കാസർകോട് > കാസർകോട് ഭാര്യക്കും മകനും നേരെ ആസിഡ് ബോള്‍ ആക്രമണം നടത്തിയ ഭർത്താവ് അറസ്റ്റില്‍. കമ്പല്ലൂരിലെ പി വി സുരേന്ദ്രനാഥി (49) നെയാണ് ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് കമ്പല്ലൂരിലെ വീട്ടില്‍ വച്ചാണ് സംഭവം.
ഐസ്ക്രീം ബോളിൽ ആസിഡ് നിറച്ച് ഭാര്യ ആശയ്ക്ക് നേരെ എറിയികുകയായിരുന്നു. എന്നാൽ ആശ ഓടിമാറിയതിനാൽ പുറകെ ഓടിയ മകൻ പി വി സിദ്ധുനാഥ(20) ന്റെ പുറത്ത് ആസിഡ് നിറച്ച ബോൾ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സിദ്ധുനാഥിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മുമ്പ് പ്രതി മദ്യക്കുപ്പി കൊണ്ട് ഭാര്യയെ പയ്യന്നൂരിൽ വെച്ച് കുത്തി പരിക്കേൽപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പയ്യന്നൂർ സ്റ്റേഷനിൽ ഉള്ള കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് ആസിഡ് ആക്രമണം നടത്തിയത്.