• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മൂന്ന് മാസം ഒളിച്ചുകളിച്ചു, ഒടുവിൽ ഇത്രയും വൈകി സെപ്റ്റംബറിൽ കേരളത്തിൽ മഴ സജീവമാകുന്നു; എന്താണ് കാരണം

by Web Desk 06 - News Kerala 24
September 3, 2023 : 8:59 am
in Kerala, News
Reading Time: 1 min read
0
A A
0
അതിതീവ്ര ന്യൂന മർദ്ദം അസാനി ചുഴലികാറ്റായി മാറും ; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം: രൂക്ഷമായ മഴക്കുറവിന് ശേഷം കാലവർഷത്തിന്റെ അവസാന സമയത്ത് കേരളത്തിൽ മഴ സജീവമാകുന്ന ലക്ഷണമാണ് കാണുന്നത്.  100 വർഷത്തിനിടെ ഏറ്റവും മഴകുറഞ്ഞ ഓ​ഗസ്റ്റ് മാസമാണ് കടന്നുപോയത്. എന്നാൽ, സെപ്റ്റംബർ തുടക്കത്തിൽ തന്നെ മോശമല്ലാത്ത രീതിയിൽ മഴ ലഭിച്ചു തുടങ്ങി. വരും ദിവസങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്താണ് വളരെപ്പെട്ടെന്ന് കേരളത്തിലുണ്ടായ മഴക്കാലത്തിന് പിന്നിലെ കാരണം. ബം​ഗാൾ ഉൾക്കടലിലുണ്ടായ ചക്രവാതച്ചുഴിയാണ് കാലാവസ്ഥ അനുകൂലമാക്കിയ പ്രധാന ഘടകം. ഈ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുന്നതിന്റെ മുന്നോടിയായി അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റം കേരളത്തിലെ മഴക്ക് പ്രധാന കാരണമായി.

നിലവിൽ മധ്യ, തെക്കൻ കേരളത്തിലാണ് ഭേദപ്പെട്ട മഴ ലഭിക്കുന്നത്. ന്യൂനമർദ്ദത്തിന്റെ രൂപീകരണത്തിനനുസരിച്ച് വടക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ ( IOD-ഐഒഡി ) പ്രതിഭാസം അനുകൂലമാകുന്നതും മഴക്ക് കാരണമാണ്. കഴിഞ്ഞ പത്തിലേറെ ദിവസമായി ഐഒഡി സൂചികയിൽ അനുകൂലമായ മാറ്റമാണ് കാണിക്കുന്നത്. അതോടൊപ്പം കാലവർഷത്തിലും നിർജീവമായിരുന്ന അറബിക്കടലും ബംഗാൾ ഉൾക്കടലും സജീവമാകാൻ തുടങ്ങുന്നതും അനുകൂല ഘടകമാണ്. ആഗോള മഴപ്പാത്തി (MJO) പ്രതിഭാസവും വരും ശക്തിയാകുമെന്നും ദ്രുത​ഗതിയിലുള്ള മാറ്റത്തിന് കാരണങ്ങളില്ലെങ്കിൽ സെപ്റ്റംബറിൽ ഭേദപ്പെട്ട മഴ ലഭിക്കുമെന്നും വിദ​ഗ്ധർ പറയുന്നു.

ഇത്തവണ കഴിഞ്ഞുപോകുന്നത് 100 വർഷത്തിനിടെ ഏറ്റവും മഴകുറഞ്ഞ ഓ​ഗസ്റ്റ് മാസമായിരുന്നു.  സാധാരണ ലഭിക്കുന്നതിനെനേക്കാൾ 30 മുതൽ 33 ശതമാനം കുറഞ്ഞ മഴയാണ് ഓ​ഗസ്റ്റിൽ രാജ്യത്താകമാനം ലഭിച്ചത്. ജൂൺ മുതൽ ഓ​ഗസ്റ്റ് വരെയുള്ള മാസങ്ങളിലെ മഴയിലും വളരെക്കുറവുണ്ടായി. എൽനിനോ പ്രതിഭാസമാണ് ഇത്രയും മഴക്കുറവിന് കാരണം. അതോടൊപ്പം ജൂണിന്റെ തുടക്കത്തിൽ തന്നെ വീശിയടിച്ച ബിപർജോയ് ചുഴലിക്കാറ്റും കാലവർഷത്തെ പ്രതികൂലമായി ബാധിച്ചു.

