• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്: നിർണായക നീക്കങ്ങളുമായി അമിത് ഷാ

by Web Desk 04 - News Kerala 24
December 31, 2022 : 3:51 pm
in India, News
Reading Time: 1 min read
0
A A
0
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്: നിർണായക നീക്കങ്ങളുമായി അമിത് ഷാ

ബെംഗളൂരു∙ 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, കെ.എസ്.ഈശ്വരപ്പ, രമേഷ് ജാർക്കിഹോളി തുടങ്ങിയ ‘അസംതൃപ്തരായ’ ബിജെപി എംഎൽഎമാരെ ഉൾപ്പെടുത്തി മന്ത്രിസഭാ വികസനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുമതി നൽകി. തിരഞ്ഞെടുപ്പ് മേയിൽ നടന്നേക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തലത്തിലുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാനുള്ള യോഗത്തിൽ അദ്ദേഹം അധ്യക്ഷത വഹിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ബിജെപി ജനറൽ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള അരുൺ സിങ്, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്, ദേശീയ സെക്രട്ടറി സി.ടി.രവി തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

അയോധ്യ രാമക്ഷേത്ര നിർമാണം, കേദർനാഥ്, ബദരീനാഥ്, കാശി വിശ്വനാഥ് ക്ഷേത്രങ്ങളുടെ വികസനം എന്നിവ എടുത്തുകാട്ടിയ അമിത് ഷാ, ഇത്തവണ മാണ്ഡ്യയിലും മൈസൂരുവിലും താമര വിരിയുമെന്നും ബിജെപി ഭൂരിപക്ഷം നേടുമെന്നും പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് ജയിച്ചാൽ അത് ‘ഡൽഹിയുടെ എടിഎം’ ആകുമെന്നും ജനതാദള്‍ (സെക്കുലർ) ജയിച്ചാൽ അത് ‘ഫാമിലി എടിഎം’ ആകുമെന്നും അദ്ദേഹം പരിഹസിച്ചു.

ജെഡി(എസ്)ന്റെയും കോൺഗ്രസിന്റെയും പരമ്പരാഗത ശക്തികേന്ദ്രമായ ഓൾഡ് മൈസൂരു മേഖലയിൽ ചുവടുറപ്പിക്കാൻ ബിജെപി ശ്രമം നടത്തുന്നുണ്ട്. 2019 ൽ ഒരു ജെഡി(എസ്) നേതാവ് ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് മേഖലയിൽ പാർട്ടിക്ക് ആദ്യ വിജയം ലഭിച്ചത്. വെള്ളിയാഴ്ച, മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) മേധാവിയുമായ എച്ച്‌.ഡി.ദേവെഗൗഡയുമായി വേദി പങ്കിട്ട അമിത് ഷാ, ഓൾഡ് മൈസൂരു മേഖലയുടെ ഭാഗമായ മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിൽ 14 ലക്ഷം ലീറ്റർ പാൽ സംസ്‌കരിക്കാൻ ശേഷിയുള്ള ഡയറി പ്ലാന്റ് ഉദ്ഘാടനം ചെയ്തിരുന്നു. മാണ്ഡ്യയിൽ ഏഴ് നിയമസഭാ സീറ്റുകളുണ്ട്. ആറ് സീറ്റിൽ ജെഡി(എസ്)ഉം ഒരു സീറ്റിൽ ബിജെപിയുമാണ്.

ലിംഗായത്തുകൾ കഴിഞ്ഞാൽ, സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വോട്ട് ബാങ്കായ വൊക്കലിഗ സമുദായത്തിന്റെ ഹൃദയഭൂമിയാണ് ഓൾഡ് മൈസൂർ മേഖല. മാണ്ഡ്യ, മൈസൂരു, ഹാസൻ, തുംകുരു, ചാമരാജനഗർ, ബംഗളൂരു റൂറൽ, കോലാർ, ചിക്കബെല്ലാപൂർ തുടങ്ങിയ ജില്ലകൾ ഉൾപ്പെടുന്നതാണ് ഈ പ്രദേശം. ആദിചുഞ്ചനഗിരി മഠത്തിലെ മഠാധിപതി നിർമലാനന്ദനാഥ സ്വാമിയെ അമിത് ഷാ സന്ദർശിച്ചിരുന്നു. ഓൾഡ് മൈസൂർ മേഖലയില്‍ സ്വാധീനമുള്ള മഠത്തിന് വൊക്കലിഗ സമുദായവുമായും സ്വാധീനമുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ കാലം ചെയ്തു

Next Post

ഷീസാൻ ആസ്ത്മ രോഗി; ജയിലിൽ വീട്ടുഭക്ഷണം അനുവദിച്ച് കോടതി, മുടിയും മുറിക്കേണ്ട

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഷീസാൻ ആസ്ത്മ രോഗി; ജയിലിൽ വീട്ടുഭക്ഷണം അനുവദിച്ച് കോടതി, മുടിയും മുറിക്കേണ്ട

ഷീസാൻ ആസ്ത്മ രോഗി; ജയിലിൽ വീട്ടുഭക്ഷണം അനുവദിച്ച് കോടതി, മുടിയും മുറിക്കേണ്ട

ഇനി വീട്ടിലിരുന്ന് മക്കളുടെ സ്കൂൾബസ് ട്രാക്ക് ചെയ്യാം; രക്ഷിതാക്കൾക്കായി ‘വിദ്യ വാഹൻ’

ഇനി വീട്ടിലിരുന്ന് മക്കളുടെ സ്കൂൾബസ് ട്രാക്ക് ചെയ്യാം; രക്ഷിതാക്കൾക്കായി ‘വിദ്യ വാഹൻ’

‘സഭയെ ദിശാബോധത്തോടെ നയിച്ചു’, ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് കേരള കത്തോലിക്കാസഭ

'സഭയെ ദിശാബോധത്തോടെ നയിച്ചു', ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് കേരള കത്തോലിക്കാസഭ

ഏറ്റവും മോശം പ്രകടനം നടത്തുന്ന ഏഷ്യൻ കറൻസിയായി രൂപ

ഏറ്റവും മോശം പ്രകടനം നടത്തുന്ന ഏഷ്യൻ കറൻസിയായി രൂപ

കാസർകോട് സ്വകാര്യ ബസ് തട്ടി നാലു വയസുകാരൻ മരിച്ചു, അമ്മയ്ക്ക് നിസ്സാര പരിക്ക്

കാസർകോട് സ്വകാര്യ ബസ് തട്ടി നാലു വയസുകാരൻ മരിച്ചു, അമ്മയ്ക്ക് നിസ്സാര പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021