സുഹാർ: കണ്ണൂരിലേക്കുളള എയർ ഇന്ത്യ എസ്പ്രസിന്റെ വിമാനം വൈകുന്നത് കുട്ടികളും സ്ത്രീകളുംമടങ്ങുന്ന യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ശനിയാഴ്ച രാത്രി 10 മണിക്ക് മസ്കത്തിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എസ്പ്രസ് വിമാനമാണ് ഞായറാഴ്ച ഉച്ച ഒരുമണിയായിട്ടും മുടങ്ങി കിടക്കുന്നത്. സാങ്കേതിക തകരാർ ആണ് വിമാനം വൈകുന്നതിന് കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ബോർഡിങ് പാസ് നൽകി ലഗേജ് കയറ്റിവിട്ടു യാത്ര ഗേറ്റിന് മുന്നിൽ ഇരിക്കുമ്പോഴാണ് വിമാനം മൂന്ന് മണിക്കൂർ വൈകി പുലർച്ചെ ഒരുമണിക്ക് മാത്രമേ പുറപ്പെടൂ എന്ന അറിയിപ്പ് കിട്ടിയത്.രണ്ടുമണിയോടെ വീണ്ടും അറിയിപ്പുണ്ടായി. സാങ്കേതിക തകരാറാണ് വീണ്ടും വൈകുമെന്നും യാത്രക്കാർ ഹോട്ടലുകളിലേക്ക് മാറണമെന്നും നിർദേശിച്ചു. ലഘു ഭക്ഷണവും നൽകിയിരുന്നു.
യാത്രക്കാരെ ഹൈൽ ഉള്ള ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. ഉച്ചക്ക് ഒരുമണിയായിട്ടും ഇതുവരെ അറിയിപ്പൊന്നും വന്നിട്ടിലെന്ന് ഹിജാരിയിൽ നിന്ന് കണ്ണൂരിലെക്കുള്ള യാത്രക്കാരൻ നൗഫൽ പറയുന്നു. ഇനി എപ്പോഴാണ് പുറപ്പെടുന്ന സമയം പറയാൻ അധികൃതർക്ക് ആവുന്നില്ല. വിസിറ്റ് വിസയുടെ കാലാവധി തീരുന്ന യാത്രക്കാരെ ഇന്നലെ കോഴിക്കോട്ടേക്കള്ള വിമാനത്തിൽ കയറ്റി വിട്ടിരുന്നു