• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 27, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുത്തങ്ങ രക്തസാക്ഷി ജോഗിയുടെ പേരില്‍ പ്രസീത അഴീക്കോട് സാമ്പത്തികതട്ടിപ്പെന്ന് നടത്തുന്നുവെന്ന് ആക്ഷേപം

by Web Desk 04 - News Kerala 24
January 22, 2024 : 3:00 pm
0
A A
0
മുത്തങ്ങ രക്തസാക്ഷി ജോഗിയുടെ പേരില്‍ പ്രസീത അഴീക്കോട് സാമ്പത്തികതട്ടിപ്പെന്ന് നടത്തുന്നുവെന്ന് ആക്ഷേപം

കോഴിക്കോട് : മുത്തങ്ങ രക്തസാക്ഷി ജോഗിയുടെ പേരില്‍ കണ്ണൂര്‍ സ്വദേശിനിയായ പ്രസീത അഴീക്കോട് സാമ്പത്തികതട്ടിപ്പെന്ന് നടത്തുന്നുവെന്ന് ആക്ഷേപം. 2003 ല്‍ മുത്തങ്ങ വെടിവെപ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ സ്മൃതിമണ്ഡപവും പഠനഗവേഷണസ്ഥാപനവും നിർമിക്കാനെന്ന പേരില്‍ ‘സ്നേഹക്കൂട്’ എന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരിലാണ് സംസ്ഥാന വ്യാപകമായി പണപ്പിരിവ് നടത്തുന്നതെന്ന് ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനുവും, സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മുത്തങ്ങ സമരത്തിന് നേതൃത്വം കൊടുത്ത വ്യക്തിയാണെന്നും, ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, പ്രസീത അഴീക്കോട് പ്രചരിപ്പിക്കുന്നത്. പ്രസീത അഴീക്കോടിന്‍റെയും, ‘സ്നേഹക്കൂട്’ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും അവകാശവാദം ശരിയാണെന്ന വിശ്വാസത്തിലാകാം മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സംഭാവന നല്‍കുന്നത്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം കബളിപ്പിക്കപ്പെട്ടു എന്ന് വേണം കരുതാന്‍.

ജോഗി സ്മൃതിമണ്ഡപനിര്‍മ്മാണ ചെലവിലേക്ക് മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സംഭാവന നല്‍കുന്നതിന്‍റെ ദൃശ്യം പണപ്പിരിവുകാര്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. മുസ്ലീംലീഗ് വൃത്തങ്ങളില്‍ നിന്നും വന്‍തോതില്‍ പണപ്പിരിവ് നടത്തുന്നതിനുള്ള പ്രമോഷന്‍ നടപടിയായാണ് ലീഗ് നേതാവ് സംഭാവന നല്‍കുന്നതിന്‍റെ ഫോട്ടോ പ്രചരിപ്പിച്ചത്. മറ്റ് ചില നേതാക്കളും സംഭാവന നല്‍കിയതായി അറിയാന്‍ കഴിഞ്ഞു.

യഥാർഥത്തില്‍ കണ്ണൂര്‍ സ്വദേശിനിയായ പ്രസീത അഴീക്കോട് എന്ന വനിതയ്ക്ക് ആദിവാസി ഭൂസമരങ്ങളോ, മുത്തങ്ങ സംഭവമോ ആയി യാതൊരുവിധ ബന്ധവുമില്ല. സി.കെ. ജാനുവിന്‍റെ ജനാധിപത്യരാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നെങ്കിലും പിന്നീട് പുറത്താക്കി. പ്രസീത നിരവധി സാമ്പത്തിക തട്ടിപ്പുകളുടെ പശ്ചാത്തലമുള്ള വ്യക്തിയുമാണ്. മുത്തങ്ങ സമരഭൂമിക്കടുത്ത് നിലവില്‍ ജോഗി സ്മൃതിമണ്ഡപമുണ്ട്. മാനന്തവാടി ചാലിഗദ്ദ ആദിവാസി സെറ്റില്‍മെന്‍റില്‍ ജോഗി സ്മൃതിമണ്ഡപം നിമിക്കുമെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.

