കോഴിക്കോട്: ഐഎൻഎൽ സംസ്ഥാന പ്രസിഡന്റായി മന്ത്രി അഹമ്മദ് ദേവർ കോവിലിനെ തിരഞ്ഞെടുത്തു. നിലവിൽ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയും അഡ്ഹോക് കമ്മിറ്റി ചെയർമാനുമാണ്. സംസ്ഥാന ജനറൽ സെക്രട്ടറിയായി കാസിം ഇരിക്കൂറിനെയും തിരഞ്ഞെടുത്തു. ഐഎൻഎൽ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമദ് സുലൈമാന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്.