സാവോപോളോ : ഇതിഹാസ ഫുട്ബോള്‍ താരം പെലെ ആശുപത്രി വിട്ടു. വന്‍കുടലില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്നുള്ള കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി ഡിസംബര്‍ ആദ്യമാണ് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി വിട്ടെങ്കിലും ചികിത്സ തുടരും. നിലവില്‍ അദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ ഒരു മാസത്തോളം അദ്ദേഹം ആശുപത്രിയില്‍ തുടര്‍ന്നിരുന്നു. ആശുപത്രി വിട്ട ഇതിഹാസ താരം തന്റെ ചെറുപ്പകാലത്തെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് തിരിച്ചുവരവ് ആരാധകരെ അറിയിച്ചത്. ”ഞാന്‍ വീട്ടിലേക്ക് മടങ്ങുകയാണ്. വാഗ്ദാനം ചെയ്തതുപോലെ, ഞാന്‍ എന്റെ കുടുംബത്തോടൊപ്പം ക്രിസ്മസ് ചെലവഴിക്കും. എല്ലാവര്ക്കും നന്ദി’ ചിത്രത്തിന് താഴെ അദ്ദേഹം കുറിച്ചു.