• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഐശ്വര്യ റായിയെ ചോദ്യം ചെയ്തേക്കും ; നോട്ടീസ് അയച്ച് ഇ.ഡി

by Web Desk 04 - News Kerala 24
December 20, 2021 : 3:23 pm
in India, News
Reading Time: 1 min read
0
A A
0
ഐശ്വര്യ റായിയെ ചോദ്യം ചെയ്തേക്കും ;  നോട്ടീസ് അയച്ച് ഇ.ഡി

ന്യൂഡൽഹി: വിദേശത്തെ സമ്പാദ്യങ്ങൾ സംബന്ധിച്ച് പാനമ രേഖകളിലുൾപ്പെട്ട നടി ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചു. നേരത്തെ ഇ.ഡി നോട്ടീസ് നൽകിയിരുന്നെങ്കിലും നടി കൂടുതൽ സമയം ആവശ്യപ്പെട്ടതായിരുന്നു. ഇ.ഡി ഉദ്യോഗസ്ഥര്‍ ചോദ്യങ്ങളുടെ പട്ടിക ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഇ.ഡിയുടെ ഡൽഹി ഓഫീസിൽ ഇന്ന് ഹാജരാകുകയോ അല്ലെങ്കിൽ ഹാജരാകാനാകുന്ന ദിവസം അറിയിക്കുകയോ ചെയ്യാനാണ് നോട്ടീസിൽ പറയുന്നത്. പാനമ രേഖകളിലൂടെ പുറത്തുവന്ന വിവരങ്ങളിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് അയച്ചത്.

നേരത്തെ രണ്ടു തവണ വിളിപ്പിച്ചെങ്കിലും ഐശ്വര്യ റായ് ഹാജരായിരുന്നില്ല.
വിവിധ ലോകനേതാക്കളും രാഷ്ട്രീയപ്രമുഖരും ഇന്ത്യയില്‍ നിന്നുള്ള ബോളിവുഡ് താരങ്ങളും, കായിക താരങ്ങളും വിദേശങ്ങളില്‍ അക്കൗണ്ട് തുടങ്ങുകയും വന്‍തോതില്‍ നികുതിപ്പണം വെട്ടിച്ച് നിക്ഷേപം നടത്തുകയും ചെയ്തുവെന്ന വിവരങ്ങളാണ് പാനമ രേഖകൾ പുറത്തുവന്നതിന് പിന്നാലെ പരസ്യമായത്. ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്‍റെ മരുമകളാണ് ഐശ്വര്യ റായ്. 2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ 2017 ല്‍ ബച്ചന്‍ കുടുംബത്തോട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. പാനമ രേഖകളില്‍ തങ്ങളുടെ പേരുള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ തെറ്റായ രീതിയില്‍ താനോ തന്‍റെ കുടുംബമോ സമ്പാദിച്ചിട്ടില്ലെന്ന് അമിതാഭ് ബച്ചന്‍ പ്രതികരിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള 300 ഓളം പേര്‍ പാനമ രേഖകളിൽ ഉള്‍പ്പെട്ടിരുന്നു. പ്രമുഖരായ പലരും നിയവിധേയമല്ലാത്ത നിക്ഷേപങ്ങൾ വിദേശ രാജ്യങ്ങളിൽ നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പാനമ രേഖകളിലൂടെ പുറത്തു വന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഷാൻ വധം : അക്രമികൾ ഷാനെ ഇടിച്ചിട്ട കാർ കണിച്ചുകുളങ്ങരയിൽ കണ്ടെത്തി

Next Post

കേരളത്തിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുവെന്ന് സിപിഎം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കേരളത്തിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുവെന്ന് സിപിഎം

കേരളത്തിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുവെന്ന് സിപിഎം

യാത്രാ നിബന്ധനകള്‍ വ്യക്തമാക്കി ഒമാന്‍ ;  വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി

യാത്രാ നിബന്ധനകള്‍ വ്യക്തമാക്കി ഒമാന്‍ ; വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി

രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത് 161 പേര്‍ക്ക് ; കുട്ടികളുടെ കൊവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്രം

രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത് 161 പേര്‍ക്ക് ; കുട്ടികളുടെ കൊവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്രം

സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്താനുള്ള കേന്ദ്ര നീക്കം ഭരണഘടനാ വിരുദ്ധം :  ഇ ടി മുഹമ്മദ് ബഷീർ

സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്താനുള്ള കേന്ദ്ര നീക്കം ഭരണഘടനാ വിരുദ്ധം : ഇ ടി മുഹമ്മദ് ബഷീർ

സുന്ദരമായ ചര്‍മ്മത്തിന് കോഫി ഉപയോഗിക്കൂ..

സുന്ദരമായ ചര്‍മ്മത്തിന് കോഫി ഉപയോഗിക്കൂ..

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021