• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

​ഗോവയിൽ അവധിയാഘോഷിക്കുന്നതിനിടെ കന്നഡ യുവതാരത്തിന് ​ഗുരുതര പരിക്ക്; ബെം​ഗളൂരുവിലേക്ക് എയർലിഫ്റ്റ് ചെയ്തു‌

by Web Desk 04 - News Kerala 24
June 21, 2022 : 8:30 pm
in India, News
Reading Time: 1 min read
0
A A
0
​ഗോവയിൽ അവധിയാഘോഷിക്കുന്നതിനിടെ കന്നഡ യുവതാരത്തിന് ​ഗുരുതര പരിക്ക്; ബെം​ഗളൂരുവിലേക്ക് എയർലിഫ്റ്റ് ചെയ്തു‌

ബെംഗളൂരു: ​ഗോവയിൽ അവധിക്കാലമാഘോഷിക്കുന്നതിനിടെ കഴുത്തിന് ​ഗുരുതര പരിക്കേറ്റ കന്നഡ നടൻ ദി​ഗന്തിനെ ഗോവയിൽ നിന്ന് വിമാനമാർഗം ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ​ഗോവയിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വായുവിൽ പിന്നിലേക്ക് കരണം മറിയുന്നതിനിടെ ആണ് 37 കാരനായ നടന് അപകടമുണ്ടായതെന്നും സുഷുമ്നാ നാഡിക്കും കഴുത്തിനും പരിക്കേറ്റതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ​ഗോവയിലെ ആശുപത്രിയിൽ നിന്നാണ് വിദ​ഗ്ധ ചികിത്സക്കായി വിമാനമാർഗം ബംഗളൂരുവിലേക്ക് കൊണ്ടുപോയത്.

ബാംഗ്ലൂരിലെ ഓൾഡ് എയർപോർട്ട് റോഡിലെ മണിപ്പാൽ ഹോസ്പിറ്റലിലാണ് ദി​​ഗന്തിനെ പ്രവേശിപ്പിച്ചത്. നടന്റെ നിലവിലെ അവസ്ഥ വിലയിരുത്തിവരികയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഗോവയിലെ മണിപ്പാൽ ഹോസ്പിറ്റലിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ഐന്ദ്രിത റേയും ദിഗന്തിനൊപ്പം ബെംഗളൂരുവിലേക്ക് തിരിച്ചു. ഇതാദ്യമായല്ല ദിഗന്തിന് ഗുരുതരമായി പരിക്കേൽക്കുന്നത്. 2016-ൽ ബോളിവുഡ് ചിത്രമായ ടിക്കറ്റ് ടു ബോളിവുഡിന്റെ ചിത്രീകരണത്തിനിടെ കണ്ണിന് ​ഗുരുതര പരിക്കേറ്റിരുന്നു. കോർണിയക്ക് പരിക്കേറ്റതിനാൽ വിദേശത്ത് ഒന്നിലധികം ശസ്ത്രക്രിയകൾ നടത്തി. മാസങ്ങൾക്ക് ശേഷമാണ് കാഴ്ച പൂർണമായി വീണ്ടെടുത്തത്. 2006 ൽ പുറത്തിറങ്ങിയ മിസ് കാലിഫോർണിയ എന്ന ചിത്രത്തിലൂടെയാണ് ദിഗന്ത് കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

2008-ൽ പുറത്തിറങ്ങിയ ഗാലിപത എന്ന ചിത്രത്തിലെ ‘ദൂദ് പേഡ’ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. 2011-ൽ പുറത്തിറങ്ങിയ ലൈഫു ഇഷ്ടനേ, 2012-ൽ പാരിജാത എന്ന സിനിമയിലും അദ്ദേഹം ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു. അന്തു ഇന്തു എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. യോഗ്‌രാജ് ഭട്ട് സംവിധാനം ചെയ്ത ഗാലിപത 2 ന്റെ റിലീസിനായി കാത്തിരിക്കവെയാണ് അപകടം. 2018ലാണ് പ്രശസ്ത നടിയായ ഐന്ദ്രിത റേയെ അദ്ദേഹം വിവാഹം കഴിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഹാരാഷ്ട്രയില്‍ ഭരണം തുലാസില്‍ ; ഉദ്ദവ് താക്കറോട് ബിജെപിക്ക് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷിൻഡേ

Next Post

ഷി ജിൻ പിങ് ക്ഷണിച്ചു; ബ്രിക്സ് ഉച്ചകോടിയിൽ മോദി പങ്കെടുക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഷി ജിൻ പിങ് ക്ഷണിച്ചു; ബ്രിക്സ് ഉച്ചകോടിയിൽ മോദി പങ്കെടുക്കും

ഷി ജിൻ പിങ് ക്ഷണിച്ചു; ബ്രിക്സ് ഉച്ചകോടിയിൽ മോദി പങ്കെടുക്കും

പോക്സോ കേസിൽ പത്ത് ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ച് തൃശ്ശൂർ സിറ്റി പൊലീസ്

പോക്സോ കേസിൽ പത്ത് ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ച് തൃശ്ശൂർ സിറ്റി പൊലീസ്

മൂന്ന് ദിവസത്തിനിടെ തെരുവ് നായയുടെ കടിയേറ്റത് 10 ലേറെ പേർക്ക്, വാളകത്ത്  ജാഗ്രതാ നിർദ്ദേശം നൽകി പഞ്ചായത്ത്

മൂന്ന് ദിവസത്തിനിടെ തെരുവ് നായയുടെ കടിയേറ്റത് 10 ലേറെ പേർക്ക്, വാളകത്ത് ജാഗ്രതാ നിർദ്ദേശം നൽകി പഞ്ചായത്ത്

മെഡിക്കൽ കോളേജ്‌ വകുപ്പ്‌ മേധാവിമാർക്ക്‌ സസ്‌പെൻഷൻ ; സമഗ്രാന്വേഷണത്തിന്‌ ഉത്തരവിട്ട്‌ മന്ത്രി

മെഡിക്കൽ കോളേജ്‌ വകുപ്പ്‌ മേധാവിമാർക്ക്‌ സസ്‌പെൻഷൻ ; സമഗ്രാന്വേഷണത്തിന്‌ ഉത്തരവിട്ട്‌ മന്ത്രി

കൊമേഴ്‌സില്‍ നൂറ് ശതമാനം മാര്‍ക്ക് ; സ്‌കൂളിന് അഭിമാനമായി അനീഷ

കൊമേഴ്‌സില്‍ നൂറ് ശതമാനം മാര്‍ക്ക് ; സ്‌കൂളിന് അഭിമാനമായി അനീഷ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021