മസ്കറ്റ്: അധിക ബാഗേജിന് നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കാണ് അധിക ബാഗേജുകള്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ചത്. അധിക ബാഗേജിന് 45 ശതമാനം വരെയാണ് ഇളവ്. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാര്‍ച്ച് 30 വരെ ഇളവ് ലഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അഞ്ച് കിലോ അധിക ബാഗേജിന് നേരത്തെ 16 റിയാലാണ് ഈടാക്കിയിരുന്നത്. നിലവില്‍ ഇത് ഒമ്പത് റിയാലായി കുറഞ്ഞു. 10 കിലോ അധിക ബാഗേജിന് 32 റിയാലിയിരുന്നത് 18 റിയാലായി കുറഞ്ഞു. 15 കിലോ അധിക ബാഗേജിന് 52 റിയാലില്‍ നിന്ന് 30 റിയാലായും കുറഞ്ഞു. എന്നാല്‍ ടിക്കറ്റിനൊപ്പമുള്ള ബാഗേജ് നിരക്കുകള്‍ സാധാരണ നിലയില്‍ തുടരും.