ലക്നൗ ∙ ഉത്തർപ്രദേശ് യൂണിറ്റ് മേധാവി ഒഴികെ പാർട്ടി നേതാക്കളെ തെറിപ്പിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ദേശീയ പ്രസിഡന്റ്, സംസ്ഥാന അധ്യക്ഷന്മാർ, സംസ്ഥാന-ജില്ലാ തല നേതാക്കൾ എന്നിവർക്കെല്ലാം സ്ഥാനചലനം സംഭവിച്ചതായി പാർട്ടി ട്വിറ്ററിലൂടെ അറിയിച്ചു.
അസംഗഢ്, റാംപുർ ഉപതിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കുണ്ടായ പരാജയം കണക്കിലെടുത്തും വരും തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ശക്തി നൽകുന്നതിനുമാണ് തീരുമാനമെന്ന് പാർട്ടി നേതാക്കൾ പറയുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പാർട്ടിയെ സജ്ജമാക്കുന്നതിനു വേണ്ടിയുമാണ് ഈ നടപടിയെന്നു മുതിർന്ന നേതാവ് പറഞ്ഞു.