• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുടുംബവഴക്ക്‌ : അച്ഛൻ മകനെ കോടാലികൊണ്ട്‌ തലക്കടിച്ച്‌ കൊന്നു

by Web Desk 04 - News Kerala 24
October 16, 2023 : 7:46 pm
in Kerala, News
0
A A
0
കുടുംബവഴക്ക്‌ : അച്ഛൻ മകനെ കോടാലികൊണ്ട്‌ തലക്കടിച്ച്‌ കൊന്നു

പുൽപ്പള്ളി > വയനാട്ടിൽ കുടുംബവഴക്കിനെ തുടർന്ന്‌ അച്ഛൻ മകനെ കോടാലികൊണ്ട്‌ തലക്കടിച്ച് കൊന്നു. പുൽപ്പള്ളി കല്ലുവയൽ കതവാക്കുന്ന് തെക്കേക്കര അമൽദാസാണ്‌ (നന്ദു–22) കൊല്ലപ്പെട്ടത്‌. അച്ഛൻ ശിവദാസാണ്‌ കൃത്യം നടത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു. തിങ്കൾ രാവിലെ ഏഴോടെയായിയിരുന്നു സംഭവം. ബന്ധുവിന്റെ കൃഷിയിടത്തിൽ രാത്രിയിൽ ആനക്കാവലിന്‌ പോയ അമൽദാസ്‌ പുലർച്ചെ ആറോടെയാണ്‌ വീട്ടിലെത്തിയത്‌. കട്ടിലിൽകിടന്നുകൊണ്ട്‌ കബനിഗിരിയിലെ സ്വന്തം വീട്ടിൽ താമസിക്കുന്ന അമ്മ സരോജനിയുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ പതുങ്ങിയെത്തിയ ശിവദാസൻ കോടാലികൊണ്ട്‌ തലയ്‌ക്കടിക്കുകയായിരുന്നു.

ഫോണിൽ ശബ്‌ദം കേൾക്കാതായതോടെ സരോജനിയും മകൾ കാവ്യയും അയൽപക്കക്കാരെ വിളിച്ച്‌ വിവരം പറഞ്ഞു. ഇവരെത്തി നോക്കിയപ്പോഴാണ്‌ കട്ടിലിൽ തല തകർന്ന്‌ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്‌. കമിഴ്ന്നാണ്‌ കിടന്നിരുന്നത്‌. പിന്നീട്‌ പൊലീസ്‌ എത്തി നടത്തിയ പരിശോധനയിൽ കൊലപാതകത്തിന്‌ ഉപയോഗിച്ച കോടാലി രക്തംപുരണ്ട നിലയിൽ കണ്ടെത്തി. കൊലപാതകത്തിന് ശേഷം ശിവദാസ്‌ രക്ഷപ്പെട്ടു. കുടംബവഴക്കിനെ തുടർന്ന്‌ ഭാര്യയുമായി അകന്നാണ്‌ ശിവദാസ്‌ കഴിഞ്ഞിരുന്നത്‌. സരോജനിയും മകളും കബനിഗിരിയിലെ വിട്ടീലും അച്ഛനും മകനും കതവാക്കുന്നിലെ വീട്ടിലുമാണ്‌ കഴിഞ്ഞിരുന്നത്‌.

മകൻ അമ്മയും സഹോദരിയുമായി സംസാരിക്കുന്നതും ബന്ധം പുലർത്തുന്നതും ശിവദാസിന്‌ ഇഷ്‌ടമായിരുന്നില്ല. ഗോവയിൽ വീട്ടുജോലിക്ക്‌ നിൽക്കുന്ന സരോജിനി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. പുൽപ്പള്ളി പൊലീസ്‌ ഇൻക്വസ്‌റ്റ്‌ നടത്തി മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി ബത്തേരി താലൂക്ക്‌ ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി. ഫോറൻസിക്‌ വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്ത്‌ പരിശോധന നടത്തി. ഉന്നതപൊലീസ്‌ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഒളിവിൽപോയ ശിവദാസനായി പൊലീസ്‌ അനേഷണം ഊർജിതമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സഹോദരിമാരെ പീഡിപ്പിച്ചു: യുവാവിന് 204 വർഷം കഠിന തടവും പിഴയും

Next Post

പി എം എ സലാമിനെതിരെ സമസ്‌ത വിദ്യാർഥി സംഘടന; സമുദായത്തിൽ ഛിദ്രതയുണ്ടാക്കുന്നുവെന്ന്‌

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പി എം എ സലാമിനെതിരെ സമസ്‌ത വിദ്യാർഥി സംഘടന; സമുദായത്തിൽ ഛിദ്രതയുണ്ടാക്കുന്നുവെന്ന്‌

പി എം എ സലാമിനെതിരെ സമസ്‌ത വിദ്യാർഥി സംഘടന; സമുദായത്തിൽ ഛിദ്രതയുണ്ടാക്കുന്നുവെന്ന്‌

അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

മുഖ്യധാര മാധ്യമങ്ങള്‍ ഫാസിസത്തിന് കീഴടങ്ങി; കേന്ദ്രത്തിനെതിരെ ഒരു വാക്ക് കൊണ്ട് പോലും പ്രതിരോധം തീര്‍ക്കാന്‍ തയ്യാറാകുന്നില്ല: എം സ്വരാജ്‌

മുഖ്യധാര മാധ്യമങ്ങള്‍ ഫാസിസത്തിന് കീഴടങ്ങി; കേന്ദ്രത്തിനെതിരെ ഒരു വാക്ക് കൊണ്ട് പോലും പ്രതിരോധം തീര്‍ക്കാന്‍ തയ്യാറാകുന്നില്ല: എം സ്വരാജ്‌

ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: ജാഗ്രതാ നിർദേശം

ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: ജാഗ്രതാ നിർദേശം

22കാരൻ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ‌ പിതാവ് പൊലീസ് കസ്റ്റഡിയില്‍

22കാരൻ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ‌ പിതാവ് പൊലീസ് കസ്റ്റഡിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021