• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 27, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

നടന്‍ ചന്ദ്രമോഹൻ അന്തരിച്ചു

by Web Desk 06 - News Kerala 24
November 11, 2023 : 1:22 pm
in cinema, India, News
Reading Time: 1 min read
0
A A
0
നടന്‍ ചന്ദ്രമോഹൻ അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് സിനിമ ലോകത്തെ മുതിര്‍ന്ന നടന്‍ മല്ലമ്പള്ളി ചന്ദ്രമോഹൻ അന്തരിച്ചു. 82 വയസ്സായിരുന്നു. ഇന്ന് രാവിലെ 9.45ന് ജൂബിലി ഹിൽസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറേക്കാലമായി ചികിത്സയിലായിരുന്നു ചന്ദ്രമോഹൻ. നന്ദി പുരസ്കാരം അടക്കം അനവധി പുരസ്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. 1966ൽ രംഗുല രത്നം എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച ഇദ്ദേഹം 600ന് മുകളില്‍ ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മുതിർന്ന ചലച്ചിത്രകാരൻ കെ വിശ്വനാഥിന്‍റെ ബന്ധുവാണ് ചന്ദ്രമോഹൻ.

ചന്ദ്രമോഹന് ഭാര്യ ജലന്ധരയും രണ്ട് പെൺമക്കളുമുണ്ട്. ചന്ദ്രമോഹന്റെ സംസ്‌കാര ചടങ്ങുകൾ നവംബർ 13-ന് തിങ്കളാഴ്ച നടക്കും. പല വേഷങ്ങളിലും തിളങ്ങിയ ഇദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള വിയോഗത്തിൽ ടോളിവുഡിലെ പ്രമുഖര്‍ നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും ആദരാഞ്ജലി അര്‍പ്പിക്കുന്നുണ്ട്.  1943 മെയ് 23 ന് ജനിച്ച ചന്ദ്രമോഹന്റെ യഥാർത്ഥ പേര് ചന്ദ്രശേഖര റാവു മല്ലമ്പള്ളി എന്നാണ്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പാമിഡിമുക്കുള ഗ്രാമത്തിലാണ് ജനനം. ‘പടഹരല്ല വയസു’ എന്ന ചിത്രത്തിലെ അഭിനയത്തിന് ചന്ദ്ര മോഹൻ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് (1979) നേടി. 1987-ൽ ചന്ദമാമ രാവേ എന്ന ചിത്രത്തിന് നന്ദി അവാർഡ് നേടി. അത്തനോക്കാടെ എന്ന ചിത്രത്തിലെ സഹനടനെന്ന നിലയിലും നന്ദി അവാർഡ്  ചന്ദ്രമോഹന്‍ നേടി. ക്യാരക്ടർ ആർട്ടിസ്റ്റായി നിരവധി സിനിമകളിൽ അഭിനയിച്ചു.  ഓക്‌സിജനാണ് ചന്ദ്രമോഹന്‍റെ അവസാന ചിത്രം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂർത്തടിക്കുന്നു ; സർക്കാരിനെ വിമർശിച്ച് ​ഗവർണർ

Next Post

പടക്കക്കടകളിൽ തീപിടുത്തം ; തൊട്ടടുത്ത ഫുഡ്കോർട്ടിലെ സിലിണ്ടറും പൊട്ടിത്തെറിച്ചു; ഒഴിവായത് വൻദുരന്തം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പടക്കക്കടകളിൽ തീപിടുത്തം ; തൊട്ടടുത്ത ഫുഡ്കോർട്ടിലെ സിലിണ്ടറും പൊട്ടിത്തെറിച്ചു; ഒഴിവായത് വൻദുരന്തം

പടക്കക്കടകളിൽ തീപിടുത്തം ; തൊട്ടടുത്ത ഫുഡ്കോർട്ടിലെ സിലിണ്ടറും പൊട്ടിത്തെറിച്ചു; ഒഴിവായത് വൻദുരന്തം

ഗർഭിണിയായ മകളെ പരിചരിക്കാൻ ആളില്ല, പൂമ്പാറ്റ സിനിക്ക് കരുതൽ തടങ്കലിൽ ഇളവ് നൽകി കോടതി

ഗർഭിണിയായ മകളെ പരിചരിക്കാൻ ആളില്ല, പൂമ്പാറ്റ സിനിക്ക് കരുതൽ തടങ്കലിൽ ഇളവ് നൽകി കോടതി

നെല്ല് സംഭരണത്തിൽ നിന്ന് സപ്ലൈകോ പിന്മാറിയിട്ടില്ല, കർഷകർക്ക് വേഗത്തിൽ പണമെത്തിക്കാനാണ് ശ്രമം: മന്ത്രി

പ്രസാദിന്റെ ആത്മഹത്യക്ക് കാരണം പിആർഎസ് കുടിശികയല്ല, അടിസ്ഥാനമില്ലാത്ത ആരോപണം : മന്ത്രി ജിആർ അനിൽ

പ്രാര്‍ഥന ഫലിക്കുന്നില്ല, ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറ് ; പ്രതി അറസ്റ്റിൽ

പ്രാര്‍ഥന ഫലിക്കുന്നില്ല, ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറ് ; പ്രതി അറസ്റ്റിൽ

88 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; കോട്ടയത്ത് 20-കാരന്‍ അറസ്റ്റില്‍

പ്രണയം നടിച്ച് 17 കാരിയെ ലോഡ്ജിലെത്തിച്ചു, വീഡിയോ പകർത്തി കൂട്ടുകാർക്കൊപ്പം ബലാത്സംഗം ചെയ്തു, 3 പേർ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021