• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പിണറായിയുടെ ശരീര ഭാഷ പഠിച്ച്, എങ്ങനെ സംസാരിക്കണമെന്ന് പഠിപ്പിച്ചത് പി.ആർ ഏജൻസിയാണെന്ന് വി.ഡി. സതീശൻ, അവരുണ്ടാക്കുന്ന ക്യാപ്സൂളാണ് വിതരണം ചെയ്യുന്നത്…

by Web Desk 04 - News Kerala 24
October 16, 2023 : 6:58 pm
in Kerala, News
0
A A
0
പിണറായിയുടെ ശരീര ഭാഷ പഠിച്ച്, എങ്ങനെ സംസാരിക്കണമെന്ന് പഠിപ്പിച്ചത് പി.ആർ ഏജൻസിയാണെന്ന് വി.ഡി. സതീശൻ, അവരുണ്ടാക്കുന്ന ക്യാപ്സൂളാണ് വിതരണം ചെയ്യുന്നത്…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗോലു കെ.പി.സി.സി രാഷ്ട്രീയകാര്യ യോഗത്തിൽ പങ്കെടുത്തതിനെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തുടർഭരണം ലഭിക്കുന്നതിനു രണ്ടുവർഷം മുൻപു മുതൽ മുഖ്യമന്ത്രി സ്വന്തം മേക്ക് ഓവറിനായി മുംബൈയിലെ പി.ആർ ഏജൻസിയുടെ സേവനം തേടിയെന്നു സതീശൻ പറഞ്ഞു. രണ്ടുവർഷത്തോളം കേരളത്തിൽ ചെലവിട്ട അവർ നിയമസഭയുടെ ഗാലറിയിലുൾപ്പെടെ ഉണ്ടായിരുന്നു. പിണറായി വിജയന്റെ ശരീരഭാഷ പഠിച്ച്, എങ്ങനെ സംസാരിക്കണമെന്ന് പഠിപ്പിച്ചത് അവരാണെന്നും സതീശൻ കുറ്റപ്പെടുത്തി.

കോവിഡ് വേളയിൽ മുഖ്യമന്ത്രി നടത്തിയിരുന്ന വാർത്താ സമ്മേളനത്തിലെ ഉള്ളടക്കം എഴുതി നൽകിയിരുന്നത് മുംബൈയിൽനിന്നുള്ള ഏജൻസിയാണ്. കുരങ്ങിനും നായക്കും ഭക്ഷണം കൊടുക്കണം എന്നെല്ലാം അവരാണ് എഴുതിക്കൊടുത്തത്. എല്ലാ ശനിയാഴ്ചയും ക്ലിഫ് ഹൗസിൽ കയറ്റിയിരുത്തി ചർച്ച നടത്തിയില്ലേ? മുംബൈയിലെ പി.ആർ ഏജൻസിക്കാർ ഇപ്പോഴും ഇവിടെയുണ്ട്. എത്ര വർഷമായി പിണറായി വിജയൻ പി.ആർ ഏജൻസിയെ കെട്ടിപ്പിടിച്ചു നടക്കുന്നു. അവരുണ്ടാക്കുന്ന കാപ്സ്യൂളാണു വിതരണം ചെയ്യുന്നത്. എന്നിട്ടാണു സുനിൽ കനഗോലുവിന്റെ പേരു പറഞ്ഞു കോൺഗ്രസിനു മേൽ ആരോപണമുന്നയിക്കുന്നത്.

എന്തൊരു തൊലിക്കട്ടിയാണിത്. കനഗോലു പി.ആർ ഏജൻസിയിൽ പ്രവർത്തിച്ചിട്ടുണ്ടാകും. എന്നാൽ ഇപ്പോൾ കോൺഗ്രസ് അംഗമാണ്. ഏഴംഗ ടാസ്ക് ഫോഴ്സിലും അംഗമാണ്. കോൺഗ്രസ് എങ്ങനെ തെരഞ്ഞെടുപ്പു പ്രവർത്തനം നടത്തണമെന്നു പിണറായി വിജയൻ പഠിപ്പിക്കേണ്ട. കേരളത്തിലെ കോൺഗ്രസിന് തിരഞ്ഞെടുപ്പു നടത്താൻ അറിയാമെന്നു രണ്ട് ഉപതിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ പിണറായിക്കു ബോധ്യപ്പെട്ടു കാണണമല്ലോയെന്നും സതീശൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സി പി സുധാകരപ്രസാദ് നാഷണൽ മൂട്ട് കോർട്ട് മത്സരങ്ങൾ അവസാനിച്ചു

Next Post

ഭർതൃ പീഡനം നിലനിൽക്കില്ല; ലിവിംഗ് ടുഗെതർ പങ്കാളി ജീവനൊടുക്കിയ കേസിൽ ശിക്ഷ റദ്ദാക്കി ഹൈക്കോടതി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഭർതൃ പീഡനം നിലനിൽക്കില്ല; ലിവിംഗ് ടുഗെതർ പങ്കാളി ജീവനൊടുക്കിയ കേസിൽ ശിക്ഷ റദ്ദാക്കി ഹൈക്കോടതി

ഭർതൃ പീഡനം നിലനിൽക്കില്ല; ലിവിംഗ് ടുഗെതർ പങ്കാളി ജീവനൊടുക്കിയ കേസിൽ ശിക്ഷ റദ്ദാക്കി ഹൈക്കോടതി

സഹോദരിമാരെ പീഡിപ്പിച്ചു: യുവാവിന് 204 വർഷം കഠിന തടവും പിഴയും

സഹോദരിമാരെ പീഡിപ്പിച്ചു: യുവാവിന് 204 വർഷം കഠിന തടവും പിഴയും

കുടുംബവഴക്ക്‌ : അച്ഛൻ മകനെ കോടാലികൊണ്ട്‌ തലക്കടിച്ച്‌ കൊന്നു

കുടുംബവഴക്ക്‌ : അച്ഛൻ മകനെ കോടാലികൊണ്ട്‌ തലക്കടിച്ച്‌ കൊന്നു

പി എം എ സലാമിനെതിരെ സമസ്‌ത വിദ്യാർഥി സംഘടന; സമുദായത്തിൽ ഛിദ്രതയുണ്ടാക്കുന്നുവെന്ന്‌

പി എം എ സലാമിനെതിരെ സമസ്‌ത വിദ്യാർഥി സംഘടന; സമുദായത്തിൽ ഛിദ്രതയുണ്ടാക്കുന്നുവെന്ന്‌

അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021