സെപ്‌റ്റംബർ മൂന്നാംവാരം വരെയാണ്‌ തെക്കുപടിഞ്ഞാറൻ മൺസൂൺ സമയം. സെപ്റ്റംബറിൽ പ്രതീക്ഷിത മഴ ലഭിച്ചാൽ തന്നെ നിലവിലെ കുറവ്‌ പരിഹരിക്കാൻ കഴിയില്ലെന്നാണ് കാലാവസ്ഥ വിദ​ഗ്ധർ പറയുന്നത്. സെപ്റ്റംബറിൽ 94-96 ശതമാനം മഴയാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ്‌ തലവൻ മൃത്യുഞ്‌ജയ്‌ മൊഹാപാത്ര അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്: ഒരാള്‍ക്ക് പരിക്ക്, ന്യൂ ലാംബുലേനിലെ കുക്കി കുടുംബങ്ങളെ ഒഴിപ്പിച്ചു

Next Post

ജി 20 തുടങ്ങാനിരിക്കെ തലസ്ഥാനത്തെ ചേരികൾ മറച്ച് അധികൃതർ; ഗ്രീൻ നെറ്റും പരസ്യബോർഡുകളും സ്ഥാപിച്ച് കാഴ്ച മറച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജി 20 തുടങ്ങാനിരിക്കെ തലസ്ഥാനത്തെ ചേരികൾ മറച്ച് അധികൃതർ; ഗ്രീൻ നെറ്റും പരസ്യബോർഡുകളും സ്ഥാപിച്ച് കാഴ്ച മറച്ചു

ജി 20 തുടങ്ങാനിരിക്കെ തലസ്ഥാനത്തെ ചേരികൾ മറച്ച് അധികൃതർ; ഗ്രീൻ നെറ്റും പരസ്യബോർഡുകളും സ്ഥാപിച്ച് കാഴ്ച മറച്ചു

‘ഹിന്ദി അറിയില്ല പോടാ…’ ; കേന്ദ്രത്തിനെതിരെ ഉദയനിധി സ്റ്റാലിന്‍

ഡെങ്കിയും മലേറിയയും പോലെ തുടച്ച് നീക്കണം, വിവാദത്തിലായി ഉദയനിധിയുടെ സനാതന ധർമ പരാമര്‍ശം

അന്ധവിശ്വാസത്തിന് രാഷ്ട്രീയവും മതവും ഉത്തരവാദികൾ; അനാചാരങ്ങൾക്കെതിരെ ആശയപ്രചരണം ശക്തമാക്കണം: ചെറിയാൻ ഫിലിപ്പ്

'ചാണ്ടിയെ അരലക്ഷത്തിൽ കൂടുതൽ ഭൂരിപക്ഷത്തിൽ പുതുപ്പള്ളിക്കാർ വിജയിപ്പിക്കും'; കാരണമുണ്ടെന്ന് ചെറിയാൻ ഫിലിപ്പ്

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

പട്രോളിംഗിനിടെ എസ്ഐയെ വളഞ്ഞിട്ട് ആക്രമിച്ച് അഞ്ചംഗ സംഘം

എറണാകുളം – കായംകുളം പാസഞ്ചർ വീണ്ടും ഒടിത്തുടങ്ങുന്നു

ജി20 ഉച്ചകോടി : 207 ട്രെയിൻ സർവീസുകൾ റദ്ദാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021