• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഷി ജിന്‍ പിങിന്‍റെ സന്ദര്‍ശനത്തിന് പിന്നാലെ യുക്രൈനില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം രൂക്ഷം, നിരവധിപ്പേര്‍ മരണം

by Web Desk 06 - News Kerala 24
March 23, 2023 : 8:08 am
in News, World
Reading Time: 1 min read
0
A A
0
ഷി ജിന്‍ പിങിന്‍റെ സന്ദര്‍ശനത്തിന് പിന്നാലെ യുക്രൈനില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം രൂക്ഷം, നിരവധിപ്പേര്‍ മരണം

കീവ്: ചൈനീസ് പ്രസിഡന്‍റിന്റെ റഷ്യൻ സന്ദർശനത്തിന് പിന്നാലെ യുക്രൈയ്നിൽ റഷ്യന്‍ മിസൈൽ ആക്രമണം. ജനവാസമേഖലകളിലെ റഷ്യൻ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റതായാണ് വിവരം. ബുധനാഴ്ച നടന്ന രൂക്ഷമായ മിസൈല്‍ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. യുക്രൈനിലെ സപോര്‍ഷിയ മേഖലയിലാണ് പട്ടാപ്പകല്‍ റഷ്യന്‍ മിസൈല്‍ ആക്രമണമുണ്ടായത്. തിരക്കേറിയ റോഡിന് സമീപത്തെ കെട്ടിടത്തിന് നേരെ നടന്ന ഷെല്ലാക്രമണത്തിന്‍റെ ദൃശ്യങ്ങളാണ് സെലന്‍സ്കി പുറത്ത് വിട്ടത്.

സാധാരണ ജനങ്ങളും കുട്ടികളും താമസിക്കുന്ന ജനവാസ മേഖലകളിലേക്കാണ് റഷ്യന്‍ മിസൈലുകളെത്തുന്നെന്നാണ് സെലന്‍സ്കി വിശദമാക്കുന്നത്. റഷ്യന്‍ ഭീകരത ചെറുക്കുന്നതിനും സംരക്ഷണത്തിനുമായി കൂടുതല്‍ ഐക്യം വേണമെന്നും സെലന്‍സ്കി ആവശ്യപ്പെടുന്നു. ബുധനാഴ്ച റഷ്യ വ്യാപക ആക്രമണമാണ് യുക്രൈനെതിരെ നടത്തിയത്. കീവിലെ വിദ്യാര്‍ത്ഥികുടെ ഹോസ്റ്റലിന് നേരെ നടന്ന ഷെല്ലാക്രമണത്തില്‍ മാത്രം ഏഴു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ചൈനീസ് പ്രസിഡന്‍റിന്‍റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഈ ആക്രമണമെന്നതും ശ്രദ്ധേയമാണ്.

റഷ്യയുടെ അധിനിവേശത്തിന് ശേഷവും ചൈന റഷ്യയുടെ അടുത്ത സുഹൃത്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഷി ജിന്‍ പിങിന്‍റെ മോസ്കോ സന്ദര്‍ശനം. സന്ദർശനം റഷ്യ – ചൈന ബന്ധത്തിന്‍റെ ആക്കം കൂട്ടുമെന്നും റഷ്യയും ചൈനയും നല്ല അയൽക്കാരും വിശ്വസനീയ പങ്കാളികളുമാണെന്നും ഷീ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പറഞ്ഞത്. സൈബീരിയയില്‍ നിന്ന് ചൈനയിലേക്കുള്ള ഗ്യാസ് പൈപ്പ് ലൈന്‍ സംബന്ധിച്ച വിഷയങ്ങളിലടക്കം ഇരു നേതാക്കളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വ്ലാദിമിര്‍ പുടിനെതിരെ അറസ്റ്റ് വാറന്‍റ് പുറത്തിറക്കിയതിന് ദിവസങ്ങള്‍ക്ക് പിന്നാലെയായിരുന്നു ചൈനീസ് പ്രസിഡന്‍റിന്റെ റഷ്യാ സന്ദര്‍ര്‍ശനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാറില്‍ ഉരസിയ ബസ് നിര്‍ത്താതെ പോയി, ബസിന്‍റെ താക്കോല്‍ ഊരിയെടുത്ത് യുവാവ് മുങ്ങി; ദേശീയപാത ബ്ലോക്ക്

Next Post

ജയില്‍ ചാടി മധുരം കഴിക്കാനായി മുങ്ങി തടവുകാര്‍; ജയില്‍ ഭിത്തി തുരക്കാനുപയോഗിച്ച ആയുധം കണ്ട് അമ്പരപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജയില്‍ ചാടി മധുരം കഴിക്കാനായി മുങ്ങി തടവുകാര്‍; ജയില്‍ ഭിത്തി തുരക്കാനുപയോഗിച്ച ആയുധം കണ്ട് അമ്പരപ്പ്

ജയില്‍ ചാടി മധുരം കഴിക്കാനായി മുങ്ങി തടവുകാര്‍; ജയില്‍ ഭിത്തി തുരക്കാനുപയോഗിച്ച ആയുധം കണ്ട് അമ്പരപ്പ്

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി ഫ്ളാറ്റിന് താഴെ വീണ നിലയിൽ; ചികിത്സയിലിരിക്കെ ദാരുണാന്ത്യം

ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

അരിക്കൊമ്പനെ പൂട്ടാനുള്ള സംഘത്തിലേക്ക് കുഞ്ചുവും സുരേന്ദ്രനും ഉടനെത്തും, മയക്കുവെടി ഞായറാഴ്ച

3 മരണം, കൃഷ്ണമണിയടക്കം നീക്കം ചെയ്യേണ്ട അവസ്ഥയില്‍ അണുബാധ; രാജ്യ വ്യാപകമായി തിരികെ വിളിച്ച് തുള്ളിമരുന്ന്

3 മരണം, കൃഷ്ണമണിയടക്കം നീക്കം ചെയ്യേണ്ട അവസ്ഥയില്‍ അണുബാധ; രാജ്യ വ്യാപകമായി തിരികെ വിളിച്ച് തുള്ളിമരുന്ന്

കൊന്നത്തെങ്ങ് പോലൊരു വാഴ; ഒരു വാഴപ്പഴത്തിന് 3 കിലോ തൂക്കം; ട്വിറ്ററില്‍ വൈറലായി ഒരു വീഡിയോ !

കൊന്നത്തെങ്ങ് പോലൊരു വാഴ; ഒരു വാഴപ്പഴത്തിന് 3 കിലോ തൂക്കം; ട്വിറ്ററില്‍ വൈറലായി ഒരു വീഡിയോ !

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021