചെയ്തു. ഒരിക്കൽ കൂടി സിവിൽ സർവീസ് പരീക്ഷയെഴുതാൻ അവർ തീരുമാനിച്ചു. ഇത്തവണ ഐ.പി.എസ് ആണ് ലഭിച്ചത്. ഒരിക്കൽ കൂടി സിവിൽ സർവീസ് പരീക്ഷയെഴുതിയപ്പോഴും വിജയം കൂടെ​തന്നെയായിരുന്നു. എന്നാൽ അതിന് കൂടുതൽ തിളക്കുമുണ്ടായിരുന്നു.കാരണം ഐ.എ.എസ് ആയിരുന്നു ലഭിച്ചത്. ചുരുക്കിപ്പറഞ്ഞാൽ സിവിൽ സർവീസ് പരീക്ഷ എഴുതിയ മൂന്നുതവണയും വിജയം സ്വന്തമാക്കിയ അപൂർവം ആളുകളിൽ ഒരാളാണ് രാധ രാധുരി. ആദ്യം മധ്യപ്രദേശ് കാഡറിലായിരുന്നു ജോലി ലഭിച്ചത്. പിന്നീട് യു.എപി കാഡറിലേക്ക് മാറ്റം ലഭിച്ചു. വിവാഹം കഴിഞ്ഞതോടെ സ്ഥലംമാറ്റത്തിനായി അവർ അപേക്ഷ നൽകുകയായിരുന്നു.

10 വർഷം ഉത്തരാഖണ്ഡിലെ ഇലക്ടറൽ ഓഫിസറായിരുന്നു രാധ. അവരുടെ ഭർത്താവ് അനിൽ രാധുരി ഐ.പി.എസ് ഓഫിസറാണ്. 2020 നവംബറിൽ അദ്ദേഹം ഉത്തരാഖണ്ഡ് ഡി.ജി.പിയായി വിരമിച്ചു. മികച്ച ബ്യൂറോക്രാറ്റ് എന്നതിലുപരി, നല്ലൊരു എഴുത്തുകാരിയും ഫോട്ടോഗ്രാഫറും നാടോടി ഗായികയുമാണ് രാധ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പ്രഖ്യാപനം; ബജറ്റ് നിരാശപ്പെടുത്തുന്നത് -വി.ഡി. സതീശൻ

Next Post

അസി. പബ്ലിക്​ പ്രോസിക്യൂട്ടറുടെ ആത്മഹത്യ; രണ്ടു​പേരെ സസ്​പെൻഡ്​ ചെയ്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അസി. പബ്ലിക്​ പ്രോസിക്യൂട്ടറുടെ ആത്മഹത്യ; രണ്ടു​പേരെ സസ്​പെൻഡ്​ ചെയ്തു

അസി. പബ്ലിക്​ പ്രോസിക്യൂട്ടറുടെ ആത്മഹത്യ; രണ്ടു​പേരെ സസ്​പെൻഡ്​ ചെയ്തു

ഹജ്ജ് യാത്രാ നിരക്ക്: കോഴിക്കോട്ടെ 40,000 രൂപ ഇളവ് അപര്യാപ്തമെന്ന് എം.പിമാർ

ഹജ്ജ് യാത്രാ നിരക്ക്: കോഴിക്കോട്ടെ 40,000 രൂപ ഇളവ് അപര്യാപ്തമെന്ന് എം.പിമാർ

തൊട്ടുപിന്നില്‍ ‘നൂറേ നൂറി’ല്‍ ആന; മുത്തങ്ങ വനപാതയില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൊട്ടുപിന്നില്‍ 'നൂറേ നൂറി'ല്‍ ആന; മുത്തങ്ങ വനപാതയില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കേന്ദ്ര ബജറ്റ് പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ്;  സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പദ്ധതികളൊന്നും  ഇല്ല: കെ എന്‍ ബാലഗോപാല്‍

കേന്ദ്ര ബജറ്റ് പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ്; സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പദ്ധതികളൊന്നും ഇല്ല: കെ എന്‍ ബാലഗോപാല്‍

എക്സാലോജിക്കുമായി ബന്ധപ്പെട്ടുള്ള കോർപ്പറ്റേറ്റ്  മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക് എതിര് : എ കെ ബാലൻ

എക്സാലോജിക്കുമായി ബന്ധപ്പെട്ടുള്ള കോർപ്പറ്റേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക് എതിര് : എ കെ ബാലൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021