• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികക്ക് മേൽ മൂത്രമൊഴിച്ച സംഭവം: ശങ്കർ മിശ്രയുടെ ജോലി തെറിച്ചു

by Web Desk 06 - News Kerala 24
January 7, 2023 : 10:04 am
in India, News
Reading Time: 1 min read
0
A A
0
എയർ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ചത്  മുംബൈ വ്യവസായി ശേഖർ മിശ്ര; കസ്റ്റഡിയിൽ എടുക്കും

ദില്ലി: എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയായ വയോധികയുടെ മേൽ മൂത്രമൊഴിച്ച മുംബൈ സ്വദേശി ശങ്കർ മിശ്രയെ വെൽസ് ഫാർഗോ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. 34 കാരനായ ശങ്കര് മിശ്രയ്‌ക്കെതിരായ ആരോപണങ്ങൾ ​ഗുരുതരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ വെൽസ് ഫാർ​ഗോയുടെ ഇന്ത്യൻ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര.

വെൽസ് ഫാർഗോ ജീവനക്കാർ പ്രൊഫഷണലും വ്യക്തിപരവുമായി നിലവാരം പുലർത്തുന്നനവരാണ്. മിശ്രക്കെതിരെയുള്ള ആരോപണങ്ങൾ അസ്വസ്ഥതപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഇയാളെ വെൽസ് ഫാർഗോയിൽ നിന്ന് പിരിച്ചുവിട്ടിരിക്കുന്നതായും കമ്പനി വ്യക്തമാക്കി. അതേസമയം, ശങ്കർ മിശ്രയെഇതുവരെ പിടികൂടാനായിട്ടില്ല. ഇയാളെ പിടികൂടുന്നതിനായി പൊലീസ്  ലുക്ക്ഔട്ട് നോട്ടീസും എയർപോർട്ട് അലേർട്ടും പുറപ്പെടുവിച്ചു. നവംബർ 26 ന് ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിലാണ് ശങ്കര് മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാൽ തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും ഇയാൾ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. ഏറെ വൈകി, ഈ ആഴ്‌ച മാത്രമാണ് എയർ ഇന്ത്യ പൊലീസിൽ പരാതി നൽകിയത്.

പരാതിക്ക് പിന്നാലെ, എയർ ഇന്ത്യ ശങ്കര് മിശ്രയെ 30 ദിവസത്തേക്ക് വിമാനയാത്രയിൽ നിന്ന് വിലക്കി. സംഭവം കൈകാര്യം ചെയ്ത ജീവനക്കാരോട് വിശദീകരണം തേടുകയും അന്വേഷണത്തിന് ആഭ്യന്തര സമിതിയെ നിയോ​ഗിക്കുകയും ചെയ്തു. മോശമായോ അനുചിതമായോ  പെരുമാറുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ എയർലൈൻ ജീവനക്കാർ പരാജയപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്ന് ഏവിയേഷൻ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മുന്നറിയിപ്പ് നൽകി. വിമാനത്തിൽ എന്തെങ്കിലും അനുചിതമായ പെരുമാറ്റം ഉണ്ടായാൽ എത്രയും വേഗം അധികാരികളെ അറിയിക്കണമെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ പറഞ്ഞു.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇലന്തൂർ നരബലി: പദ്മയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

Next Post

കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്ത്രീശക്തി SS-317 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ദില്ലിയുടെ ദുഃഖം പഞ്ചാബ്: കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുന്നു; വായു കൂടുതൽ മലിനമായി

പുകമഞ്ഞ് രൂക്ഷം, താപനില മൂന്ന് ഡിഗ്രിയിൽ താഴെ; ദില്ലിയിൽ ജനം ദുരിതത്തിൽ

ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; കാസർകോട്ടെ പെൺകുട്ടി മരിച്ചത് കുഴിമന്തി കഴിച്ച ശേഷം

ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; കാസർകോട്ടെ പെൺകുട്ടി മരിച്ചത് കുഴിമന്തി കഴിച്ച ശേഷം

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കർ മിശ്ര അറസ്റ്റിൽ

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കർ മിശ്ര അറസ്റ്റിൽ

ഗേറ്റ് പൂട്ടി നായയെ തുറന്നുവിട്ട് പ്രതി; രണ്ടുദിവസമായി പോലീസ് പുറത്ത്, ട്രെയിനർമാരുടെ സഹായം തേടിയേക്കും

ഗേറ്റ് പൂട്ടി നായയെ തുറന്നുവിട്ട് പ്രതി; രണ്ടുദിവസമായി പോലീസ് പുറത്ത്, ട്രെയിനർമാരുടെ സഹായം തേടിയേക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021