• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

സ്ത്രീകളുടെ അടിവസ്ത്രം സംബന്ധിച്ച പഴയ പോസ്റ്റ് പൊന്തിവന്നു; അമിതാഭ് ബച്ചന് വീണ്ടും ട്രോള്‍.!

by Web Desk 04 - News Kerala 24
July 27, 2023 : 9:15 pm
in Entertainment, News, Uncategorized
Reading Time: 1 min read
0
A A
0
സ്ത്രീകളുടെ അടിവസ്ത്രം സംബന്ധിച്ച പഴയ പോസ്റ്റ് പൊന്തിവന്നു; അമിതാഭ് ബച്ചന് വീണ്ടും ട്രോള്‍.!

മുംബൈ: സോഷ്യല്‍ മീഡിയയില്‍ സജീവമായ വ്യക്തിയാണ് അമിതാഭ് ബച്ചന്‍. തന്‍റെ ഏത് വിശേഷവും തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ പതിറ്റാണ്ട് മുന്‍പേ ലോകത്തെ അറിയിക്കുന്ന വ്യക്തിയാണ് സീനിയര്‍ ബച്ചന്‍. ബച്ചന്‍റെ ട്വിറ്ററിലെ അഭിപ്രായങ്ങള്‍ ചിലപ്പോള്‍ ഏറെ വൈറലാകാറുണ്ട്. ചില കാഴ്ചപ്പാടുകള്‍ വിമര്‍ശിക്കപ്പെടാറുമുണ്ട്. എന്നാല്‍ പതിമൂന്ന് കൊല്ലം മുന്‍പുള്ള ഒരു ട്വീറ്റാണ് ഇപ്പോള്‍ അമിതാഭിന് ട്രോളുകള്‍ കിട്ടാന്‍ ഇടയാക്കുന്നത്. അമിതാഭ് ബച്ചൻ 2010 ജൂൺ 12 നാണ് ട്വീറ്റ് ഇട്ടിരിക്കുന്നത്. ഇതിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ് – “ഇംഗ്ലീഷ് ഭാഷയിൽ എന്തുകൊണ്ടാണ് ‘ബ്രാ’ എന്നത് ഏകവചനവും ‘പാന്റീസ്’ എന്നത് ബഹുവചനവും ആകുന്നത്”. എന്തായാലും തന്‍റെ ഒരോ ട്വീറ്റിന് മുന്‍പും അതിന്‍റെ എണ്ണം കൃത്യമായി രേഖപ്പെടുത്തുന്ന വ്യക്തിയാണ് ബച്ചന്‍ അതിനാല്‍ തന്നെ ടി 26 എന്നാണ് ഈ ട്വീറ്റില്‍ കാണുന്നത്. അതിനാല്‍ തന്നെ ട്വിറ്ററില്‍ സജീവമായ അമിതാഭ് നടത്തിയ 26 മത്തെ ട്വീറ്റാണ് ഇതെന്ന് വ്യക്തം.

അതേ സമയം ഈ ട്വീറ്റ് വീണ്ടും പൊന്തിവന്നതോടെ അമിതാഭിന് നല്ല ട്രോളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. “ആരെങ്കിലും വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിച്ചല്ലോ” എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് പറയുന്നത്. അതേ സമയം ഇത് അടുത്ത സീസണിലെ കോന്‍ ബനേഗ ക്രോർപതിയില്‍ ഉള്‍പ്പെടുത്തണം എന്നാണ് ഒരാളുടെ ആവശ്യം. നിങ്ങളില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും ചിലര്‍ ട്വീറ്റ് ചെയ്യുന്നു.

എന്നാല്‍ ഇത്തരം ട്വീറ്റുകളുടെ പേരില്‍ അമിതാഭിനെ കളിയാക്കാന്‍ ഒന്നുമില്ലെന്ന് വാദിക്കുന്നവരും ഏറെയാണ്. അതില്‍ ഒരു പോസ്റ്റില്‍ പറയുന്നത് നമ്മുടെ പലരുടെയും പത്ത് കൊല്ലം മുന്‍പുള്ള പോസ്റ്റുകള്‍ നോക്കിയാല്‍ ഇത്തരം തമാശകള്‍ കാണാം എന്നാണ്. അന്ന് വളരെ ചെറിയൊരു ഓഡിയന്‍സിന് വേണ്ടി അമിതാഭ് പോസ്റ്റ് ചെയ്താകും ഇതെന്നും ഇവര്‍ പറയുന്നു. എന്തായാലും പലരും തമാശയായി തന്നെയാണ് അമിതാഭിന്‍റെ പഴയ ട്വീറ്റിനെ സമീപിച്ചത്.

അതേ സമയം അമിതാഭ് ബച്ചന്‍ അവതാരകനായ ഗെയിം ഷോ കോന്‍ ബനേഗ ക്രോർപതി (കെബിസി) അതിന്റെ 15-ാം സീസണ്‍ ആരംഭിക്കാനിരിക്കുകയാണ്. തിങ്കളാഴ്ച, ബിഗ് ബി തന്‍റെ ട്വിറ്റർ ഹാൻഡിൽ കൗൺ ബനേഗ ക്രോർപതി 15 ന്റെ സെറ്റിൽ നിന്ന് സ്യൂട്ട് അണിഞ്ഞിരിക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉയർന്ന തിരമാലയ്‌ക്കും മോശം കാലാവസ്ഥയ്‌ക്കും സാധ്യത: മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

Next Post

കൊലവിളി പ്രസം​ഗത്തിൽ കേസെടുക്കണം; പി ജയരാജനെതിരെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് യുവമോർച്ചയുടെ പരാതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിൽ -പി. ജയരാജൻ

കൊലവിളി പ്രസം​ഗത്തിൽ കേസെടുക്കണം; പി ജയരാജനെതിരെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് യുവമോർച്ചയുടെ പരാതി

വാഹനവും ഡ്രൈവിങ് ലൈസന്‍സുമില്ല , ട്രാഫിക് പിഴയടക്കണമെന്ന് സന്ദേശം; കരുതിയിരിക്കുക, മുന്നറിയിപ്പുമായി അധികൃതര്‍

വാഹനവും ഡ്രൈവിങ് ലൈസന്‍സുമില്ല , ട്രാഫിക് പിഴയടക്കണമെന്ന് സന്ദേശം; കരുതിയിരിക്കുക, മുന്നറിയിപ്പുമായി അധികൃതര്‍

കൊച്ചി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; ഒരാൾ പിടിയിൽ

കൊച്ചി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; ഒരാൾ പിടിയിൽ

മണിപ്പൂർ കലാപം: ബോബേറിൽ ഒരാൾ കൊല്ലപ്പെട്ടു, വെടിവപ്പിൽ രണ്ട് പേർക്ക് പരിക്ക്

മണിപ്പൂർ കലാപം: ബോബേറിൽ ഒരാൾ കൊല്ലപ്പെട്ടു, വെടിവപ്പിൽ രണ്ട് പേർക്ക് പരിക്ക്

ജാഗ്രത, കെഎസ്ഇബി അറിയിപ്പ് ; ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന് പറഞ്ഞും തട്ടിപ്പ്

ജാഗ്രത, കെഎസ്ഇബി അറിയിപ്പ് ; ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന് പറഞ്ഞും തട്ടിപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021