• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് പഞ്ചാബിലെ മോഗയിൽ കീഴടങ്ങി; അസമിലേക്ക് മാറ്റും

by Web Desk 04 - News Kerala 24
April 23, 2023 : 9:03 am
in India, News
0
A A
0
ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് പഞ്ചാബിലെ മോഗയിൽ കീഴടങ്ങി; അസമിലേക്ക് മാറ്റും

അമ‍ൃത്‌സർ∙ ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് പഞ്ചാബിലെ മോഗയിൽ കീഴടങ്ങി. അമൃത്പാലിനെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇന്നു പുലർച്ചെയോടെ മോഗ ജില്ലയിലെ ഒരു ഗ്രാമത്തിലെ ഗുരുദ്വാരയിൽ വച്ചാണ് കീഴടങ്ങിയതെന്നാണ് വിവരം. മോഗയിലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. അറസ്റ്റ് സ്ഥിരീകരിച്ച പഞ്ചാബ് പൊലീസ്, സമാധാനം നിലനിർത്താനും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു.

അമൃത്പാലിനെ അസമിലെ ദിബ്രുഗഡിലെ ജയിലിലേക്ക് മാറ്റിയേക്കും. ‘വാരിസ് പഞ്ചാബ് ദേ’ തലവനായ അമ‍ൃത്പാൽ മാർച്ച് 18നാണ് ഒളിവിൽ പോയത്. പൊലീസ് വ്യപകമായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. അമൃത്പാൽ വിദേശത്തേക്ക് കടന്നു എന്നും സൂചനകളുണ്ടായിരുന്നു. പല സ്ഥലങ്ങളിലായി വിവിധ വേഷങ്ങളിൽ അമൃത്പാലിനെ കണ്ടതായി പഞ്ചാബ് പൊലീസ് അറിയിച്ചിരുന്നെങ്കിലും പിടിക്കൂടാൻ കഴിഞ്ഞിരുന്നില്ല. സിഖ് വിശ്വാസികളുടെ യോഗം ചേരാൻ ഉന്നത സിഖ് സംഘടനയായ അകാൽ തഖ്ത് മേധാവികളോട് ആവശ്യപ്പെട്ടുള്ള അമൃത്പാലിന്റെ വിഡിയോ സന്ദേശങ്ങളും പുറത്തുവന്നിരുന്നു.

പൊലീസ് പിടിയിലായ അനുയായികളെ മോചിപ്പിക്കാൻ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം നിരവധി കേസുകൾ അമൃത്പാൽ സിങ്ങിന്റെ പേരിലുണ്ട്. ഫെബ്രുവരി 24നാണ് അമൃത്പാലും കൂട്ടാളികളും പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. തുടർന്ന് വധശ്രമം, പൊലീസുകാരെ കൈയേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഫെബ്രുവരി 16ന് ഒരാളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലും അമൃത്പാല്‍ പ്രതിയാണ്.

അമൃത്പാലിന്റെ അടുത്ത സഹായിയും ഉപദേശകൻ കൂടിയായ പപൽപ്രീത് സിങ്ങിനെ അടുത്തിടെ അമ‍ൃത്‌സറിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലണ്ടനിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയ അമൃത്പാലിന്റെ ഭാര്യ കരൺദീപ് കൗറിനെ അമൃത്‌സർ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൂപ്പാറയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മരണം നാലായി, പരിക്കേറ്റവർ ചികിത്സയിൽ

Next Post

വിവാഹത്തട്ടിപ്പിനെതിരെ “കുടുംബശ്രീ മാട്രിമോണി’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിവാഹത്തട്ടിപ്പിനെതിരെ “കുടുംബശ്രീ മാട്രിമോണി’

വിവാഹത്തട്ടിപ്പിനെതിരെ "കുടുംബശ്രീ മാട്രിമോണി'

സിവിക് ചന്ദ്ര​െൻറ പേരിലുള്ള പീഡനക്കേസ്: ഇ​േൻറൺ കമ്മിറ്റി റിപ്പോർട്ട് തള്ളി

സിവിക് ചന്ദ്ര​െൻറ പേരിലുള്ള പീഡനക്കേസ്: ഇ​േൻറൺ കമ്മിറ്റി റിപ്പോർട്ട് തള്ളി

രാജസ്ഥാൻ മെഡിക്കൽ കോളജിലെ നവജാത ശിശു പരിചരണ വാർഡിൽ തീപിടിത്തം: കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

രാജസ്ഥാൻ മെഡിക്കൽ കോളജിലെ നവജാത ശിശു പരിചരണ വാർഡിൽ തീപിടിത്തം: കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

കീപ്പ് ഇന്‍ ചാറ്റ് : വളരെ ഉപകാരപ്രദമായ ഫീച്ചറുമായി വാട്ട്സ്ആപ്പ്

കീപ്പ് ഇന്‍ ചാറ്റ് : വളരെ ഉപകാരപ്രദമായ ഫീച്ചറുമായി വാട്ട്സ്ആപ്പ്

രാജ്യത്ത് ഒരു ദിവസത്തിനിടെ 10,112 പേർക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് കൂടി, ജാഗ്രത വേണം

രാജ്യത്ത് ഒരു ദിവസത്തിനിടെ 10,112 പേർക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് കൂടി, ജാഗ്രത വേണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021