• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എയർ ഇന്ത്യ എക്‌സ്പ്രസ് അയോസ റജിസ്‌ട്രേഷൻ പുതുക്കി

by Web Desk 04 - News Kerala 24
July 26, 2022 : 8:45 pm
in India, News
Reading Time: 1 min read
0
A A
0
എയർ ഇന്ത്യ എക്‌സ്പ്രസ് അയോസ റജിസ്‌ട്രേഷൻ പുതുക്കി

രാജ്യത്തെ ആദ്യത്തെ നിരക്കു കുറഞ്ഞ രാജ്യാന്തര വിമാന കമ്പനിയായ എയർ ഇന്ത്യ എക്‌സ്പ്രസ് അയോസ റജിസ്‌ട്രേഷൻ പുതുക്കി. വിമാന പ്രവർത്തന മാനേജ്‌മെന്റിന്റെയും നിയന്ത്രണ, സുരക്ഷാ സംവിധാനങ്ങളുടെയും കർശനമായ വിലയിരുത്തലിന് ശേഷമാണ് റജിസ്‌ട്രേഷൻ പുതുക്കാനായത്.

കൊവിഡ് മഹാമാരിക്ക് ശേഷം അയാട്ട ആദ്യമായി നടത്തിയ ഓഡിറ്റായിരുന്നു ഇത്. ഗുണനിലവാരം, രാജ്യാന്തര തരത്തിൽ ശുപാർശ ചെയ്യപ്പെട്ട രീതികൾ, സുരക്ഷ, മെയിന്റനൻസ്, സാങ്കേതികവിദ്യ, വിമാന കമ്പനികളുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങൾ തുടങ്ങി ആയിരത്തിലധികം കാര്യങ്ങളാണ് ഈ ഓഡിറ്റിൽ പരിശോധിക്കപ്പെട്ടത്.

“ഞങ്ങളുടെ അയോസ റജിസ്‌ട്രേഷൻ പുതുക്കുവാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷമുണ്ട്. കൂടുതൽ വിമാനങ്ങളുമായി സർവീസുകൾ വർധിപ്പിക്കാനിരുന്ന സാഹചര്യത്തിലാണ് റജിസ്‌ട്രേഷൻ പുതുക്കുന്നുവെന്നത് കൂടുതൽ സന്തോഷം നൽകുന്നു. ഈ വിജയം എയർ ഇന്ത്യ എക്സ്പ്രസ്, പ്രവർത്തന സുരക്ഷയിൽ രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നതിന്റെ കൂടി തെളിവാണ്. കൂടാതെ അംഗീകരിക്കപ്പെട്ട രാജ്യാന്തര രീതികൾ പിന്തുടരുന്നുവെന്നതിന്റെയും” – എയർ ഇന്ത്യ എക്‌സ്പ്രസ് സിഇഒ അലോക് സിംഗ് പറയുന്നു.

രാജ്യന്തര തലത്തിൽ ചെറുതും ഇടത്തരവുമായ റൂട്ടുകളിലാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 24 ബോയിങ് 737-800 വിമാനങ്ങൾ സർവീസ് നടത്തുന്നത്. ഇന്ത്യയിലെ ചെറു പട്ടണങ്ങളെപ്പോലും ഗൾഫിലേയും തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെയും മേഖലകളുമായി എയർ ഇന്ത്യ എക്‌സ്പ്രസ് ബന്ധിപ്പിക്കുന്നു. ഗൾഫ്, മിഡിൽ ഈസ്റ്റ് മേഖലയിൽ എൽസിസി (നിരക്കു കുറഞ്ഞ വിമാന കമ്പനികൾ – ) വിഭാഗത്തിൽ മുൻ നിരയിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് എയർലൈനിന്റെ സ്ഥാനം. മാതൃ കമ്പനിയായ എയർ ഇന്ത്യയ്‌ക്കൊപ്പം എയർ ഇന്ത്യ എക്‌സ്പ്രസും ഇപ്പോൾ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്.

കേന്ദ്ര വ്യോമയാന മന്ത്രാലയവും FICCI യും ചേർന്നൊരുക്കിയ ‘വിംഗ്സ് ഇന്ത്യ അവാർഡ് 2022’ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും എയർ ഇന്ത്യ എക്‌സ്പ്രസ് നേടിയിട്ടുണ്ട്. കോവിഡ്-19 മഹാമാരിയുടെ കാലത്തും ബിസിനസ് തുടർച്ച സാധ്യമാക്കിയ ശ്രമങ്ങൾക്കുള്ള അംഗീകാരമായിയിരുന്നു ആ പുരസ്‌കാരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തമിഴ്‌നാട്ടില്‍ വീണ്ടും 12-ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി; രണ്ടാഴ്ചയില്‍ മൂന്നാം സംഭവം

Next Post

മാധ്യമ പ്രവർത്തകയോട് കെഎസ്ആര്‍ടിസി ബസില്‍ അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മാധ്യമ പ്രവർത്തകയോട് കെഎസ്ആര്‍ടിസി ബസില്‍ അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റില്‍

മാധ്യമ പ്രവർത്തകയോട് കെഎസ്ആര്‍ടിസി ബസില്‍ അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റില്‍

സോണിയയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു, ഇതുവരെ ചോദിച്ചത് 55 ചോദ്യങ്ങൾ; രാഹുലും പുറത്തിറങ്ങി

സോണിയയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു, ഇതുവരെ ചോദിച്ചത് 55 ചോദ്യങ്ങൾ; രാഹുലും പുറത്തിറങ്ങി

ഭക്ഷണം കഴിക്കുന്നതിനിടയിൽ നായയുടെ വായ്ക്കുള്ളിൽ ചങ്ങലകുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

ഭക്ഷണം കഴിക്കുന്നതിനിടയിൽ നായയുടെ വായ്ക്കുള്ളിൽ ചങ്ങലകുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

കഞ്ചാവ് കേസ് പ്രതിയുടെ വീട്ടിൽ തോക്കും വടിവാളും; കയ്യോടെ പൊക്കി പൊലീസ്

കഞ്ചാവ് കേസ് പ്രതിയുടെ വീട്ടിൽ തോക്കും വടിവാളും; കയ്യോടെ പൊക്കി പൊലീസ്

നിയന്ത്രണമുള്ള ഗുളികകളുമായെത്തിയ യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍

നിയന്ത്രണമുള്ള ഗുളികകളുമായെത്തിയ യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021