മൂവാറ്റുപുഴ: ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടി കര്‍ഷകര്‍ വളര്‍ത്തിയ ഇരുപതോളം പശുക്കള്‍ ചത്ത സംഭവത്തില്‍ സിനിമ ലോകത്ത് നിന്നും വീണ്ടും സഹായം. കുട്ടികള്‍ക്ക് രാവിലെ വീട്ടിലെത്തി സഹായം നല്‍കിയ നടന്‍ ജയറാമാണ് കൂടുതല്‍ സഹായം എത്തും എന്ന് വ്യക്തമാക്കിയത്. മമ്മുട്ടി ഒരു ലക്ഷം പൃഥ്വിരാജ് 2 ലക്ഷം കുട്ടി കര്‍ഷകര്‍ക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്തതായി ജയറാം വ്യക്തമാക്കി. രണ്ടുപേരും പ്രത്യേക ദൂതൻ വഴി ഇന്ന് വൈകിട്ട് പണം കുട്ടികൾക്ക് കൈമാറും എന്നാണ് വിവരം.
പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചിന് വേണ്ടി മാറ്റിവച്ച പണമാണ് ജയറാം ഇന്ന് രാവിലെ തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടി കര്‍ഷകര്‍ഷകരുടെ വീട്ടിലെത്തി ജയറാം കൈമാറിയത്. കുടുംബം അനുഭവിച്ച സമാനഅവസ്ഥ തനിക്കും ഉണ്ടായിട്ടുണ്ടെന്നം,
താൻ വളർത്തിയ പശുക്കൾ നേരെത്തെ സമാനമായ രീതിയില്‍ ചത്തിരുന്നു. നഷ്ടപ്പെടുന്ന വേദന വലുതാണ്. താനും ഭാര്യയും ഏറ്റവും കരഞ്ഞത് പശുക്കൾ ചത്തപ്പോഴാണെന്നും ജയറാം സഹായം കൈമാറിക്കൊണ്ട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് പശുക്കൾ കൂട്ടത്തോടെ ചത്തു. കുട്ടിക്കർഷകരായ ജോർജു കുട്ടിയടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്നാണ് പശുക്കൾ ചത്തത്. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയിൽ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊണിത്.