നടി റെബ മോണിക്ക ജോണ്‍ വിവാഹിതയായി. ദുബായ് സ്വദേശിയായ ജോയ്മോന് ജോസഫ് ആണ് വരന്. പ്രണയവിവാഹമാണ്. ബെംഗലൂരില്‍ നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം, ഫെബ്രുവരി 4ന് റെബയുടെ ജന്മദിനത്തിലാണ് ജോയ്മോന്, നടിയെ പ്രപ്പോസ് ചെയ്യുന്നത്. പ്രണയാഭ്യര്‍ത്ഥന റെബേക്ക സ്വീകരിക്കുകയും ചെയ്തു. പ്രണയം ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുന്‍പേ വീട്ടുകാരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും റെബ മോണിക്കയും ജോയ്മോനും വിവാഹിതരാകുകയായിരുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച റെബ മോണിക്ക ജോണ്‍ മലയാളത്തിനു പുറമെ തമിഴിലും ശ്രദ്ധിക്കപ്പെട്ടു. വിജയ് ചിത്രം ബിഗിലില്‍ അനിതയെന്ന കഥാപാത്രം തമിഴിലും നിരവധി ആരാധകരെ നേടിക്കൊടുത്തു. ജര്‍ഗണ്ടി, ധനുഷ് രാശി നെയ്യാര്‍കളെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. വിഷ്ണു വിശാല്‍ നായകനാകുന്ന എഫ് ഐ ആര് ആണ് റെബയുടെ പുതിയ ചിത്രം. മനു ആനന്ദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.