ജോഗിയുടെ മകന്‍ ചാലിഗദ്ദയില്‍ താമസിക്കുന്നുണ്ട്. ജോഗിയുടെ മകനോ കുടുംബമോ ജോഗിയുടെ പേരിലുള്ള പണപ്പിരിവിനെക്കുറിച്ച് അറിഞ്ഞിട്ടില്ല. ഊര്നിവാസികളുടെ അറിവോ സമ്മതമോ സ്മൃതിമണ്ഡവും പഠനഗവേഷണസ്ഥാപനവും നിർമിക്കുന്നതിനില്ല. ആരും ഭൂമിവിട്ടുകൊടുക്കില്ല. ഭൂരിപക്ഷം ഊര് നിവാസികളും നിരന്തരപ്രളയത്തിന്‍റെ സാഹചര്യത്തില്‍ പുനരധിവസിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു പദ്ധതിയും രൂപരേഖയുമില്ലാത്ത പണപ്പിരിവ് തട്ടിപ്പാണെന്ന് വ്യക്തമാണ്.

പണപ്പിരിവിന് വേണ്ടി പ്രചരിപ്പിക്കുന്ന ബാങ്ക് അക്കൗണ്ട് പ്രസീത അഴീക്കോടിന്‍റെ വ്യക്തിപരമായ അക്കൗണ്ടാണ്. സൊസൈറ്റിയുടെ ജോയിന്‍റ് അക്കൗണ്ടല്ല. പണപ്പിരിവിന് സംസ്ഥാന വ്യാപകമായി പ്രചരിപ്പിക്കുന്ന പോസ്റ്ററില്‍ പ്രസിന്‍റെ പേരില്ല. പണപ്പിരിവ് ഒരു തട്ടിപ്പുസംഘത്തിന്‍റേതാണെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. പ്രസീത അഴീക്കോടിനും, സ്നേഹക്കൂട് ചാരിറ്റബിള്‍ സൊസൈറ്റിക്കുമെതിരെ നിയമനടപടി കൈക്കൊള്ളാന്‍ ഗോത്രമഹാസഭ ഒരുങ്ങുകയാണ്. ഗോത്രമഹാസഭയുടെ വിശദീകരണത്തിന്‍റെ പശ്ചാത്തലത്തില്‍ മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും മുസ് ലീം ലീഗിന്‍റെയും ഒരു വിശദീകരണം ആദിവാസി ഗോത്രമഹാസഭ ആവശ്യപ്പെടുകയാണ്. മുത്തങ്ങ ദിനത്തിന്‍റെ 21-ാം വാര്‍ഷിക ദിനാചരണത്തിന്‍റെ ഭാഗമായി ജോഗി അനുസ്മരണവും ജി. അശോകന്‍ അനുസ്മരണവും 2024 ഫെബ്രുവരി 19ന് മുത്തങ്ങ തകരപ്പാടിയില്‍ നടത്തുമെന്നും സി.കെ ജാനുവും എം.ഗീതാനന്ദനും അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഈനലി തങ്ങൾക്കെതിരെ മാത്രമല്ല, ആര്‍ക്കെതിരെയും ഭീഷണി പാടില്ല; പിന്തുണച്ച് സമസ്ത അധ്യക്ഷൻ

Next Post

78 ശതമാനം ഇന്ത്യക്കാരും ടിവിയിലൂടെ ഓൺലൈൻ സ്ട്രീമിങ്ങിന് മുൻഗണന നൽകുന്നവരെന്ന് പഠനം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
78 ശതമാനം ഇന്ത്യക്കാരും ടിവിയിലൂടെ ഓൺലൈൻ സ്ട്രീമിങ്ങിന് മുൻഗണന നൽകുന്നവരെന്ന് പഠനം

78 ശതമാനം ഇന്ത്യക്കാരും ടിവിയിലൂടെ ഓൺലൈൻ സ്ട്രീമിങ്ങിന് മുൻഗണന നൽകുന്നവരെന്ന് പഠനം

മൊബൈലിൽ കാർട്ടൂൺ കണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതം; ‍യു.പി യിൽ അഞ്ച് വയസ്സുകാരി മരിച്ചു

മൊബൈലിൽ കാർട്ടൂൺ കണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതം; ‍യു.പി യിൽ അഞ്ച് വയസ്സുകാരി മരിച്ചു

ഡൽഹി സർക്കാർ ‘രാമരാജ്യ’ത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവർ – അരവിന്ദ് കെജ്രിവാൾ

ഡൽഹി സർക്കാർ 'രാമരാജ്യ'ത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവർ - അരവിന്ദ് കെജ്രിവാൾ

മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളിക്ക് മുകളിൽ കാവിക്കൊടി കെട്ടി

മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളിക്ക് മുകളിൽ കാവിക്കൊടി കെട്ടി

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുമെന്ന് വി. ശിവൻകുട്ടി

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുമെന്ന് വി. ശിവൻകുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In