കോഴിക്കോട് : ദിലീപിനെതിരെയുള്ള വേട്ടയാടലുകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഓള്‍ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന. സംഘടന പ്രതിഷേധ മാര്‍ച്ച സംഘടിപ്പിക്കാൻ നോക്കിയെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് ഇടപെട്ട് തടഞ്ഞു. ശാന്തി വിള ദിനേശ് ഉദ്ഘാടനം ചെയ്യും എന്ന് നേരത്തെ അറിയിച്ചിരുന്നു. സെക്രട്ടറിയേറ്റിലേക്കായിരുന്നു മാര്‍ച്ച് സംഘടിപ്പിക്കാനിരുന്നത്. ദിലീപിനെ പ്രതിയാക്കാനാണ് പോലീസ് ശ്രമിക്കുന്നത് എന്ന് കേരള മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞു. അതാണ് ഗേറ്റ് ചാടിക്കടന്ന പോലീസിന്റെ ഉശിര് കണ്ടത്. അതുകൊണ്ടാവാം ഇവിടെ വന്ന ആള്‍ക്കാരെയൊക്കെ പോലീസ് ഓടിച്ചുവിടുന്നതാണ് കണ്ടത്. ഇപ്പോള്‍ പോകുന്നെങ്കിലും പ്രതിഷേധവുമായി തങ്ങള്‍ തിരിച്ചുവരുവെന്നും അജിത് കുമാര്‍ ഫേസ്‍ബുക്ക് ലൈവില്‍ പറഞ്ഞു.
ഉദ്ഘാടനം ചെയ്യാൻ ശാന്തി വിള ദിനേശൻ എത്തിയിരുന്നു. ശാന്തി വിള ദിനേശൻ അടക്കമുള്ളവര്‍ പറഞ്ഞതുകൊണ്ടാണ് മാര്‍ച്ച് മാറ്റിവയ്‍ക്കുന്നതെന്നും അജിത് കുമാര്‍ വ്യക്തമാക്കി. ഓള്‍ കേരള മെൻസ് അസോസിയേഷന്റെ മാര്‍ച്ച് നിര്‍ത്തിവയ്‍ക്കാൻ പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഫ്ലക്സ് ബോര്‍ഡുകള്‍ ഉള്‍പ്പടെ സംഘടന മാറ്റി. തങ്ങളുടെ പ്രതിഷേധ മാര്‍ച്ചിനെത്തിയ ആള്‍ക്കാരെ പോലീസ് ഓടിച്ചുവിട്ടെന്ന് തുടര്‍ന്ന് സംസാരിച്ച കേരള മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞു. തിരുവനന്തപുരം പാളയം രക്തസാക്ഷ മണ്ഡപത്തില്‍ നിന്ന് സെക്രട്ടറിയേറ്റിലാണ് രാവിലെ 11 മണിക്ക് മാര്‍ച്ച് നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ദിലീപിനെ അന്യായമായി വേട്ടയാടുന്നുവെന്നായിരുന്നു മെൻ അസോസിയേഷന്റെ വാദം. ആണ്‍- പെണ്‍ ഭേദമില്ലാതെ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാമെന്നുമായിരുന്നു അജിത് കുമാര്‍ അറിയിച്ചത്. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ളവരെയും ഓള്‍ കേരള മെൻസ് അസോസിയേഷൻ പ്രതിഷേധത്തിന് ക്ഷണിച്ചിരുന്നു.