• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എഐ കാമറ: തമിഴ്‌നാട് സംഘം മന്ത്രി ആന്റണി രാജുവുമായി ചർച്ച നടത്തി

by Web Desk 04 - News Kerala 24
July 28, 2023 : 7:39 pm
in Kerala, News
Reading Time: 1 min read
0
A A
0
എഐ കാമറ: തമിഴ്‌നാട് സംഘം മന്ത്രി ആന്റണി രാജുവുമായി ചർച്ച നടത്തി

തിരുവനന്തപുരം : റോഡ്‌ അപകടങ്ങൾ കുറയ്‌ക്കാൻ ലക്ഷ്യമിട്ട്‌ ‘സേ‌ഫ്‌ കേരള’ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച എഐ കാമറ സംവിധാനം പകർത്താൻ തമിഴ്‌നാട്‌. കർണാടക ടീമിന്‌ പിന്നാലെയാണ്‌ തമിഴ്‌നാട്‌ ജോയിന്റ്‌ ട്രാൻസ്‌പോർട്ട്‌ കമ്മീഷണർ എ എ മുത്തുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമെത്തിയത്‌. കൺട്രോൾ റൂം, ചലാൻ അയക്കുന്ന സംവിധാനം എന്നിവ സംഘം പരിശോധിച്ച്‌ ബോധ്യപ്പെട്ടു. ആർടിഒ (എൻഫോഴ്‌സ്മെന്റ്‌) അധികൃതരുമായി കാമറ സ്ഥാപിച്ച സ്ഥലങ്ങളിൽ സംഘം സന്ദർശനം നടത്തി. അഡീഷണൽ ട്രാൻസ്‌പോർട്ട്‌ കമ്മീഷണർ പ്രമോജ്‌ ശങ്കറുമായും ഗതാഗതമന്ത്രി ആന്റണി രാജുവുമായും ചർച്ചയും നടന്നു. എൻഫോഴ്‌സ്മെന്റ്‌ ഉപകരണങ്ങൾ നിർമിക്കുന്ന മൺവിളയിലെ കെൽട്രോൺ യൂണിറ്റും സംഘം സന്ദർശിച്ചു.

ദേശീയപാതയിൽ ഏറ്റവുംകൂടുതൽ അപകടങ്ങൾ നടക്കുന്നത്‌ തമിഴ്‌നാട്ടിലാണ്‌. 16869 അപകടങ്ങളാണ് റിപ്പോർട്ട്‌ ചെയ്യുന്നത്‌. 5263 മരണവുമുണ്ട്‌. ഉത്തർപ്രദേശിൽ 14540 അപകടങ്ങളും 8506 മരണവും സംഭവിക്കുന്നത്‌. ആന്ധ്രപ്രദേശാണ്‌ മൂന്നാമത്‌ സ്ഥാനത്ത്‌. 8241 അപകടങ്ങളും 3602 മരണവും. കേരളത്തിൽ 8048 അപകടങ്ങൾ നടക്കുമ്പോൾ മരണം 975 മാത്രമാണ്‌. വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാൻ കഴിയുന്നതും ട്രോമകെയർ സംവിധാനം ശക്തമായതുമാണ്‌ മരണം കുറയ്‌ക്കുന്നതെന്നതാണ്‌ കണ്ടെത്തൽ. അഞ്ചാംസ്ഥാനത്തുള്ള മഹരാഷ്‌ട്രയിൽ ദേശീയപാതയിൽ പൊലിയുന്നത്‌ 4080 പേരുടെ ജീവനാണ്‌. അപകടങ്ങൾ 7501.

ഏപ്രിലിൽ 232.25 കോടി രൂപ ചെലവഴിച്ചത്‌ എഐ കാമറ ഉൾപ്പെടെ 726 കാമറകളാണ്‌ മോട്ടോർ വാഹന വകുപ്പ്‌ സ്ഥാപിച്ചത്‌. കെൽട്രോൺ മുഖേനയാണ്‌ പദ്ധതി നടപ്പാക്കിയത്‌. ഇതുമൂലം വാഹനപകടങ്ങൾ കുറയ്‌ക്കാനും മരണസംഖ്യ 35 ശതമാനം കുറയ്‌ക്കാനും കഴിഞ്ഞു. എന്നാൽ പദ്ധതിക്കെതിരെ പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തു. ഇതേസമയത്താണ്‌ കാര്യക്ഷമമായ പദ്ധതിയാണെന്നും കെൽട്രോൺതന്നെ പദ്ധതി ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട്‌ മറ്റുസംസ്ഥാനങ്ങളും സർക്കാരും രംഗത്തെത്തുന്നത്‌.കേരളത്തെ മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കുന്നതിൽ അഭിമാനമുണ്ടെന്നും വിവാദമുണ്ടാക്കാൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് ഇതെന്നും മന്ത്രി ആന്റണി രാജുവും പ്രതികരിച്ചു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാരാരിക്കുളത്ത്‌ മരം വെട്ടുന്നതിനിടെ ശിഖരം തലയിൽ വീണ് തൊഴിലാളി മരിച്ചു

Next Post

തൃശൂർ മാന്ദാമംഗലത്ത് ഷോപ്പിംഗ് കോംപ്ലക്‌സും മൾട്ടിപ്ലക്സ് തിയറ്ററും; മന്ത്രി കെ രാജൻ സ്ഥലം സന്ദർശിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തൃശൂർ മാന്ദാമംഗലത്ത് ഷോപ്പിംഗ് കോംപ്ലക്‌സും മൾട്ടിപ്ലക്സ് തിയറ്ററും; മന്ത്രി കെ രാജൻ സ്ഥലം സന്ദർശിച്ചു

തൃശൂർ മാന്ദാമംഗലത്ത് ഷോപ്പിംഗ് കോംപ്ലക്‌സും മൾട്ടിപ്ലക്സ് തിയറ്ററും; മന്ത്രി കെ രാജൻ സ്ഥലം സന്ദർശിച്ചു

കോളേജ് വിദ്യാർഥിനിയെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി; സ്ത്രീകൾക്ക് ഡൽഹി സുരക്ഷിതമല്ലാതാകുന്നെന്ന് വനിത കമീഷൻ

കോളേജ് വിദ്യാർഥിനിയെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി; സ്ത്രീകൾക്ക് ഡൽഹി സുരക്ഷിതമല്ലാതാകുന്നെന്ന് വനിത കമീഷൻ

എ.​ഐ സാ​ങ്കേതികവിദ്യക്ക്​ പിന്നാലെ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ്

എ.​ഐ സാ​ങ്കേതികവിദ്യക്ക്​ പിന്നാലെ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ്

അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന്‌ മർദിച്ചു ; മരിച്ചെന്ന്‌ കരുതി ഉപേക്ഷിച്ചതെന്ന്‌ നൗഷാദ്‌

അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന്‌ മർദിച്ചു ; മരിച്ചെന്ന്‌ കരുതി ഉപേക്ഷിച്ചതെന്ന്‌ നൗഷാദ്‌

ലണ്ടനിൽനിന്ന്‌ കാറിൽ കൊച്ചിയിലേക്ക്‌; രാജേഷ് കൃഷ്‌ണയുടെ യാത്ര വിയന്നയിലെത്തി

ലണ്ടനിൽനിന്ന്‌ കാറിൽ കൊച്ചിയിലേക്ക്‌; രാജേഷ് കൃഷ്‌ണയുടെ യാത്ര വിയന്നയിലെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021